കൈറോ: മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി രണ്ടാമതും വിജയിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. ഒരിക്കല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു കക്ഷികളെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഈ തെരെഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ, ബ്രദര്‍ഹുഡും രാജ്യത്തെ ഏതാനും സ്വതന്ത്രപത്രങ്ങളും മുര്‍സി 50ശതമാനത്തിലേറെ വോട്ടുകള്‍ നേടിയതായി അറിയിച്ചു. എതിര്‍സ്ഥാനാര്‍ഥിയും ഹുസ്നി മുബാറകിന്റെ കാലത്തെ പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് ശഫീഖിന്റെ വക്താവ് ബ്രദര്‍ഹുഡിന്റെ ഈ വിജയവാര്‍ത്ത തെറ്റാണെന്ന് പറഞ്ഞു കൊണ്ട് തള്ളിയിട്ടുണ്ടെങ്കിലും രാജ്യമെങ്ങും മുര്‍സി വിജയിച്ചുവെന്ന പ്രതീതിയില്‍ വിജയാഹ്ലാദത്തില്‍ മുങ്ങിയിരിക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഈജിപ്ത്, തിരഞ്ഞെടുപ്പ്, യുദ്ധം