ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുരോഹിതന്മാരുടെ പീഡനം പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍

May 17th, 2011

pastor-epathram
വത്തിക്കാന്‍ : പുരോഹിതന്മാര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉടനടി പോലീസിനെ അറിയിക്കണം എന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ പറ്റി ഉടനടി പോലീസിനു വിവരങ്ങള്‍ കൈമാറണമെന്നും ലൈംഗിക പീഡനം തടയാന്‍ ആവശ്യമായ മാര്‍ഗ്ഗ രേഖകള്‍ക്ക് രൂപം നല്‍കണമെന്നും വത്തിക്കാന്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ കത്തില്‍ പറയുന്നു.

എന്നാല്‍ അമേരിക്കയില്‍ പുറപ്പെടുവിച്ച മാര്ഗ്ഗ രേഖകളിലെ അത്ര കര്‍ശനമല്ല വത്തിക്കാന്‍ നിര്‍ദ്ദേശമെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട്. ആരോപണ വിധേയരായ പുരോഹിതന്മാരെ അന്വേഷണ വിധേയമായി ആരാധനയില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള നിര്‍ദ്ദേശമൊന്നും വത്തിക്കാന്‍ രേഖയില്‍ ഇല്ല.

പുരോഹിതന്മാര്‍ നടത്തിയ ബാല ലൈംഗിക പീഡന കേസുകള്‍ ആഗോള തലത്തില്‍ തന്നെ വന്‍ തോതില്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിച്ഛായാ സംരക്ഷണ നടപടി എന്ന നിലയിലാണ് വത്തിക്കാന്റെ ഈ ചുവടുവെപ്പ്‌.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ സഭയുടെ നിയമ പ്രകാരം ശിക്ഷിക്കുകയോ, പോലീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നതിന് പകരം സഭയുടെ പേരിന് കളങ്കം ഏല്‍ക്കാതിരിക്കാന്‍ ആരോപണ വിധേയമാകുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക്‌ സ്ഥലം മാറ്റി അവരെ ബിഷപ്പുമാര്‍ സംരക്ഷിച്ചു പോരുകയാണ് പതിവ് എന്നാണ് ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായവരുടെ സംഘടനയായ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് ഫോര്‍ ദോസ് അബ്യൂസ്‌ഡ്‌ ബൈ പ്രീസ്റ്റ്‌സ് (Survivors’ Network for Those Abused by Priests) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ യൂനുസിനെ പുറത്താക്കിയ നടപടി : കോടതി വിധി മാറ്റി വെച്ചു

March 8th, 2011

muhammad-yunus-epathram

ധാക്ക : ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ്‌ യൂനുസിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കി കൊണ്ട് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ യുനുസ്‌ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

മൈക്രോ ഫിനാന്സിംഗിന്റെ  സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കുകയും കുറഞ്ഞ വരുമാനക്കാരായ അനേകം പേര്‍ക്ക് ജീവിതത്തില്‍ തുണയാകുകയും ചെയ്തു  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1983ല്‍ മുഹമ്മദ്‌ യൂനുസ്‌ തുടങ്ങിയ ഗ്രാമീണ്‍ ബാങ്ക്. ഈ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളില്‍ മൈക്രോ ലോണ്‍ എന്ന ആശയം വന്‍ തോതില്‍ വ്യാപകമായി. 2006ല്‍ യുനുസിനും അദ്ദേഹത്തിന്റെ ബാങ്കിനും സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ലഭിച്ചു.

muhammad-yunus-grameen-bank-epathramഗ്രാമീണ്‍ ബാങ്കിന്റെ വായ്പ ലഭിച്ചവരോടൊപ്പം യുനുസ്‌

എന്നാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് യുനുസ്‌ നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തെ പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീനയുടെ ശത്രുവാക്കി. ഇതേ തുടര്‍ന്നാണ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്നും തന്നെ പുറത്താക്കി കൊണ്ടുള്ള നടപടി യുനുസിന് നേരിടേണ്ടി വന്നത്. യുനുസ്‌ ഗ്രാമീണ്‍ ബാങ്കിനെ തന്റെ സ്വകാര്യ സ്വത്ത്‌ പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ബാങ്ക് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് എന്നും ഹസീന ആരോപിച്ചു.

ഗ്രാമീണ്‍ ബാങ്ക് നികുതി വെട്ടിപ്പ്‌ നടത്തുന്നു എന്നും വിദേശ പണം ദുരുപയോഗം ചെയ്യുന്നു എന്നും യുനുസ്‌ പെന്‍ഷന്‍ പ്രായമായ 60 കഴിഞ്ഞിട്ടും തന്റെ സ്ഥാനത്ത്‌ തുടരുന്നു എന്നും ഒരു നോര്‍വീജിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.

25 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി യുനുസ്‌ സ്വയം നിയമിതനായത് ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ യുനുസ്‌ തല്‍സ്ഥാനത്ത് തുടരുന്നതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല എന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്‌ നിയമവിരുദ്ധമാണ് എന്നുമാണ് യുനുസിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

ഒന്‍പത് ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍മാര്‍ യുനുസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത്‌ വന്നിട്ടുണ്ട്.

കേസിന്റെ വിധിയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്.

ഫോട്ടോ : Copyright © Grameen Bank Audio Visual Unit, 2006

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷ്ണ പ്രസംഗം മാറി വായിച്ചു

February 13th, 2011

sm-krishna-epathram
വാഷിങ്ടണ്‍: യുഎന്‍ രക്ഷാ സമിതി സ്ഥിരാംഗത്വം അടക്കം ഇന്ത്യന്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പോയ വിദേശ കാര്യ മന്ത്രി എസ്.എം. കൃഷ്ണ ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്തിയതു പോര്‍ച്ചുഗീസ് ആവശ്യങ്ങള്‍. പ്രസംഗം മാറി വായിച്ചാണു കൃഷ്ണ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ശ്രദ്ധേയനായത്. കൃഷ്ണ അഞ്ചു മിനിറ്റ് നേരം പ്രസംഗം വായിച്ചു. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ബ്രസീലും പോര്‍ച്ചുഗലും ഈ സമ്മേളനത്തില്‍ ഒരുമിച്ചതില്‍ സന്തോഷമുണ്ടെന്നു മന്ത്രി വായിച്ചപ്പോഴാണു പ്രസംഗത്തില്‍ അപാകത തോന്നിയത്.

ഇന്ത്യയുടെ ഐക്യരാഷ്ട്ര പ്രതിനിധി ഹര്‍ദീപ് പുരി ഒടുവില്‍ അബദ്ധം കണ്ടെത്തി. മന്ത്രിയുടെ കൈയില്‍ ഉണ്ടായിരുന്നതു പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ലൂയി അമാദോയുടെ പ്രസംഗം. ഇന്ത്യയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ പ്രസംഗം തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കി. തുടര്‍ന്നു കൃഷ്ണ പ്രസംഗം മാറ്റി വായിച്ചു തടിതപ്പി. കൃഷ്ണ പ്രസംഗിക്കാന്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അമാദോ ഈ പ്രസംഗം വായിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുകയാണ്. പ്രശ്‌നം ഇതോടെ തീര്‍ന്നെങ്കിലും ഇന്ത്യയില്‍ തിരിച്ചെത്തുന്ന വിദേശകാര്യമന്ത്രിയെ വിമര്‍ശനം കാത്തിരിക്കുമെന്നുറപ്പാണ്. ബി.ജെ.പി. ഇതിനെതിരെ പ്രസ്താവന ഇറക്കിക്കഴിഞ്ഞു. യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ 2009 ല്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബ്രയാന്‍ കൊവെന്‍റെ പ്രസംഗം വായിച്ചിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്നചിത്രത്തിന് വില 7 കോടി

February 8th, 2011

berlusconi-kissing-epathram

റോം : പ്രധാനമന്ത്രിയുടെ നഗ്ന ചിത്രത്തിന് വില 7 കോടി. വില കേട്ട് ഞെട്ടേണ്ട. സംഭവം ഇവിടെയെങ്ങുമല്ല. ഒരാളുടെ ചിത്രത്തിന് എത്ര രൂപവരെ നമുക്ക് നല്‍കാം. ഇതൊരു ചോദ്യമാണ്. ഒരു ലക്ഷവും രണ്ടു ലക്ഷവും ഇപ്പോള്‍ ഒരു കോടിവരെ സ്വാഭാവികമായി കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഏഴ് കോടി രൂപ വരെ നല്‍കിയാലും ലഭിക്കാത്ത ഒരു ചിത്രമുണ്ട്. അത് ഒരു നഗ്നചിത്രമാണ്. മറ്റാരുടെയും അല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ് കോണിയുടെ നഗ്നചിത്രമാണത്.

ലോകത്ത്‌ ഒരു ഫോട്ടോയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന വിലയാണിത്‌. എന്നാല്‍, എത്ര രൂപ നല്‍കിയാലും ഈ നഗ്ന ചിത്രം വില്‍ക്കാന്‍ തയാറല്ലെന്നാണ്‌ ഫോട്ടോ സ്വന്തമാക്കിയ മാസിക പറയുന്നത്‌. അല്ലെങ്കിലും വിവാദങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌ കോണിക്കു പുത്തരിയല്ല. മൂന്നു വട്ടം ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലേറിയ ബര്‍ലുസ്‌ കോണിയെ ഏറെ ലോക പ്രശസ്‌തനാക്കിയത്‌ ലൈംഗിക വിവാദങ്ങളാണ്‌. ഈ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ ബര്‍ലുസ്‌ കോണിയെ കുടുക്കാനായി ലോകമെങ്ങുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

berlusconi-nude-painting-epathram(ബെര്‍ലുസ്കോണി ഇറ്റാലിയന്‍ വനിതാ മന്ത്രി മാറാ കര്ഫാനയുമൊത്ത് ചിത്രകാരന്‍ ഫിലിപ്പോ പന്സേക്ക വരച്ച ചിത്രത്തില്‍. ഈ ചിത്രത്തെ കുറിച്ചല്ല ഈ വാര്‍ത്ത.)

സ്‌ത്രീകളുമായി അരുതാത്ത സാഹചര്യത്തില്‍ ബര്‍ലുസ്‌കോണിയെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിരിക്കുകയാണ്‌. ബര്‍ലുസ്‌കോണിയുടെ നഗ്ന ചിത്രമാണ്‌ ഒടുവില്‍ ഒരു ഇറ്റാലിയന്‍ മാസിക സ്വന്തമാക്കിയത്‌. അവര്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ല. ഏഴു കോടി രൂപയാണ്‌ ബര്‍ലുസ്‌കോണിയുടെ ചിത്രത്തിനു പകരമായി ഇറ്റാലിയന്‍ മാസികയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്‌.

നിരവധി സ്‌ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ്‌ ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്‌. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ്‌ ബര്‍ലുസ്‌കോണി പറയുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ്‌ ഇപ്പോള്‍ ബര്‍ലുസ്‌കോണി നേരിടുന്ന പുതിയ വിവാദം. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണിക്കെതിരേയുള്ളത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോണിയയുടെ സെര്‍വര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി

December 12th, 2010

website-account-suspended-epathram

മുംബൈ : വിക്കിലീക്ക്സ്‌ സെര്‍വര്‍ മിറര്‍ ചെയ്തു ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് പിന്തുണ പ്രഖ്യാപിച്ച വിദ്യുത് കാലെ (സോണിയ) യുടെ സെര്‍വര്‍ അടച്ചു പൂട്ടി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തന്റെ ബിസിനസ് വെബ് സൈറ്റുകളും ബ്ലോഗുകളും എല്ലാം ഡിലീറ്റ്‌ ചെയ്യപ്പെട്ടത് എന്ന് സോണിയ പറഞ്ഞു. സോണിയയുടെ ഈ പ്രതിഷേധത്തിന്റെ വാര്‍ത്ത ലോകത്തിനു മുന്‍പില്‍ ആദ്യമായി കൊണ്ട് വന്നത് e പത്രമാണ്. e പത്രം വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഈ വെബ് സൈറ്റ് ഡിലീറ്റ്‌ ചെയ്യപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ തന്റെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് നഷ്ടമായത്‌. അതില്‍ അതിയായ വിഷമമുണ്ടെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി നിലപാട്‌ കൈക്കൊണ്ട തനിക്ക് നേരെ ഇത്തരമൊരു നടപടി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും അവര്‍ അറിയിച്ചു.

അമേരിക്ക വിക്കിലീക്ക്സ്‌ വിഷയത്തില്‍ സ്വീകരിക്കുന്ന നയം വന്‍ അബദ്ധമാണ് എന്നും അതിന്റെ സൂചനയാണ് ഇത്തരം നടപടികള്‍ എന്നും സോണിയ പറയുന്നു.

ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് ഒരു പക്ഷെ ലഭിച്ച ആദ്യത്തെ പിന്തുണ ആയിരുന്നു സോണിയയുടെ മിറര്‍ സെര്‍വര്‍. വിക്കിലീക്ക്സ്‌ സെര്‍വര്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ തങ്ങളുടെ സെര്‍വറില്‍ വിക്കിലീക്ക്സ്‌ വെബ് സൈറ്റ്‌ മിറര്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. പ്രധാന സെര്‍വറിലെ അതെ ഉള്ളടക്കം നിലനിര്‍ത്തുന്ന മറ്റ് സെര്‍വറുകളെയാണ് മിറര്‍ സെര്‍വറുകള്‍ എന്ന് വിളിക്കുന്നത്.

ക്രാക്കര്മാരുടെയോ, വിക്കിലീക്ക്സിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ അമേരിക്കയുടെയോ ആക്രമണം മൂലം പ്രധാന വെബ് സൈറ്റ്‌ ലഭ്യമല്ലാതായാലും വെബ് സൈറ്റ്‌ ഈ മിറര്‍ സെര്‍വറുകളില്‍ ലഭ്യമാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

വിക്കിലീക്ക്സിനോട് അനുഭാവം പുലര്‍ത്തുന്ന ഒട്ടേറെ പേര്‍ ഇത്തരത്തില്‍ മിറര്‍ സെര്‍വറുകള്‍ സ്ഥാപിക്കാന്‍ മുന്‍പോട്ടു വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മിറര്‍ സെര്‍വറുകളാണ് സ്ഥാപിക്കപ്പെട്ടത്. അനുനിമിഷം ഈ സംഖ്യ കൂടി വരുന്നുമുണ്ട്.

വിക്കിലീക്ക്സ്‌ മിറര്‍ സെര്‍വറുകളുടെ ഏറ്റവും പുതിയ ലിസ്റ്റ്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷീല ദീക്ഷിത്തിനെ അപമാനിച്ച ടി. വി. അവതാരകന്‍ രാജി വെച്ചു

October 10th, 2010

paul-henry-dick-shit-epathram

ന്യൂസിലാന്‍ഡ്‌ : ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ടെലിവിഷന്‍ ഷോയ്ക്കിടെ അപമാനിച്ച ന്യൂസിലന്‍ഡിലെ ടി. വി. അവതാരകന്‍ പോള്‍ ഹെന്‍‌റി രാജി വെച്ചു. പരിപാടിക്കിടയില്‍ പല തവണ ഷീലാ ദീക്ഷിത്തിന്റെ പേര്‍ അശ്ലീലമായി ഇയാള്‍ ഉച്ചരിച്ചു രസിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചാനല്‍ ഹെന്‍‌റിയെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹെന്‍‌റി രാജിക്കത്ത് സമര്‍പ്പിച്ചതായി ന്യൂസിലന്റ് ടി. വി. ചീഫ് എക്സിക്യുട്ടീവ് റിക് എല്ലിസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ ബ്രെക്ഫാസ്റ്റ് പരിപാടിയ്ക്കിടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് സംസാരിക്കവെയാണ് ഷീലാ ദീക്ഷിത്തിന്റെ പേരു പല തവണ അക്ഷേപകരമായ രീതിയില്‍ ഉച്ചരിച്ച് ഹെന്‍റി വിവാദം ക്ഷണിച്ചു വരുത്തിയത്. ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക പല തവണ അദ്ദേഹത്തെ തിരുത്തിയെങ്കിലും ഹെന്‍‌റി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ആക്ഷേപം തുടര്‍ന്നു. അവര്‍ ഒരു ഇന്ത്യാക്കാരി ആണെന്ന നിലയില്‍ താന്‍ ഉച്ചരിച്ചത് അന്വര്‍ഥമാണെന്നും ഹെന്‍‌റി ഇതിനിടെ പറഞ്ഞു. ഹെന്‍‌റിക്കെതിരെ ന്യൂസിലന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ വംശജനും ന്യൂസിലന്റിലെ ഗവര്‍ണര്‍ ജനറലുമായ ആനന്ദ് സത്യാനന്ദിനെതിരെ ഏതാനും ദിവസം മുമ്പ് അപമാനകരമായ പരാമര്‍ശം നടത്തിയതിനും ഹെന്‍‌റി വിമര്‍ശനത്തിനു വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നും ഇയാള്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്ഷുദ്രമായ ചോദ്യം : ജോസഫിന് കൂട്ടായി ജപ്പാന്‍ അദ്ധ്യാപകന്‍

September 16th, 2010

japanese-classroom-epathram

ടോക്യോ : “മണ്ടന്‍” ചോദ്യം ചോദിച്ച് “വെട്ടി”ലായ മൂവാറ്റുപുഴയിലെ പ്രൊഫസര്‍ക്ക് ജപ്പാനില്‍ നിന്നും ഒരു കൂട്ട്. വിദ്യാര്‍ത്ഥി കളോട് ക്ഷുദ്രമായ ചോദ്യം ചോദിച്ച് തന്നെയാണ് ഇദ്ദേഹവും വെട്ടിലായത്. എന്നാല്‍ സംഭവം ജപ്പാനില്‍ ആയതിനാല്‍ വെട്ട് കിട്ടാതെ ഒരു “തട്ട്” മാത്രം കിട്ടി രക്ഷപ്പെട്ടു വിദ്വാന്‍.

ജപ്പാനിലെ ഒക്കസാക്കി നഗരത്തിലാണ് സംഭവം. 45 കാരനായ പ്രൈമറി അദ്ധ്യാപകന്‍ കുട്ടികള്‍ക്ക്‌ നല്‍കിയ കണക്കിലെ ചോദ്യമാണ് പ്രശ്നമായത്‌. ഒരു ദിവസം മൂന്നു കുട്ടികളെ കൊന്നാല്‍ 18 കുട്ടികളെ കൊല്ലാന്‍ എത്ര ദിവസം വേണം? ഇതാണ് ചോദ്യം.

ജപ്പാനിലെ വിദ്യാഭ്യാസ വകുപ്പ്‌ അദ്ധ്യാപകനെ താക്കീത്‌ ചെയ്തിട്ടുണ്ട്. അറിയാതെ പറ്റി പോയ അബദ്ധമായിരുന്നു ഈ ചോദ്യം എന്നാണു അദ്ധ്യാപകന്‍ തന്റെ ക്ഷമാപണത്തില്‍ പറയുന്നത്. ഇനി മേലാല്‍ ഇങ്ങനെ സംഭവിക്കില്ല എന്നും അദ്ദേഹം അറിയിക്കുന്നു. ഏതായാലും ഈ അദ്ധ്യാപകനെ അടുത്ത്‌ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്.

- സ്വ.ലേ.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ബുര്ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ 18 ലക്ഷം പിഴയും ഒരു വര്ഷം തടവും

September 14th, 2010

face-veil-epathram

പാരീസ്‌ : പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന ബുര്‍ഖ യും നിഖാബും ധരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ നാളെ അന്തിമ വോട്ടെടുപ്പ്‌ നടക്കും. മതത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിം വനിതകളെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിത രാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍ക്കോസി ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാക്കി കൊണ്ട് ദേശീയ അസംബ്ലി ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലിന്മേലാണ് നാളെ സെനറ്റ്‌ വോട്ടു ചെയ്യുന്നത്.

ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിയമ നിര്‍മ്മാണം നടത്തുന്ന പ്രക്രിയയിലാണ്.

9000 രൂപയോളം പിഴയാണ് നിയമം ലംഘിച്ചു ബുര്‍ഖ ധരിക്കുന്നവര്‍ക്കുള്ള പിഴ. എന്നാല്‍ സ്ത്രീകളെ മതപരമായ കാരണങ്ങള്‍ പറഞ്ഞ് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്ക്‌ ഏറെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 18 ലക്ഷത്തോളം രൂപ പിഴയും ഒരു വര്ഷം തടവുമാണ് ഭാര്യമാരെയും പെണ്‍മക്കളെയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്കുള്ള ശിക്ഷ.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു

March 20th, 2009

ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി.

പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 12101112

« Previous Page« Previous « പാക്കിസ്ഥാനിലെ മദ്രസകളില്‍ ഭീകരത വളരുന്നു എന്ന് അമേരിക്ക
Next »Next Page » ഇന്ത്യയും പാക്കിസ്ഥാനും ഐക്യത്തോടെ സഹവര്‍ത്തിക്കുന്നത് എന്റെ സ്വപ്നം : കലാം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine