- ലിജി അരുണ്‍
ഫ്രെയ്ബര്ഗ് : സ്വവര്‍ഗ്ഗ വിവാഹം കത്തോലിക്കാ സഭയ്ക്ക് അനുവദിക്കാന്‍ ആവില്ല എന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. തന്റെ ജന്മദേശത്ത് സന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പ ഫ്രെയ്ബര്‍ഗില്‍ മുപ്പതിനായിരത്തോളം വരുന്ന യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്.
ഗര്‍ഭചിദ്രം, ദയാവധം എന്നിവയ്ക്കെതിരെയും മറ്റൊരു പൊതു ചടങ്ങില്‍ മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കി.
- ജെ.എസ്.
സ്വിറ്റ്സര്‍ലാന്റ് : കോലഞ്ചേരി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സംബന്ധിച്ചുള്ള കോടതി വിധി നടപ്പിലാക്കുവാന്‍ വേണ്ടി ഉപവാസ സമരം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ലോകമെമ്പാടും നിന്നും പിന്തുണ പ്രവഹിക്കുന്നു.
ഫ്ലോറന്‍സിലെ സെന്റ് ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ പള്ളി, റോമിലെ സെന്റ് പീറ്റേഴ്സ്, സെന്റ് പോള്‍സ് ജാക്കൊബൈറ്റ് സിറിയന്‍ പള്ളി, സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയന്‍ പള്ളി എന്നിവയിലെ അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റികളും ബാവയുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് പള്ളിയിലും സെന്റ് പോള്‍സ് ജാക്കൊബൈറ്റ് സിറിയന്‍ പള്ളിയിലും പ്രാര്‍ത്ഥന നടത്തുവാന്‍ ഉള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണം എന്ന് ഇവര്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
– അയച്ചു തന്നത് : ഫാദര്‍ പ്രിന്‍സ് പൌലോസ് (സെന്റ് മേരീസ് സ്വിറ്റ്സര്‍ലാന്റ് പള്ളി വികാരി)
- ജെ.എസ്.
പാരീസ് : പ്രശസ്തരുടെ പേരുകള്‍ നല്‍കിയാല്‍ അവര്‍ ജൂത വംശജരാണോ അല്ലയോ എന്ന് പറഞ്ഞു തരുന്ന ഒരു ആപ്പിള്‍ ഐഫോണ്‍ പ്രോഗ്രാമിനെതിരെ ഫ്രാന്‍സിലെ വംശീയതാ വിരുദ്ധ സംഘങ്ങള്‍ രംഗത്തെത്തി. “എ ജൂ ഓര്‍ നോട്ട് എ ജൂ” (A Jew or Not a Jew?) എന്ന ഈ വിവാദ പ്രോഗ്രാം ആപ്പിള്‍ പ്രോഗ്രാമുകള്‍ വില്‍ക്കപ്പെടുന്ന ആപ്പിള്‍ സ്റ്റോര്‍ ഫ്രാന്‍സില്‍ 1.07 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ കര്‍ശനമായ നിയമമുണ്ട്. വ്യക്തികളുടെ വംശം, രാഷ്ട്രീയം, ലൈംഗിക താല്‍പര്യങ്ങള്‍, മത വിശ്വാസം എന്നിവ ശേഖരിക്കുന്നത് ഫ്രാന്‍സിലെ നിയമപ്രകാരം 5 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നാസി അതിക്രമ കാലത്ത് ഫ്രാന്‍സില്‍ നിന്നും നാസി പട പിടിച്ചു കൊണ്ട് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച 76,000 ഫ്രഞ്ച് ജൂതന്മാരില്‍ കേവലം മൂവായിരത്തില്‍ താഴെ പേരാണ് ജീവനോടെ തിരികെ എത്തിയത്.
- ജെ.എസ്.
വായിക്കുക: തീവ്രവാദം, മനുഷ്യാവകാശം, വിവാദം
ലണ്ടന്‍ : രോഗിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അനുചിതമായി തലോടിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി. 53 കാരനായ ഡോക്ടര്‍ സുബ്രമണ്യം ബാലുവാണ് തന്റെ രോഗിയോടെ അതിക്രമം കാണിച്ചു വെട്ടിലായത്. യുവതിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് പരാതി നല്‍കാന്‍ തയ്യാറാവുന്നതായി മനസ്സിലാക്കിയ ഡോക്ടര്‍ ഇവരെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചു. എന്നാല്‍ പിന്നീട് അന്വേഷണം നേരിടുമ്പോള്‍ ഇയാള്‍ കഥ മാറ്റി പറയുകയാണ് ഉണ്ടായത്. യുവതി തന്നെ വശീകരിക്കാന്‍ ശ്രമിക്കുകയും താന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു എന്നുമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പീഡനം, വിവാദം, വൈദ്യശാസ്ത്രം
ലണ്ടന്‍ : മാധ്യമ രംഗത്തെ ആധിപത്യം രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിച്ച് പത്ര ധര്‍മ്മത്തിന് തീരാ കളങ്കം ഏല്‍പ്പിച്ച മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക് പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു തുടങ്ങി. തന്റെ അനന്തമായ മാധ്യമ സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ കക്ഷി ഭേദമന്യേ നിയന്ത്രിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍ ഊറ്റം കൊണ്ട മര്‍ഡോക്കിനെതിരെ ബ്രിട്ടീഷ് രാഷ്ട്രീയ രംഗം ഐകകണ്ഠേന നിലപാട് സ്വീകരിച്ചതോടെ താന്‍ ഇത്രയും നാള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ബൃഹത്തായ മാധ്യമ അധിനിവേശ ഉദ്യമത്തില്‍ നിന്നും പിന്മാറാനും ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഹാജരായി തെളിവ് നല്‍കാനുള്ള നിര്‍ദ്ദേശം അനുസരിക്കുവാനും മര്‍ഡോക്ക് തയ്യാറായി.
മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരമായി പോലീസുകാരുമായി കൂട്ടുകൂടി ചൂടുള്ള വാര്‍ത്തകള്‍ സംഘടിപ്പിക്കാനായി ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ഇത്രയും കാലം മര്‍ഡോക്കിന്റെ നല്ല പുസ്തകങ്ങളില്‍ മാത്രം വരാന്‍ ശ്രദ്ധിച്ചിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം മര്‍ഡോക്കിന് എതിരെ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് താന്‍ എത്ര പണം എറിഞ്ഞാലും ബ്രിട്ടീഷ് സ്കൈ ബ്രോഡ്‌കാസ്റ്റിംഗ് എന്ന ടെലിവിഷന്‍ ചാനലിന്റെ തന്റെ കൈവശം ഇല്ലാത്ത 61 ശതമാനം ഓഹരികള്‍ കൂടി തനിക്ക് കൈമാറാനുള്ള നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കില്ല എന്ന് മര്‍ഡോക്കിന് ബോദ്ധ്യമായി.
ഒടുവില്‍ ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ല് തിരികെ ലഭിച്ചു എന്നാണ് ഇതേപറ്റി പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകനായ സ്റ്റീവ് ബാര്നെറ്റ് അഭിപ്രായപ്പെട്ടത്.
ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രം മര്‍ഡോക്ക് അടച്ചു പൂട്ടി.
പോലീസിന് കൈക്കൂലി കൊടുത്ത് ഫോണ്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നിയോഗിച്ച കമ്മീഷന്‍ മാധ്യമ സംസ്കാരവും, മാധ്യമ രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരമായ രീതികളും പ്രവണതകളും, മാധ്യമ നൈതികതയും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.
9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണം പുറത്തു വന്നതോടെ അമേരിക്കയിലും മര്‍ഡോക്കിനെതിരെ ശക്തമായ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അമേരിക്കന്‍ പൌരന്റെ ഫോണ്‍ മര്‍ഡോക്ക് ചോര്‍ത്തിയതായി തെളിഞ്ഞാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും എന്നാണ് അമേരിക്കന്‍ സെനറ്റര്‍ റോക്ക്ഫെല്ലര്‍ ഇന്നലെ പറഞ്ഞത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, ബ്രിട്ടന്, വിവാദം
ലണ്ടന്‍ : മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകനും ന്യൂസ് കോര്‍പറേഷന്റെ തലവനുമായ ജയിംസ് മര്‍ഡോക്ക് തലവനായുള്ള നൂറ്റിയറുപത്തിയെട്ട് വര്‍ഷത്തെ ചരിത്രമുള്ള ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ നിറുത്തുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ കേസില്‍ പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്ളൈവ് ഗുഡ്മാനെയും (43) സ്കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. “താങ്ക്യു ആന്‍ഡ് ഗുഡ്ബൈ” എന്ന തലക്കെട്ടോടെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ അവസാന കോപ്പി പുറത്തിറക്കിയത്. ഫോണ്‍ ചോര്‍ത്തലിന് ക്ഷമാപണം നടത്താനും മാധ്യമത്തിന്റെ അധികൃതര്‍ മറന്നില്ല.ഏകദേശം 75 ലക്ഷത്തോളം പേര്‍ പത്രത്തിന് വായനക്കാരുണ്ടായിരുന്നു.
-
വായിക്കുക: ബ്രിട്ടന്, വിവാദം
കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാതെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം അധികൃതര്‍ പ്രസിദ്ധീകരിച്ചത്. ഭൂപടം പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് എമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ വക്താവ് അറിയിച്ചു. തെറ്റ് തിരുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.
- ഫൈസല്‍ ബാവ
വായിക്കുക: ഇന്ത്യ, ഓസ്‌ട്രേലിയ, പ്രതിഷേധം, വിവാദം
ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.
1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര് മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട് സുപ്രീം കോടതി റദ്ദാക്കി.
1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന് ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ് ഓഫ് എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്‌ട്രാറ്റജിക് സ്‌റ്റഡീസ് സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ് സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
- ഫൈസല്‍ ബാവ
ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.
അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ് ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.
ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.
- ലിജി അരുണ്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, പീഡനം, വിവാദം, സ്ത്രീ