വാഷിംഗ്ടൺ : സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടാണ് എന്നത് ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ദ്ധരെ കുഴക്കിയ ഒരു സമസ്യയാണ്. പലപ്പോഴും സിഗരറ്റ് വലി നിർത്തുന്നതിനുള്ള ചികിൽസ സ്ത്രീകളിൽ പരാജയപ്പെടുന്നു. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന ഗവേഷകർ ഒടുവിൽ വിജയം കണ്ടതായാണ് യേൽ സർവ്വകലാശാലയിൽ നിന്നുമുള്ള റിപ്പോർട്ട്.
സിഗരറ്റ് വലിക്കുന്ന പുരുഷന്മാരുടെ തലച്ചോറിൽ നിക്കോട്ടിൻ സ്വീകരണികളുടെ എണ്ണം സിഗരറ്റ് വലിക്കാത്ത ആളേക്കാൾ കൂടുതലാണ്. ഈ സ്വീകരണികളാണ് നിക്കോട്ടിനുമായുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് സിഗരറ്റ് വലി ഒരു ശീലമാക്കി തീർക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇവയുടെ എണ്ണം സിഗരറ്റ് വലിക്കാത്തവരിലും വലിക്കുന്നവരിലും തുല്യമാണ് എന്നതാണ് പുതിയ കണ്ടെത്തൽ. അതിനാൽ സ്ത്രീകളിൽ പുകവലി ശീലം നിക്കോട്ടിൻ ആഭിമുഖ്യവുമായി ബന്ധപ്പെട്ടല്ല രൂപപ്പെടുന്നത് എന്നാണ് നിഗമനം. പുകയിലയുടെ ഗന്ധം, സിഗരറ്റ് കൈവിരലുകളിൽ പിടിക്കുന്നതിന്റെ രീതി, അതിന്റെ ശരീരഭാഷ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾക്ക് പുകവലി ഒരു ശീലമായി തീരുന്നത് എന്ന് ഗവേഷകർ അനുമാനിക്കുന്നു. അതിനാൽ തന്നെ നിക്കോട്ടിൻ ആഭിമുഖ്യം കുറയ്ക്കുക എന്ന പരമ്പരാഗതമായ പുകവലി വിരുദ്ധ ചികിൽസാ രീതികൾ സ്ത്രീകളിൽ വിജയം കാണുന്നില്ല എന്നും ഇവർ കണ്ടെത്തി. മറിച്ച് ജീവിത രീതി മാറ്റുക, വ്യായാമം, വിശ്രമ മുറകൾ പരിശീലിക്കുക എന്നിങ്ങനെ സ്വഭാവ പരിവർത്തന ചികിൽസാ വിധികളാണ് സ്ത്രീകളിൽ കൂടുതൽ
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം, സ്ത്രീ