കംപാല: ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു . 47 കുട്ടികള്‍ക്കു പരുക്കേറ്റത്. ഉഗാണ്ടയിലെ കിരിയാന്‍ഡോന്‍ഗോയിലെ റുന്യന്യ പ്രൈമറി സ്കൂളിലെ കുട്ടികളാണു ദുരന്തത്തിന് ഇരയായത്. ശക്തമായ മഴയ്ക്കു പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. 18 കുട്ടികള്‍ സംഭവസ്ഥലത്തു മരിച്ചു. മിന്നല്‍ രക്ഷാചാലകം സ്കൂളില്‍ സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതര്‍. ലോകത്ത് ഇടിമിന്നലേറ്റ് ഏറ്റവുമധികം പേര് മരിക്കുന്നത് ഉഗാണ്ടയിലാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, കുട്ടികള്‍, ദുരന്തം