ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നു. അഭിപ്രായസ്വാതന്ത്യ്രവും ആവിഷ്കാരസ്വാതന്ത്യ്രവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളതലത്തില്‍ തന്ത്രപ്രധാന പങ്ക് വഹിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മനുഷ്യാവകാശദിനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തിനകത്ത് നിന്നുതന്നെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നത്. കോലാഹലങ്ങളുയരുന്നതിനിടെയാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യ്രവും വിമര്‍ശനാവകാശവും തടയാനുള്ള ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്ന്. ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രീയമത നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റുകള്‍ നീക്കം ചെയ്യമെന്നും നെറ്റ് വര്‍ക്കിംഗിന് സൈറ്റ് മേധാവികളോട് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം