ബെര്‍ലിന്‍:രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരെ കൂട്ടക്കൊല ചെയ്തതിനു ശിക്ഷിക്കപ്പെട്ട നാസി ഭടന്‍ ജോണ്‍ ദെംജാന്‍ജുക് (91) തെക്കന്‍ ജര്‍മനിയിലെ റോസന്‍ജിമിലെ അഭയകേന്ദ്രത്തില്‍ അന്തരിച്ചു.
പോളണ്ടിലെ നാസി ക്യാമ്പില്‍ വച്ച് 28000 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് കഴിഞ്ഞ വര്‍ഷമാണ് ദെംജാന്‍ജുക്കിനു കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. പ്രായാധിക്യം മൂലം ശിക്ഷയില്‍ ഇളവു ലഭിച്ചതോടെയാണ് അഭയകേന്ദ്രത്തില്‍ താമസം ആരംഭിച്ചത്.
വിചാരണയുടെ ഭാഗമായി യു.എസിലെ വീട്ടില്‍ നിന്ന് 2009 ലാണ് ദെംജാന്‍ജുക്കിനെ ജര്‍മനിയിലേക്ക് നാടുകടത്തിയത്. യുക്രേനിയന്‍ വംശജനാണ് ഇദ്ദേഹം. ഹിറ്റ്‌ലറുടെ ജന്മസ്ഥലമായ മ്യൂണിക്കില്‍ 18 മാസം നീണ്ട വിചാരണയില്‍ വീല്‍ചെയറില്‍ പലപ്പോഴും അവശനായാണ് ഇദ്ദേഹം ഹാജരായത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം