സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹമ്മദ് അല്‍ സബായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊതു മാപ്പ് പ്രഖ്യാപി ച്ചിരിക്കുന്നത്.
റമസാനിനോട് അനുബന്ധിച്ചാണ് അമീര്‍ പൊതു മാപ്പ് പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ ഇക്കാലയളവില്‍ രാജ്യം വിടാനാകും. അതേ സമയം അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കുക യാണെങ്കില്‍ പുതിയ വിസയിലേക്ക് മാറി രാജ്യത്ത് തുടരാനുള്ള അവസരവും ഉണ്ട്. കുവൈറ്റില്‍ 21 ലക്ഷം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 11 ശതമാനം പേര്‍ അനധികൃതമായി കുവൈറ്റില്‍ തങ്ങുന്നവ രാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
രണ്ട് വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ഇതിന് മുമ്പ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ആറായിര ത്തോളം ഇന്ത്യക്കാര്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങി എന്നാണ് കണക്ക്. ഇപ്പോള്‍ ഒന്നര മാസത്തേക്ക് പ്രഖ്യാപി ച്ചിരിക്കുന്ന പൊതു മാപ്പില്‍ അനധികൃത മായി താമസിക്കുന്ന പരമാവധി പേര്‍ രാജ്യം വിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അനധികൃ തമായി രാജ്യത്ത് തങ്ങിയതിന്‍റെ പേരില്‍ പിടിയിലായ 86 മലയാളികള്‍ ഇപ്പോള്‍ കുവൈറ്റിലെ വിവിധ ജയിലുകളി ലുണ്ടെന്നാണ് കണക്ക്. പൊതു മാപ്പ് പ്രഖ്യാപിച്ച തോടെ ഇവര്‍ക്ക് മോചനമാവും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി