വാഷിംഗ്ടണ്‍ : അമേരിക്ക കൊലപ്പെടുത്തി എന്ന് അവകാശപ്പെടുന്ന അല്‍ ഖായിദ നേതാവ് ഒസാമാ ബിന്‍ ലാദന് പാക്കിസ്ഥാന് അകത്തു നിന്നും സഹായം ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രസ്താവിച്ചു. ഞായറാഴ്ച ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഒബാമ ഇത് അറിയിച്ചത്. എന്നാല്‍ ബിന്‍ ലാദന് കൊല്ലപ്പെടുന്ന സമയത്ത് പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു എന്ന വസ്തുത പാക്കിസ്ഥാന് സര്‍ക്കാരിന് അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല എന്നും ഒബാമ പറഞ്ഞു.
സര്‍ക്കാരിന് അകത്തോ, പുറത്തോ എവിടെ നിന്നാണ് ബിന്‍ ലാദന് സഹായം ലഭിച്ചത് എന്ന് പരിശോധിക്കും എന്നും ഒബാമ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്