വാഷിംഗ്ടണ്‍ : ടൈം സ്ക്വയര്‍ ബോംബ് ഭീഷണി പോലെ എന്തെങ്കിലും ഒരു ശ്രമം വിജയകരം ആവുകയും അതിന്റെ ഉറവിടം പാക്കിസ്ഥാന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്‌താല്‍ അതിന്റെ ഭവിഷ്യത്ത് അതീവ ഗുരുതരം ആയിരിക്കും എന്ന് അമേരിക്ക പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഭീകര വാദത്തിനു എതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ സഹകരണം തങ്ങള്‍ ഇസ്ലാമാബാദില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നും ക്ലിന്റന്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ടൈം സ്ക്വയറില്‍ ചീറ്റി പോയ കാര്‍ ബോംബ് സ്ഥാപിച്ച പാക്കിസ്ഥാനി വംശജനും ഇപ്പോള്‍ അമേരിക്കന്‍ പൌരനുമായ ഫൈസല്‍ ഷഹ്സാദ്, തനിക്ക് ഭീകര പരിശീലനം ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്നും ആണെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു.



ലോകത്തില്‍ ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് യു.എ.ഇയിലാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള മാര്‍ക്കറ്റിംഗ് റിസര്‍ച്ച് കമ്പനിയായ സിനോവേറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ യു. എ. ഇ. യിലെ താമസക്കാരില്‍ 72 ശതമാനം പേരും വേദന സംഹാരികള്‍ ഉപയോഗിച്ചതായി പഠനം പറയുന്നു. യു. എ. ഇ. ക്ക് പിന്നാലെ യു. കെ. യും ഓസ്ട്രേലിയയുമാണ് ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്.
പാക്കിസ്ഥാന് മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാന്‍ കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് യു. എന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പര്‍വേസ് മുഷറഫ് സര്‍ക്കാരും, പഞ്ചാബ് ഭരണകൂടവും, റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമാ യിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. 2007 ഡിസംബര്‍ 27നു റാവല്‍ പിണ്ടിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ യാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ് വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത് മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക് ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ് നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ് പറഞ്ഞു.
ആണവ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആണവ ഭീകരവാദം തടയുന്നതിനും ഫലപ്രദമായ നടപടി എടുക്കുന്നതിനും വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ 43 രാഷ്ട്ര തലവന്മാര്‍ ഒന്നിച്ചു ചേരുന്ന ആണവ സുരക്ഷാ ഉച്ചകോടി അമേരിക്കയിലെ വാഷിങ്ടണില്‍ തുടങ്ങി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. തീവ്രവാദ ത്തിനെതിരെ ഇരു രാഷ്ട്രങ്ങളും സംയുക്ത നീക്കം നടത്തുന്നതിനായി ഒബാമയുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും.
























