മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്

February 16th, 2010

Mahmoud-Al-Mabhouhദുബായ്‌ : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 


Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍

February 15th, 2010

hackers-union-of-indiaമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്‌ എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
 
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരെയുള്ള ആക്രമണം നിര്‍ത്തുന്നത്‌ വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.
 

indian-hackers-attack-australia

ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍

 
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക്‌ വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
 

hackers-union-of-india

ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ്‌

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ്‌ താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
 
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ്‌ വെച്ചു

February 12th, 2010

india-uk-nuclear-pactന്യൂഡല്‍ഹി : യുദ്ധേതര ആവശ്യങ്ങള്‍ക്കുള്ള ആണവ സഹകരണം ഉറപ്പു വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ആണവ കരാറില്‍ ഒപ്പ് വെച്ചു. ഇതോടെ ഇന്ത്യ ഇത്തരം ഒരു ആണവ കരാറില്‍ ഏര്‍പ്പെടുന്ന എട്ടാമത്തെ രാഷ്ട്രമായി ബ്രിട്ടന്‍. ഇതിനു മുന്‍പ്‌ റഷ്യ, ഫ്രാന്‍സ്‌, അമേരിക്ക, കസാഖിസ്ഥാന്‍, മംഗോളിയ, അര്‍ജന്റീന, നമീബിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ആണവ ഊര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഹൈ കമ്മീഷണര്‍ സര്‍ റിച്ചാര്‍ഡ്‌ സ്ടാഗും ആണ് വ്യാഴാഴ്ച കരാറില്‍ ഒപ്പിട്ടത്. ഇതോടെ ആണവ ഊര്‍ജ്ജ സാങ്കേതിക രംഗത്തെ ബ്രിട്ടീഷ്‌ വ്യവസായ ങ്ങള്‍ക്ക് ഇന്ത്യയുമായി കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് ലഭ്യമാകും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ദലായ് ലാമയുടെ ഇന്ത്യന്‍ ബന്ധം ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാവുന്നു

February 4th, 2010

dalai-lamaബെയ്ജിംഗ് : തിബത്തിനെ കുറിച്ചുള്ള എന്ത് ചര്‍ച്ചയും പുരോഗമിക്കണമെങ്കില്‍ ദലായ് ലാമ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം എന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ദലായ് ലാമ ഇടപെടുന്നതിനെതിരെ ചൈന മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു.
 
ദക്ഷിണ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്‌ ഇന്ത്യയുടെ ഭാഗമാണ് എന്ന് നേരത്തെ ദലായ് ലാമ പ്രഖ്യാപിച്ചത്‌ ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു.
 
താന്‍ ഇന്ത്യയുടെ പുത്രനാണ് എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് ദലായ് ലാമ ശ്രമിക്കുന്നത് എന്നും ചൈന ആരോപിച്ചു.
 
1959ല്‍ തിബത്തില്‍ നിന്നും പലായനം ചെയ്ത ദലായ് ലാമയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയത്‌.
 
മക്മോഹന്‍ രേഖയ്ക്ക് തെക്കുള്ള പ്രദേശം 1914 മുതല്‍ അന്താരാഷ്‌ട്ര നിയമപ്രകാരം ഇന്ത്യക്ക്‌ അവകാശപ്പെട്ടതാണ്. ലോക പൌരനായി സ്വയം കരുതുന്ന ദലായ് ലാമ, മക്മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് എന്ന പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, ചരിത്രപരമായി ബുദ്ധ മതത്തിന് ഇന്ത്യയുമായി അഭേദ്യ ബന്ധവുമുണ്ട് എന്ന് ദലായ് ലാമയുടെ വക്താവ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എ. ആര്‍. റഹ്മാന് ലോകോത്തര അംഗീകാരം വീണ്ടും

February 1st, 2010

ar-rahman-grammy-awardലോസ് ആഞ്ചെലെസ് : സംഗീതത്തിന്റെ ഓസ്കര്‍ എന്ന് അറിയപ്പെടുന്ന ഗ്രാമ്മി പുരസ്കാരം എ. ആര്‍. റഹ്മാന് ലഭിച്ചു. ദൃശ്യ മാധ്യമത്തിനു വേണ്ടി നിര്‍മ്മിച്ച സംഗീത ആല്‍ബം എന്ന വകുപ്പിലാണ് സ്ലം ഡോഗ് മില്യനെയര്‍ എന്ന സിനിമക്ക്‌ വേണ്ടിയുള്ള എ. ആര്‍. റഹ്മാന്റെ സൃഷ്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇതിനു പുറമേ ഗുല്‍സാര്‍ രചിച്ച്, റഹ്മാന്‍ സംഗീതം നല്‍കിയ ജെയ് ഹോ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ബ്രൂസ് സ്പ്രിംഗ്സ്ടീനെ പോലുള്ള പ്രമുഖരെ പുറം തള്ളിയാണ് ഈ ഗാനം ഒന്നാമതായത്.
 
തങ്ങള്‍ക്ക് ലഭിച്ച രണ്ടു പുരസ്കാരങ്ങള്‍ക്കും ഇന്ത്യാക്കാരെ ഒന്നാകെ അഭിസംബോധന ചെയ്തു റഹ്മാന്‍ നന്ദി പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ കൊണ്ടാണ് ഈ നേട്ടം ഇന്ത്യക്ക്‌ ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഹമാസ്‌ കമാണ്ടറുടെ ഘാതകരെ ദുബായ്‌ പോലീസ്‌ തിരിച്ചറിഞ്ഞു

January 30th, 2010

Mahmoud-Al-Mabhouhദുബായ്‌ : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ്‌ കമാണ്ടര്‍ മഹ്മൂദ്‌ അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ്‌ പോലീസ്‌ കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
 
ഇസ്രയേലി ഇന്റലിജന്‍സ്‌ വിഭാഗമായ മൊസാദ് ആണ് കൊലക്ക്‌ പിന്നില്‍ എന്ന് ഹമാസ്‌ പറയുന്നു.
 
ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.
 
ഇതിനു മുന്‍പ്‌ രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ്‌ ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍.
 
തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത്‌ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു.
 
മറൊരു പേരിലാണ് മഹ്മൂദ്‌ ദുബായില്‍ പ്രവേശിച്ചത്‌. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ രാഷ്ട്രീയ രംഗം കലുഷമാവുന്നു

January 29th, 2010

Sarath-Fonsekaകൊളൊംബൊ : തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെ രാഷ്ട്രീയ രംഗത്തും പിടിമുറുക്കുന്നു. ആദ്യ പടിയായി തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായിരുന്ന ശരത് ഫോണ്‍സെക്ക തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കന്‍ സൈനിക മന്ത്രാലയം അധികൃതര്‍ ഒരു പത്ര സമ്മേളനം നടത്തി അറിയിച്ചതാണ് ഈ കാര്യം. രജപക്സെയുടെ കുടുംബത്തെ ഒന്നാകെ വധിക്കാന്‍ ശരത് ഗോണ്‍സെക്ക പദ്ധതി ഇട്ടിരുന്നതായി പത്ര സമ്മേളനത്തില്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
 
ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു രാജപക്സെ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഫോണ്‍സെക്ക വിസമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍സെക്ക താമസിച്ച് ഹോട്ടല്‍ സൈന്യം വളയുകയും ചെയ്തു. തന്നെ ഹോട്ടലില്‍ തടവില്‍ ആക്കിയിരിക്കുകയാണ് എന്ന് ഫോണ്‍സെക്ക ആരോപിച്ചു. എന്നാല്‍ ഫോണ്‍സെക്കയുടെ സുരക്ഷയെ കരുതിയാണ് സൈന്യം ഹോട്ടലില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എത്യോപിയന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

January 25th, 2010

Ethiopian-Airlinesബെയ്റൂട്ട്: 82 യാത്രക്കാരും 8 വിമാന ജോലിക്കാരും സഞ്ചരിച്ച എത്യോപ്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെ ബെയ്റൂട്ട് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം കാണാതായി. ടേക്ക് ഓഫ്‌ ചെയ്ത് അല്‍പ സമയത്തിനകം തന്നെ ലെബനീസ്‌ എയര്‍ ട്രാഫിക്‌ കണ്‍‌ട്രോളര്‍ മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് എത്യോപ്യന്‍ എയര്‍‌ലൈന്‍ വക്താവ് അറിയിച്ചു.
 
പുലര്‍ച്ചെ 02:10ന് പുറപ്പെടേണ്ട എത്യോപ്യന്‍ എയര്‍ലൈന്റെ ഫ്ലൈറ്റ് 409 ബോയിംഗ് 737 വിമാനം 02:30നാണ് പുറപ്പെട്ടത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ യിലേക്ക് 4 മണിക്കൂറും 45 മിനിറ്റുമാണ് യാത്രാ സമയം. എന്നാല്‍ പറന്നുയര്‍ന്ന് 45 മിനിറ്റിനകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി.
 
തീ പിടിച്ച ഒരു വിമാനം മധ്യ ധരണ്യാഴിയില്‍ പതിക്കുന്നതായി തീര ദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആ പ്രദേശത്തേയ്ക്ക് രക്ഷാ സന്നാഹങ്ങളുമായി രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും

January 16th, 2010

Finjan unveils massive botnetഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
 
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
 
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹെയ്‌ത്തിക്ക് ഇന്ത്യയുടെ സഹായം

January 16th, 2010

haiti-earthquakeഡല്‍ഹി : ഭൂകമ്പ ദുരന്തത്തിന് ഇരയായ ഹെയ്‌ത്തിക്ക് ഇന്ത്യ 5 മില്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് അറിയിച്ചു. ഹെയ്‌ത്തിയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഇന്ത്യ നിലകൊള്ളുന്നു. ജനുവരി 12ന് നടന്ന ഭൂകമ്പം വിതച്ച നഷ്ടത്തിലും നാശത്തിലും ഇന്ത്യക്ക് അതീവ ദുഃഖം ഉണ്ടെന്ന് ഹെയ്‌ത്തി പ്രധാന മന്ത്രി ഷോണ്‍ മാക്സിന് എഴുതിയ എഴുത്തില്‍ മന്‍‌മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഹെയ്‌ത്തിയിലെ ജനതയോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യ ഉടനടി 5 മില്യണ്‍ ഡോളറിന്റെ സഹായ ധനം നല്‍കും എന്നും പ്രധാന മന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ബുര്‍ഖ നിരോധിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു
Next »Next Page » ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine