ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അധീന കാശ്മീരിലെ ചൈനീസ് സാന്നിധ്യം ഇന്ത്യന്‍ സൈന്യത്തിന് ആശങ്കയ്ക്ക് കാരണമാകുന്നു എന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പാക്ക്സിതാന്‍ അധീന കാശ്മീരില്‍ വന്‍ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിരവധി അണക്കെട്ടുകളും റോഡു പണികളും നടക്കുന്നുണ്ട്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ചൈനീസ് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട് എന്നും ഇതില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാരും മറ്റു തൊഴിലാളികളുമാണ് ഇവിടെയുള്ള ചൈനാക്കാര്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇവര്‍ തൊഴിലാളികളോ അതോ ചൈനീസ് സൈനികരോ എന്ന കാര്യം വ്യക്തമല്ല എന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചൈന, പാക്കിസ്ഥാന്‍, യുദ്ധം