ഷിക്കാഗോ: കൊച്ചു ഫിന്നയാന്നിനു അമ്മൂമ്മയും അമ്മ. മാതൃ സ്നേഹത്തിന് അതിരുകള്‍ ഇല്ല എന്ന് അടിവരയിട്ടു കൊണ്ട് അറുപത്തി യൊന്നുകാരി ഷിക്കാഗോയില്‍ സ്വന്തം കുഞ്ഞിനെയല്ല, ചെറു മകനെ പ്രസവിച്ചു. ക്രിസ്റ്റിന്‍ കെസി എന്ന സ്ത്രീയാണ് തന്റെ മകളുടെ കുഞ്ഞിന് ഫെബ്രുവരി 14 നു സിസേറിയനിലൂടെ ജന്മം നല്കിയത്. അമ്മൂമ്മയും കുഞ്ഞും സുഖമായി രിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മകളായ സാറ കൊണേലിന് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ തോടെയാണ് കെസിയുടെ മനസ്സില്‍ വാടക ഗര്‍ഭ പാത്രം എന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെസി തന്റെ ഗര്‍ഭ പാത്രം മകള്‍ക്ക് നല്കാന്‍ തയ്യാറായത്. മകളും ഭര്‍ത്താവും പൂര്‍ണ സമ്മതം അറിയിച്ചതോടെ ചെറുമകനായി അമ്മൂമ്മയുടെ ഗര്‍ഭപാത്രം ഒരുങ്ങി.
മൂന്നു മക്കളുള്ള കെസി മുപ്പതു വര്‍ഷം മുമ്പാണ് അവസാനമായി പ്രസവിച്ചത്. മകളെ സഹായിക്കാ നായതിനാല്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മൂന്നു മക്കള്‍ ജനിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം തനിക്ക് ഇപ്പോള്‍ ഉണ്ടെന്നും കെസി പറഞ്ഞു.
അറുപതു വയസ്സു കഴിഞ്ഞതിനാല്‍ നിരവധി പരിശോധനകള്‍ക്കു ശേഷമായിരുന്നു കെസിയെ സിസേറിയന് വിധേയയാക്കിയത്. ഗര്‍ഭിണി യായിരുന്ന സമയത്തും ഇവര്‍ ഡോക്ടര്‍മാരുടെ നിരന്തര പരിചരണ ത്തിലായിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം നേരിയ വൃക്ക തകരാറുകള്‍ നേരിട്ടെങ്കിലും അവ പെട്ടന്നു തന്നെ സുഖപ്പെട്ടു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം, സ്ത്രീ