കെയ്റോ : ഈജിപ്റ്റിലെ മുന്‍ പ്രസിഡണ്ട് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു. ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡണ്ട് ആയി സ്ഥനമേറ്റ ഹുസ്നി മുബാറ ക്ക് 1981 മുതല്‍ 2011 വരെ തുടര്‍ച്ച യായി അധികാരത്തില്‍ ഇരുന്നു.
2011 ജനുവരി യില്‍ നടന്ന മുല്ലപ്പൂ വിപ്ലവ ത്തി ലൂടെ യാണ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്.
പ്രസിദ്ധമായ നൈല്‍ നദീ തീരത്തെ മൊനുഫീയ ഗവര്‍ണ്ണേ റ്റില്‍ കാഫ്ര്‍ – എല്‍ – മെസെല്‍ഹ യില്‍ 1928 മേയ് 4 ന് ആയിരുന്നു ഹുസ്നി മുബാറക്ക് ജനിച്ചത്. ഹൈസ്‌കൂള്‍ പഠന ത്തിനു ശേഷം ഈജിപ്ഷ്യല്‍ മിലിറ്ററി അക്കാഡമി യില്‍ നിന്നും ബിരുദം നേടിയ ശേഷം വ്യോമ സേനാ പൈലറ്റായി.
വ്യോമസേനാ കമാൻഡര്‍ പദവിയില്‍ ഇരിക്കെ 1975 -ൽ ഈജിപ്റ്റിലെ വൈസ് പ്രസിഡണ്ട് ആയി നിയമിക്ക പ്പെട്ടു. പ്രസിഡണ്ട് അൻവർ സാദത്ത് 1981- ൽ വധിക്ക പ്പെടു കയും തുടർന്ന് ഹുസ്‌നി മുബാറക്ക് ഭരണ സാരഥ്യം ഏറ്റെടു ക്കുകയും ആയിരുന്നു.
ഹുസ്‌നി മുബാറക്കിന്റെ മൂന്നു പതിറ്റാണ്ടിലെ സ്വേച്ഛാധിപത്യത്തില്‍ അമര്‍ഷം പൂണ്ട ജനങ്ങള്‍ തെരു വില്‍ ഇറങ്ങു കയും മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ലോക ശ്രദ്ധ നേടിയ ജനകീയ പ്രക്ഷോഭ ത്തെ തുടർന്ന് സ്ഥാന ഭ്രഷ്ടനായി വര്‍ഷ ങ്ങളോളം ജയിലില്‍ കിടക്കു കയും ചെയ്തു. പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവ ത്തിൽ ഹുസ്നി മുബാറക് നിരപരാധി എന്നു കോടതി വിധിച്ച തോടെ 2017 ല്‍ ജയില്‍ മോചിതനായി.
- ഈജിപ്റ്റ് ട്വിറ്റര്‍ നിരോധിച്ചു
- ഫേസ്ബുക്ക് പിരമിഡിനെ തകര്‍ക്കുമോ?
- പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്
- ഇറാഖ് ആക്രമിക്കരുതെന്ന് ഹുസ്നി മുബാറക്