ന്യൂയോര്‍ക്ക് : ഏപ്രില്‍ മാസത്തില്‍ കാണാതായ 57 വയസ്സു കാരനെ വളര്‍ത്തു നായ്ക്കള്‍ തന്നെ ഭക്ഷിച്ചു എന്ന് അമേരിക്കന്‍ പോലീസ്.
ടെക്സാസ്സിലെ വീട്ടില്‍ ഒറ്റക്കു താമസി ച്ചിരുന്ന ഫ്രെഡി മാക്ക് എന്ന ആളെ യാണ് 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചത് എന്ന് പോലീസ് കണ്ടെത്തി യിരി ക്കുന്നത്.
എന്നാല്‍ ഇയാളെ കൊന്നത് നായ്ക്കള്‍ തന്നെ യാണൊ എന്നതില്‍ ഇതു വരെ വ്യക്തത വന്നി ട്ടില്ല. ടെക്‌സാസ് വീനസിലെ ഉള്‍ പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലത്ത് ആയി രുന്നു തന്റെ 18 വളര്‍ത്തു നായ്ക്കള്‍ക്ക് ഒപ്പം ഫ്രെഡി മാക്ക് താമസി ച്ചി രു ന്നത്.
ഫ്രെഡി മാക്കിനെ കാണാനില്ല എന്നു കാണിച്ച് ബന്ധു ക്കള്‍ നല്‍കിയ പരാതി യിന്‍ മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഫ്രെഡി യുടെ വീട്ടു വളപ്പില്‍ കയറി പരി ശോധി ക്കാന്‍ ശ്രമിച്ചു എങ്കിലും വളര്‍ത്തു നായ്ക്കള്‍ സമ്മതിച്ചില്ല.
ഇതിനിടെയാണ് ഫ്രെഡിയുടെ വീടിനു പരിസരത്തു നിന്നും മനു ഷ്യന്റെ എല്ലു കളുടെ അവ ശിഷ്ട ങ്ങള്‍ പോലീസ് സംഘ ത്തിന് ലഭിച്ചത്. ഇത് അന്വേ ഷണ ത്തിനു വഴി ത്തിരിവ് ആയി തീര്‍ന്നു.
നായ്ക്കളുടെ വിസര്‍ജ്ജ്യ ത്തില്‍ നിന്നും മനുഷ്യ ന്റെ തല മുടിയും തുണി ക്കഷ്ണ ങ്ങളും കണ്ടെത്തി യതിനെ തുടര്‍ന്ന് ഫ്രെഡിയെ വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചതു തന്നെ യാകും എന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷ്ണ ങ്ങളുടെ ഡി. എന്‍. എ. പരി ശോധന ഫലം പുറത്തു വന്നതോടെ ഇക്കാര്യം ഉറപ്പു വരുത്തുക യായിരുന്നു.