ബിക്രം യോഗാചാര്യന് എതിരെ ലൈംഗിക ആരോപണം

March 23rd, 2013

bikram-yoga-epathram

ലോസ് ആഞ്ജലസ് : “ചൂടൻ” യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബിക്രം ചൌധരിക്ക് എതിരെ ഒരു യുവ ശിഷ്യ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. തന്റെ ഗുരു തന്നെ വർഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നാണ് സാറാ ബോൺ എന്ന 29കാരിയുടെ പരാതി. ബിക്രം ചൌധരി ഒരു നല്ല മനുഷ്യനല്ല, ഒരു നല്ല പരിശീലകൻ മാത്രമാണ് എന്ന് യുവതി മറ്റു പല ശിഷ്യന്മാരോടും മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം യോഗ പരിശീലനത്തിനിടയിൽ തന്റെ മുകളിൽ കയറി തന്നെ ബലമായി കയ്യേറ്റം ചെയ്യുകയും താൻ വിതുമ്പി കരയുന്നത് വരെ തന്റെ കാതുകളിൽ “ഗുരു” അശ്ലീലം പറയുകയും ചെയ്തു എന്നും സാറ വെളിപ്പെടുത്തി.

105 ഡിഗ്രി ഫാരെൻഹൈറ്റ് വരെ ചൂടാക്കിയ മുറിയിൽ ഇരുന്ന് യോഗ പരിശീലനം ചെയ്യുക എന്ന വ്യത്യസ്ത ശൈലിയാണ് ബിക്രം ചൌധരിയുടെ ബിക്രം യോഗ. ഇന്ത്യയിലെ പരമ്പരാഗത യോഗ മുറകൾ എല്ലാവർക്കും ശാന്തിയും സൌഖ്യവും ആശംസിക്കുകയും തികച്ചും ശാന്തമായ പരിശീലന രീതിയും അനുശാസിക്കുമ്പോൾ തിരക്കേറിയ ആധുനിക കോർപ്പൊറേറ്റ് ഉദ്യോഗസ്ഥരേയും വൻകിടക്കാരേയും ലക്ഷ്യമിട്ട് അതിവേഗം ചെയ്യാവുന്ന കുറേ ആസനങ്ങൾ ഒരു ചൂടാക്കിയ മുറിയിൽ വെച്ച് അഭ്യസിപ്പിക്കുന്ന ഒരു രീതിയാണ് ബിക്രം യോഗ സ്വീകരിച്ചു വരുന്നത്.

അമേരിക്കൻ പ്രസിഡണ്ടുമാരായ നിക്സൺ, റീഗൻ, ക്ലിന്റൻ എന്നിവരും മഡോണ, ബെക്ക്ഹാം, ലേഡി ഗാഗ, ജോർജ്ജ് ക്ലൂണി എന്നീ അതി പ്രശസ്തരും എല്ലാം ബിക്രമിന്റെ ശിഷ്യന്മാരാണ്.

പൂർവ്വ ജന്മത്തിലെ ബന്ധം പറഞ്ഞ് തന്നോട് അടുക്കാൻ ശ്രമിച്ച ഗുരു താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് പട്ടം പോലും നിഷേധിച്ചു എന്ന് സാറ കോടതിയിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ യൂട്യൂബ് വീണ്ടും നിരോധിച്ചു

December 30th, 2012

youtube-ban-epathram

ഇസ്ലാമാബാദ് : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിൽ യൂട്യൂബിന് എതിരെ ഏർപ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ നീക്കം ചെയ്ത് മൂന്ന് മിനിറ്റുകൾക്കകം വീണ്ടും ഏർപ്പെടുത്തി. യൂട്യൂബിന്റെ നിരോധനം പാക്കിസ്ഥാനിൽ വൻ തോതിൽ ചർച്ചകൾക്ക് കാരണമായിരുന്നു. വിവാദമായ ചിത്രം നീക്കം ചെയ്തു എന്നും ഇനി ലഭ്യമാകില്ല എന്നുമുള്ള ഉറപ്പിനെ തുടർന്നായിരുന്നു നിരോധനം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത്. എന്നാൽ നിരോധനം നീക്കം ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിവാദ വീഡിയോ ഇപ്പോഴും സൈറ്റിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നിരോധനം വീണ്ടും ഏർപ്പെടുത്തുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാ സഭയുടെ ക്രിസ്മസ് സന്ദേശം

December 26th, 2012

pastor-epathram

ഡബ്ലിൻ : ഗർഭച്ഛിദ്രം അനുവദിക്കാഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിത മരിച്ച സാഹചര്യത്തിൽ അയർലൻഡിലെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അയർലൻഡിലെ കത്തോലിക്കാ മേധാവി ക്രിസ്മസ് ദിന സന്ദേശം നൽകി. ജീവന് ഉള്ള അവകാശം മൌലികമാണെന്നും ഇത് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ അഭിപ്രായം തങ്ങളുടെ ജന പ്രതിനിധികളെ അറിയിക്കണം എന്നുമാണ് തന്റെ ക്രിസ്മസ് ദിന സന്ദേശത്തിൽ അയർലൻഡിലെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് കർദ്ദിനാൾ ഷോൺ ബ്രാഡി വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഐറിഷ് ആശുപത്രി അധികൃതർ 31 കാരിയായ ദന്ത ഡോക്ടർ സവിതയ്ക്ക് ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് അവർ മരണമടഞ്ഞ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.

savita-halappanavar-epathram

ഗർഭച്ഛിദ്രത്തിന് അനുമതി നൽകാത്ത ഒരേ ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. സവിതയുടെ മരണത്തെ തുടർന്ന് ഇതിൽ പരിമിതമായ അയവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഗർഭച്ഛിദ്രം അനുവദിക്കാനാണ് പ്രധാനമന്ത്രി എൻഡാ കെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ ഒരു അവകാശം ഒരു സർക്കാരിനും നിഷേധിക്കാൻ ആവില്ല എന്ന് കഴിഞ്ഞ ദിവസം കെന്നി പറയുകയുമുണ്ടായി.

1992ൽ അയർലൻഡ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് വന്ന സർക്കാരുകൾ ഇത് നിയമമാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കടല്‍ കൊല നടത്തിയ നാവികര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വിരുന്ന് സല്‍ക്കാലം

December 24th, 2012

റോം: കേരള കടത്തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മ നാട്ടില്‍ വന്‍ വരവേല്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ പോയ ഇവര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. കൊലക്കേസില്‍ പ്രതികളായ സാല്‍‌വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോ എന്നീ നാവികരെ മുത്തം നല്‍കിക്കൊണ്ടാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജോര്‍ജോ നപോളിറ്റാനോ സ്വീകരിച്ചതെന്ന് വാര്‍ത്തയുണ്ട്. ചടങ്ങില്‍ ഇറ്റാലിയന്‍ വിദേശകാര്യ അംന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാബാവ്‌ലോ ഡി പാവ്‌ല തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫ്രാറ്റലി ഡി ഇറ്റാലിയ- സെന്‍‌ട്രോഡെസ്ട്ര ഡി നഷ്‌ണല്‍ എന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക ദേശീയ വാദി കക്ഷി ഇരുവരേയും പാര്‍ളമെന്റിലേക്ക് മത്സരിപ്പിക്കുവാന്‍ സ്വീറ്റു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടക്കം മുതലേ ഇറ്റലി കടല്‍ക്കൊലയില്‍ പ്രതികളായ നാവികര്‍ക്ക് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യകാത്വം ലേലത്തിൽ : ലേലത്തുക 4.18 കോടി

October 25th, 2012

catarina-migliorini-virginity-auction-epathram

കാൻബെറ : ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന ലേലത്തിൽ ബ്രസീലിൽ നിന്നുമുള്ള ഒരു പെൺകുട്ടി തന്റെ കന്യകാത്വം വിറ്റു. 4.18 കോടി രൂപയ്ക്കാണ് പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുത്താനുള്ള ലേലം ജപ്പാൻകാരനായ ഒരു ധനികൻ വിളിച്ചെടുത്തത്. കാതറീന എന്ന 20 കാരി പെൺകുട്ടിയെ ലേലം സംഘടിപ്പിച്ച കമ്പനി ഓസ്ട്രേലിയയിലേക്ക് വിമാനത്തിൽ കൊണ്ടു പോയി ലേലം വിളിച്ചടുത്ത നാറ്റ്സു എന്നയാൾക്ക് “സമ്മാനിക്കും”. അടുത്ത ഏതാനും ആഴ്ച്ചകൾക്കകം ഇവരെ വെളിപ്പെടുത്താത്ത ഒരു സ്വകാര്യ ഇടത്തേക്ക് കൊണ്ടു പോകും. അവിടെ വെച്ചാവും നാറ്റ്സു കാതറീനയുടെ കന്യകാത്വം നഷ്ടപ്പെടുത്തുക. ചടങ്ങിന് മുൻപും പിൻപും കാതറീനയുമായുള്ള അഭിമുഖ സംഭാഷണം ചിത്രീകരിക്കും. എന്നാൽ “സംഭവം” ചിത്രീകരിക്കില്ല എന്ന് ഡോക്യുമെന്ററിയുടെ നിർമ്മാതാവായ ജെയ്സൺ അറിയിച്ചു.

“കന്യകകളെ ആവശ്യമുണ്ട്” എന്ന ഇവരുടെ പരസ്യം വൻ വിവാദങ്ങളാണ് ഓസ്ട്രേലിയയിൽ ഉയർത്തിയത്. ഓൺലൈൻ ആയിരുന്നു ലേലം. അവസാന റൌണ്ടിൽ 15 പേരാണ് ലേലത്തിൽ ഉണ്ടായിരുന്നത്. അവസാനം ജപ്പാൻകാരനായ നാറ്റ്സു 4.18 കോടി രൂപയ്ക്ക് ലേലത്തിൽ വിജയിച്ചു.

ലേലത്തിന്റെ നിബന്ധനകൾ പ്രകാരം ഗർഭ നിരോധന ഉറ ഉപയോഗിക്കണം. മാത്രമല്ല നാറ്റ്സുവിനെ വിശദമായ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.

ലേലം അവസാനിച്ച കാര്യം അറിഞ്ഞ കാതറീൻ അത്യന്തം ആഹ്ലാദവതിയായിരുന്നു. ബ്രസീലിൽ ഉള്ള തന്റെ കുടുംബാംഗങ്ങളെ ഉടൻ തന്നെ കാതറീൻ വിവരം അറിയിച്ചു. ഇത്തരമൊരു കാര്യം കാതറീൻ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നിലെങ്കിലും അവരും ഏറെ സന്തോഷിച്ചു എന്നാണ് ജെയ്സൺ പറയുന്നത്.

ഇത് താൻ ഒരു ബിസിനസ് സംരംഭമായാണ് കാണുന്നത് എന്നാണ് കാതറീൻ പറയുന്നത്. തനിക്ക് വിദേശത്തേയ്ക്ക് യാത്ര ചെയ്യാം, സിനിമയിൽ അഭിനയിക്കാം എന്നതിന് പുറമെ ഒരു ബോണസ് കൂടി. അത്രയേ ഉള്ളൂ – കാതറീൻ വിശദീകരിക്കുന്നു. ജീവിതത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താൻ ഒരു അഭിസാരികയൊന്നുമാവില്ല. ഒരു തവണ ഒരു നല്ല ഫോട്ടോ എടുക്കുന്നയാൾ ഒരു നല്ല ഫോട്ടോഗ്രാഫർ ആകുമോ? കാതറീൻ ചോദിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒരു “പൊട്ട” സിനിമയെ ചൊല്ലി…

September 22nd, 2012

anti-islamic-movie-epathram

ന്യൂയോർക്ക് : ഒരു പൊട്ട സിനിമയായി കണ്ട് അവഗണിക്കപ്പെടേണ്ട ഒരു ചിത്രമായിരുന്നു ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച വിവാദ ഇസ്ലാം വിരുദ്ധ ചിത്രമായ ഇന്നസൻസ് ഓഫ് മുസ്ലിംസ് എന്ന് പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി പ്രസ്താവിച്ചു. യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന ഒരു പൊട്ട സിനിമയെ എങ്ങനെ അവഗണിക്കുമോ അതേ പോലെ ഈ ചിത്രത്തേയും അവഗണിക്കുകയായിരുന്നു വേണ്ടത്. അർഹമായ അവഗണന നല്കുന്നതിന് പകരം അതിനെ എതിർത്ത് ചിത്രത്തിന് വൻ പ്രചാരം നേടി കൊടുക്കുകയാണ് ഉണ്ടായത്. ഇത് ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇത് മതപരമായ ഒരു കാര്യമേയല്ല എന്നും റുഷ്ദി അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മിസ് മലേഷ്യയെ 200 ഡോളറിനു ലേലത്തിനു വെച്ചു

September 17th, 2012

nadia-heng-epathram

കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യയ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വെച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് 200 യു. എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാൻഡില്‍ ലൈറ്റ് ഡിന്നർ കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്. എച്ച്. എം. ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന്‍ ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വെച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേല വസ്തുവായതില്‍ ദുഃഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു

September 16th, 2012

samsung-iphone-ad-epathram

കാലിഫോർണിയ : ആപ്പിൾ കമ്പനിയോട് കോടതിയിൽ തോറ്റ സാംസങ്ങ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോണായ ഐഫോൺ-5 പുറത്തിറക്കിയ ഉടൻ ആപ്പിളിനെ തിരിച്ചടിച്ചു. ഐഫോൺ വലിയ സംഭവം ഒന്നുമല്ല എന്ന് തെളിയിക്കുന്നതാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ പരസ്യം. ഐഫോൺ-5 ന്റെ എല്ലാ പ്രത്യേകതകളും ഓരോന്നായി എടുത്ത് ഇതെല്ലാം തന്നെ നേരത്തേ തന്നെ തങ്ങളുടെ ഗാലക്സി എസ്-III ഫോണിൽ ഉണ്ടായിരുന്നതാണ് എന്നാണ് സാംസങ്ങ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഐഫോണിൽ ഇല്ലാത്ത തങ്ങളുടെ സവിശേഷതകളും പരസ്യം വിളിച്ചോതുന്നു.

samsung-iphone-advertisement-epathram

സ്ക്രീൻ വലിപ്പത്തിലും റെസല്യൂഷനിലും ഐഫോണിനേക്കാൾ ഒരു പടി മുന്നിലാണ് എസ്-III. സ്റ്റാൻഡ് ബൈ സമയത്തിലും സംസാര സമയത്തിലും ബഹുദൂരം മുന്നിലും. ഐഫോൺ 225 മണിക്കൂർ സ്റ്റാൻഡ് ബൈ സമയം വാഗ്ദാനം ചെയ്യുമ്പോൾ എസ്-III യുടേത് 790 മണിക്കൂറോടെ ഐഫോണിന്റെ മൂന്നിരട്ടിയിലേറെയാണ്. ഐഫോൺ 8 മണിക്കൂർ സംസാര സമയം നൽകുമെന്ന് പറയുമ്പോൾ എസ്-III നൽകുന്നത് 11.4 മണിക്കൂറാണ്. 2 ജി.ബി. യോടെ എസ്-III യുടെ മെമ്മറി ഐഫോണിന്റെ ഇരട്ടിയാണ്. കൂടാതെ എസ്-III യിൽ 64 ജി.ബി. വരെ എക്സ്റ്റേണൽ മെമ്മറിയായി മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കുകയുമാവാം. ഐഫോണിൽ ഇത്തരത്തിൽ എക്സ്റ്റേണൽ മെമ്മറി ഉപയോഗിക്കാൻ ആവില്ല. തങ്ങളുടെ ഡാറ്റാ കണക്ഷൻ പ്ലഗ് വ്യത്യസ്തമാണ് എന്ന് ആപ്പിൾ അവകാശപ്പെടുന്നതും സാംസങ്ങ് തങ്ങളുടേത് തികച്ചും വ്യാപകവും സ്റ്റാൻഡേർഡുമായ മൈക്രോ യു.എസ്.ബി. ആണെന്ന വെളിപ്പെടുത്തലോടെ നിഷ്പ്രഭമാക്കുന്നു. സാംസങ്ങ് ബാറ്ററി പുറത്തെടുക്കാവുന്നതാണ് എന്നതും ഉപയോക്താക്കൾക്ക് വലിയ ഒരാശ്വാസം തന്നെയാണ്. ഇതിന് പുറമെ സാംസങ്ങിന് മാത്രം അവകാശപ്പെടാവുന്ന ഒട്ടനവധി സൌകര്യങ്ങളും പരസ്യത്തിൽ കാണിച്ചിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജകുമാരി അര്‍ദ്ധ നഗ്നയാണ്

September 15th, 2012

princess-kate-closer-epathram

ലണ്ടൻ : ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ ടണിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഒരു ഫ്രഞ്ച് മാസിക പ്രസിദ്ധീകരിച്ചു. ടെറസില്‍ കറുപ്പും വെളുപ്പും നിറമാര്‍ന്ന ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഭാവി രാജ്ഞിയെ കാണുക, നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെ ആണ് ഫ്രഞ്ച് സെലിബ്രിറ്റി മാസികയായ ക്ലോസറിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. കവര്‍ പേജ് കൂടാതെ അഞ്ചോളം ഉള്‍പ്പേജുകളിലും കേറ്റ് മിഡില്‍ ടണിന്റെ വിവിധ പോസിലുള്ള അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ മാസിക നല്‍കിയിട്ടുണ്ട്. മാസികയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വലിയ തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയ കേറ്റിന്റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ രഹസ്യമായി പകര്‍ത്തിയതാകാം എന്ന് കരുതുന്നു. ഇതേ കുറിച്ച് രാജകുടുംബം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തയിടെ ഹാരി രാജകുമാരന്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ ഒരു യുവതിക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് രാജകുടുംബത്തിനു വലിയ നാണക്കേട് വരുത്തി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുടി മറച്ച വാർത്താ വായന വിവാദമായി

September 5th, 2012

veiled-newsreader-epathram

കൈറോ : ഈജിപ്റ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ആദ്യമായി ഒരു വനിത മുടി മറച്ച് വാർത്ത വായിച്ചത് വൻ വിവാദമായി. പുറത്താക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ ഭരണകാലത്ത് മത നിരപേക്ഷതയിൽ ഊന്നൽ നൽകി ഇത്തരം വേഷവിധാനങ്ങൾ ധരിച്ച സ്ത്രീകളെ സർക്കാരിന്റെ മുഖം എന്ന നിലയ്ക്ക് സർക്കാർ ചാനലിൽ വാർത്ത വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകളെ വേഷവിധാനങ്ങളുടെ പേരിൽ വിലക്കിയിരുന്നുമില്ല. എന്നാൽ ഈ പുതിയ മാറ്റം ഭരണത്തിലും ഈജിപ്ഷ്യൻ സമൂഹത്തിലും യാഥാസ്ഥിതിക ചിന്ത പ്രചരിപ്പിക്കുവാനുള്ള മുസ്ലിം ബ്രദർഹുഡിന്റെ ബോധപൂർവ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മുടി മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ സാദ്ധ്യമായത് എന്നും അതിനാൽ ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തുന്ന സ്വാഗതാർഹമായ നടപടി ആണെന്നും വാദിക്കുന്നവരും ഈജിപ്റ്റിലുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 1245610»|

« Previous Page« Previous « ഫേസ്ബുക്ക് വധം : ബാലന് തടവ്
Next »Next Page » കൌശിൿ ബസു ലോക ബാങ്ക്‍ ചീഫ് ഇകൊണോമിസ്റ്റായി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine