സോൾ : ദക്ഷിണ കൊറിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ സൈനികേതര ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു ശാസ്ത്ര ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. നാരോ എന്ന പേരിൽ അറിയപ്പെടുന്ന വിക്ഷേപണ യാനം ദക്ഷിണ കൊറിയയുടെ ദക്ഷിണ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന് വിജയകരമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ഒരു ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിക്കുന്നത്. ഇതിന് മുൻപ് നടന്ന രണ്ടു ശ്രമങ്ങളും പരാജയമായിരുന്നു. സാങ്കേതിക തടസങ്ങൾ നേരിട്ടത് കാരണം ഇരു വിക്ഷേപണ ഉദ്യമങ്ങളും അവസാന നിമിഷം റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദക്ഷിണ കൊറിയ, ബഹിരാകാശം, ശാസ്ത്രം