ട്യൂണിഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ടുണീഷ്യന്‍ ഏകാധിപതി സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ കടുത്ത എതിരാളിയായിരുന്ന വിമത നേതാവ് മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 217 അംഗ അസംബ്ലിയില്‍ മര്‍സൗക്കിക്ക് 153 പേരുടെ പിന്തുണയുണ്ടായിരുന്നു. ചൊവ്വാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മര്‍സൗക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 66 കാരനായ മര്‍സൗക്കി മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമാണ്. ബെന്‍ അലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദീര്‍ഘകാലം പ്രവാസിയായി ഫ്രാന്‍സില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അറബി, ഫ്രഞ്ച് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, ദേശീയ സുരക്ഷ