അനുഗ്രഹങ്ങളുടെ വസന്തമായ വിശുദ്ധ റമസാന്‍ വ്രതം ആരംഭിച്ചു. മുസ്ലീം പള്ളികളിലും ഭവനങ്ങളിലും റമസാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റമസാന്‍ വിഭവങ്ങള്‍ വാങ്ങാനായി സൗദിയിലെ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും സജീവമായി.
അതേ സമയം വിശുദ്ധ റമസാനില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ പൊതു മാപ്പിലൂടെ ഈ വര്‍ഷം 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത. അധികൃതരാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
പൊതു മാപ്പില്‍ ഉള്‍പ്പെടുത്തി മോചിപ്പിക്കേ ണ്ടവരുടെ പട്ടിക സൗദിയിലെ വിവിധ ജയിലുകളിലെ സമിതി വിലയിരുത്തിയ ശേഷം അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശിക്ഷ




























