Thursday, November 5th, 2026

പരാജയത്തിന് കാരണം ഇറാൻ യുദ്ധം : യു. എസ്‌. വൈസ് പ്രസിഡണ്ട്

american-vice-president-2026-j-d-vance-ePathram
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടത് ഇറാന്‍ യുദ്ധം കാരണമാണ് എന്ന് യു. എസ്‌. വൈസ് പ്രസിഡണ്ട് ജെ. ഡി. വാന്‍സ്. നമ്മള്‍ പരാജയപ്പെടാന്‍ കാരണം യുദ്ധമാണ് എന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

യുദ്ധം ശരിയായിരുന്നു എന്ന് വാദിക്കാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. 6 വര്‍ഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഈ യുദ്ധം കാരണമായി എന്നും ജെ. ഡി. വാന്‍സ് പറഞ്ഞു.

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധവും ഇന്ധന വില വർദ്ധനവും എന്ന് ട്രംപ് പറഞ്ഞു. താല്‍ക്കാലിക വില വര്‍ദ്ധന ജനം അംഗീകരിച്ചില്ല. എന്നാല്‍ ഇറാനിലെ സൈനിക നടപടികളില്‍ ഖേദമില്ല എന്നും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ തന്നെ പ്രസ്താവന ഇറക്കി യിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയെ പരമ്പരാഗതമായി പിന്തുണച്ച് വരുന്നവർ പോലും ഇക്കുറി ഡെമോക്രാറ്റ് പാർട്ടിയ്ക്ക് വോട്ടു ചെയ്തു. റിപ്പബ്ലിക്കൻസിനു സ്വാധീനമുള്ള മേഖലകളിൽ ഉൾപ്പെടെയാണ് ഡെമോക്രാറ്റുകൾ നേട്ടം കൊയ്തത്.

അമേരിക്കൻ ജനപ്രതിനിധി സഭയിലും (House of Representatives) സെനറ്റിലും (Senate) ഡെമോക്രാറ്റുകൾക്ക് ആധിപത്യം ലഭിച്ചതോടെ നിയമ നിർമ്മാണങ്ങളിലും കോൺഗ്രസിന്റെ മേൽ നോട്ടത്തിലും അവർക്ക് കൂടുതൽ സ്വാധീനം ലഭിക്കും.

എന്നാൽ ഇതിനെ നേരിടാൻ തന്റെ പ്രസിഡൻഷ്യൽ വീറ്റോ (Presidential Veto) അധികാരം ഉപയോഗിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.

Image Credit : J D Vance-X

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • പരാജയത്തിന് കാരണം ഇറാൻ യുദ്ധം : യു. എസ്‌. വൈസ് പ്രസിഡണ്ട്
  • യു. എസ്. തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രമ്പിനു തിരിച്ചടി
  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine