
ദമാസ്കസ് : വിമതരെ ഒതുക്കാൻ സർക്കാർ സൈനികർ ബലാൽസംഗം ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിമത സൈനികരെ പിടികൂടാൻ എന്ന പേരിൽ വീടുകളിൽ കയറുകയും സംഘം ചേർന്ന് വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയുമാണ് സർക്കാർ സൈനികർ ചെയ്യുന്നത് എന്ന് വിമൻ അണ്ടർ സീജ് എന്ന സംഘടന പറയുന്നു. ഇത്തരം 81സംഭവങ്ങൾ എങ്കിലും വ്യക്തമായി തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് ഇവർ അറിയിച്ചു. സൈന്യത്തിന് ഇത്തരമൊരു നിർദ്ദേശം നൽകിയതായി തെളിവില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഈ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഇവർ പറയുന്നു. ബലാൽസംഗത്തിന് ശേഷം സ്ത്രീകളെ പലപ്പോഴും ഇവർ കൊല്ലുകയും ചെയ്യും. ഇതും ശത്രുവിനെ ഭയ ചകിതനാക്കാനുള്ള ഒരു യുദ്ധതന്ത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, മനുഷ്യാവകാശം, സിറിയ, സ്ത്രീ




























