ടുണീഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട ടുണീഷ്യന്‍ സേച്‌ഛാധിപതിയായിരുന്ന സിനെ അല്‍ ആബിദ് ബിന്‍ അലിയുടെ വിചാരണ 20-ന് ആരംഭിക്കുമെന്ന് ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രി ബെജി സെയ്‌ദ് അസ്സെബ്‌സി അല്‍ ജസീറ ടെലിവിഷനിലൂടെ വ്യക്‌തമാക്കി. ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുന്ന ബിന്‍ അലിക്കെതിരെ 90 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം ബിന്‍ അലിയുടെ ഭാര്യ ലൈല ട്രാബെസ്ലിയെയും വിചാരണ ചെയ്യണമെന്ന് ടുണീഷ്യന്‍ സര്‍ക്കാരിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. മയക്കുമരുന്ന്, ആയുധകേസുകളിലാണ് ലൈലയെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രണ്ടു കിലോഗ്രാം മയക്കമരുന്നും ആയുധങ്ങളും 27 ദശലക്ഷം ഡോളറും കണ്ടെത്തിയിരുന്നു. കൊലപാതകം, അധികാരു ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റം തുടങ്ങിയവതയാണ് അലിക്കെതിരായ പ്രധാന കുറ്റങ്ങള്‍.
അതേസമയം, മുന്‍ പ്രസിഡന്റിനെ കൈമാറണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. 23 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ബെന്‍ അലി സൗദിയില്‍ അഭയം തേടിയത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദേശീയ സുരക്ഷ, പ്രതിഷേധം, ശിക്ഷ