നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ ബ്രിട്ടീഷ് രാജകുമാരന് 55 കോടി വാഗ്‌ദാനം

August 27th, 2012
prince-harry-epathram
ലോസ് ആഞ്ചത്സ്: ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് ഹാരിക്ക് നീലച്ചിത്രത്തില്‍ അഭിനയിക്കുന്നതിനു 10 മില്യന്‍ ഡോളര്‍ (അമ്പത്തഞ്ച് കോടി രൂപ) പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം.  പ്രമുഖ നീലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വിവിഡ് എന്റര്‍ടെയ്ന്‍‌മെന്റാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ദ ട്രബിള്‍ വിത്ത് ഹാരി’ എന്ന പേരില്‍ ഉള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ്  വിവിഡ് എന്റര്‍ടെയ്ന്‍‌മെന്റ് ഹാരിയെ ക്ഷണിച്ചിരിക്കുന്നത്.

ലാസ് വേഗസിലെ ഒരു ഹോട്ടലില്‍ യുവതിയ്ക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഹാരിക്കും ബ്രിട്ടീഷ് രാജ്യകുടുമ്പത്തിനും കനത്ത നാണക്കേട് ഉണ്ടായിരുന്നു. ഓണ്‍‌ലൈനില്‍ ഈ ചിത്രങ്ങളും അതു സംബന്ധിച്ച വാര്‍ത്തകള്‍ക്കും വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. ഇതിനെ പിന്‍‌പറ്റി ചൂടേറിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പപശ്ചാ‍ത്തലത്തിലാണ് ഹാരിക്ക് നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ വിവിഡ് എന്റര്‍ടെയ്ന്‍‌മെന്റിന്റെ ക്ഷണം വന്നിരിക്കുന്നത്. ഈ സംഭവം രാജ്യകുടുമ്പത്തിനു കൂടുതല്‍ നാണക്കേട് ഉണ്ടാക്കി

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ ബ്രിട്ടീഷ് രാജകുമാരന് 55 കോടി വാഗ്‌ദാനം

റോംനിയുടേത് തീവ്രനിലപാട്: ഒബാമ

August 27th, 2012

barack-obama-epathram
വാഷിങ്ടണ്‍: : തന്റെ എതിര്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കെതിരെ കടുത്ത വിമര്‍ശനവുമായി യു. എസ്. പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത് വന്നു. വരാനിരിക്കുന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ്  മിറ്റ് റോംനി. സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളില്‍ റോംനിയുടേത്  തീവ്രനിലപാടാണ് എന്നും അതിനാല്‍ അദ്ദേഹം യു .എസിന്റെ  പ്രസിഡന്റ് എന്ന ഭാരിച്ച ചുമതല വഹിക്കാനാകുംവിധം ഉത്തരവാദിത്തബോധവുമുള്ള ആളല്ലെന്നും ഇത്തരം ഗൗരവബുദ്ധില്ലാത്ത വ്യക്തിയെയല്ല അമേരിക്കയ്ക്ക് ആവശ്യമെന്നും ഒബാമ തുറന്നടിച്ചു. ഒബാമ ആദ്യമായാണ്‌ തന്റെ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഇത്രയും രൂകഷമായ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഈ വിമര്‍ശനം നടത്തിയത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on റോംനിയുടേത് തീവ്രനിലപാട്: ഒബാമ

അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം കാപട്യം: ജൂലിയന്‍ അസാന്ജ്

August 22nd, 2012
Julian-Assange-wikileaks-ePathram
ലണ്ടന്‍:  അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം വെറും കാപട്യ മാണെന്നും ഇപ്പോള്‍ അമേരിക്ക ആവിഷ്കാര സ്വാതന്ത്രൃം അടിച്ചമര്‍ത്തുന്ന കാലഘട്ടത്തിലേക്കാന് പോയികൊണ്ടിരിക്കുന്നതെന്നും   വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സ്വീഡന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്വീഡനിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന അസാന്ജ് ഇക്വഡോര്‍ എംബസിയില്‍  അഭയാര്‍ഥിയായി കഴിയുകയാണ് ഇപ്പോള്‍. ഇവിടെ നിന്നും പുറത്തിറങ്ങിയാല്‍ ബ്രിട്ടന്‍ അറെസ്റ്റ്‌ ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും   എംബസിക്കകത്ത് കയറി അറെസ്റ്റ്‌ ചെയ്യാന്‍ അനുവദിക്കില്ല എന്നും  ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയ അറിയിച്ചു. തനിക്കെതിരെയുള്ള വേട്ടയാടല്‍ നിര്‍ത്തണമെന്നും വിക്കിലീക്സിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ഒബാമ ഭരണകൂടം തയാറാകണമെന്നും അസാന്ജ് ആവശ്യപെട്ടു.  തനിക്കു പിന്തുണനല്‍കിയ ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയക്ക് അസാന്‍ജ് നന്ദിപറഞ്ഞു.  ലാറ്റിന്‍ ‍ അമേരിക്കന്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ പിന്തുണയും  അസാന്ജിനും   ഇക്വഡോറിനും ഉണ്ടാകുമെന്ന് അറിയിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം കാപട്യം: ജൂലിയന്‍ അസാന്ജ്

ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ നടന്ന യുവതിയെ തിരിച്ചറിഞ്ഞു

July 29th, 2012

madhura-hony-in-olympics-indian-march-past-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം നുഴഞ്ഞു കയറിയ യുവതിയെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ പതാകയേന്തിയ സുശീല്‍ കുമാറിനൊപ്പം ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണിയാണ് ചുവപ്പു ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു നടന്നു നീങ്ങിയത്.

മാര്‍ച്ച് പാസ്റ്റില്‍ യുവതിയെ കണ്ടത് മുതല്‍ ലണ്ടനിലുള്ള ഇന്ത്യന്‍ മാധ്യമ സംഘം വിശദീകരണം തേടിയിരുന്നു. ഇന്ത്യന്‍ സംഘ ത്തലവന്‍ ബ്രിഗേഡിയര്‍ പി. കെ. മുരളീധരന്‍ രാജ, സംഘാടക സമിതിക്ക് പരാതി നല്‍കി. യുവതി യോടൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നു എങ്കിലും അയാള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചില്ല എന്ന് മുരളീധരന്‍ രാജ പറഞ്ഞു.

india-march-past-in-london-olympics-2012-ePathram

ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയ ത്തിന്റെ വാതിലില്‍ നിന്ന് ഗ്രൗണ്ടിന് അടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണ് ഇവരെ. ഗ്രൗണ്ട് വരെ മാത്രമേ ഇവര്‍ ടീമിനെ അനുഗമിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും അവര്‍ ഗ്രൗണ്ട് മുഴുവന്‍ ടീമിനൊപ്പം വലം വച്ചു. അത്‌ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്‍ച് ച്പാസ്റ്റില്‍ ഉടനീളം ഇങ്ങനെ ഒരു അപരിചിത പങ്കെടുത്തത് നാണക്കേട് ആണെന്ന് രാജ പറഞ്ഞു.

മഞ്ഞസാരി ധരിച്ച വനിതാ അത്‌ലറ്റു കള്‍ക്ക് ഇയില്‍ ഇവര്‍ ഏറെ ശ്രദ്ധിക്ക പ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന് ടി. വി. സംപ്രേഷണ ത്തില്‍ ആകെ കുറച്ചു സമയമാണ് കിട്ടിയത്. ഈ സമയമത്രയും അത്‌ലറ്റുകള്‍ക്ക് പകരം ഈ യുവതി യെയാണ് ക്യാമറകള്‍ ഫോക്കസ് ചെയ്തത്. ഇന്ത്യന്‍ സംഘ ത്തില്‍ പ്പെട്ടതാണ് എന്ന ധാരണയില്‍ ആയിരുന്നു കാഴ്ചക്കാര്‍.

എന്നാല്‍ മാര്‍ച്ച് പാസ്റ്റിനു ശേഷമാണ് ഇവര്‍ ആരെന്ന് ടീമംഗങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഈ യുവതി സ്ഥലം വിട്ടിരുന്നു.

മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി യാണ്. ലണ്ടനില്‍ താമസമാക്കിയ ഇവര്‍ മാര്‍ച്ച് പാസ്റ്റിലെ തന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ബാംഗ്ലൂരിലെ സഹപാഠികളാണ് ഇവരെ തിരിച്ചറിഞ്ഞത്.
എന്നാല്‍ സംഭവം വിവാദം ആയതോടെ ഫെയ്‌സ് ബുക്ക് എക്കൗണ്ട് നിര്‍ജ്ജീവമാക്കി.

- pma

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ?

July 29th, 2012

india-march-past-in-london-olympics-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാറിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നീങ്ങി യപ്പോള്‍ കൂട്ടത്തില്‍ ഒരു അജ്ഞാത യുവതി.

ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നിലയില്‍ സുശീല്‍ കുമാറിന്റെ വലതു വശത്തായാണ്‌ ഈ യുവതി ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം ഏറ്റവും മുന്‍ നിരയില്‍ തന്നെ കാണപ്പെട്ടത്‌.

mystery-women-in-olympics-march-past-2012-ePathram

ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥയോ ഇന്ത്യന്‍ കായിക താരമോ അല്ലാത്ത ഒരു വ്യക്തി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌ കണ്ട് സംഘാടകരും ഉദ്യോഗസ്ഥരും ആകെ ആങ്കലാപ്പില്‍ ആയിരിക്കുകയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്ക ത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കാണപ്പെട്ട ഈ അജ്ഞാത യുവതി ആരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവും ഇല്ല എന്നതാണ്‌ ഇതിലെ ഏറ്റവും രസകരവും ദയനീയവുമായ കാര്യം.

ഇക്കാര്യം ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക രുടെ ശ്രദ്ധ യില്‍ പ്പെടുത്തു വാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൈക്കല്‍ ജാക്‌സന്റെ അമ്മയെ കാണ്മാനില്ലെന്ന് പരാതി

July 24th, 2012

അരിസോണ : വിഖ്യാത പോപ്പ്‌ ഗായകന്‍ അന്തരിച്ച മൈക്കല്‍ ജാക്‌സന്റെ മാതാവ്‌ കാതറൈന്‍ ജാക്‌സനെ (82) ശനിയാഴ്‌ച രാത്രി മുതല്‍  കാണാതായെന്ന്‌ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. ജാക്‌സന്റെ മൂന്നു കുട്ടികള്‍ ഇവരുടെ സംരക്ഷണയിലാണ് കഴിയുന്നത്. മകള്‍ റെബ്ബീയ്‌ക്കൊപ്പം അരിസോണയിലാണ് കാതറീന്‍ ജാക്സന്‍ താമസിച്ചിരുന്നത്. ജാക്സന്റെ കുട്ടികള്‍ സുരക്ഷിതരാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരെ കാണാതായ വിവരം ട്വീറ്ററിലൂടെ  ജാക്‌സന്റെ മകള്‍ പാരീസ്‌ ജാക്‌സനാണ് പുറം ലോകത്തെ അറിയിച്ചത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലൈംഗിക അപവാദം : ബിഷപ്പിന്റെ രാജി മാർപാപ്പ സ്വീകരിച്ചു

June 27th, 2012

fernando-bargallo-epathram

വത്തിക്കാൻ സിറ്റി : ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം കടപ്പുറത്ത് ഉല്ലസിച്ചു രസിക്കുന്ന ഫോട്ടോകൾ പരസ്യമായതോടെ വെട്ടിലായ കത്തോലിക്കാ പുരോഹിതന്റെ രാജി മാർപാപ്പ സ്വീകരിച്ചു. 57 കാരനായ ബിഷപ്പ് ഫെർനാൻഡോ ബർഗല്ലോയാണ് ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം മെക്സിക്കോയിലെ ഒരു റിസോർട്ടിൽ ഉല്ലസിക്കുന്ന ഫോട്ടോകൾ പുറത്തായതോടെ വെട്ടിലായത്. 1997 മുതൽ ബ്യൂണസ് അയേഴ്സിലെ മെർലോ മൊറേനോ ഇടവകയെ നയിക്കുന്ന ബിഷപ്പ് ആയിരുന്നു ഫെർനാൻഡോ. പിടിക്കപ്പെട്ട ബിഷപ്പ് തനിക്ക് ഒരു റെസ്റ്റോറന്റ് ഉടമയായ യുവതിയുമായി പ്രേമ ബന്ധമുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മിഷനറി സംഘത്തിന്റെ സ്ഥാപകനായ പുരോഹിതൻ ലൂഗി പ്രാൻഡിനെ സംഘത്തിലെ വനിതാ മിഷനറിമാരുമായി പതിവായി ലൈംഗിക ബന്ധം പുലർത്തിയ കുറ്റത്തിന് മാർപാപ്പ പുറത്താക്കിയിരുന്നു. മിഷനറി സംഘം തെക്കേ അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന കാലത്താണ് പുരോഹിതൻ സംഘത്തിലെ വനിതാ മിഷനറിമാരുമായി ബന്ധപ്പെട്ടത്.

ഇതോടെ കത്തോലിക്കാ സഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദം നൽകണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

എന്നാൽ പുരോഹിതന്മാരുടെ ബ്രഹ്മചര്യം പൌരോഹിത്യത്തിന് അത്യാവശ്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന വത്തിക്കാൻ ലൈംഗിക അപവാദങ്ങൾക്ക് കാരണം ബ്രഹ്മചര്യമാണ് എന്ന് സമ്മതിക്കാൻ തയ്യാറല്ല. 2011ൽ ഒരു സംഘം ഓസ്ട്രിയൻ പുരോഹിതന്മാർ വിവാഹം കഴിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ശക്തമായി അപലപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

മൈക്കല്‍ ജാക്‌സണിന്റെ പ്രേതം വരുന്നു

June 26th, 2012
micheal jackson ghost-epathram
ലണ്ടന്‍ : പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സണിന്റെ പ്രേതത്തെ  കണ്ടെന്നു അയല്‍വാസികള്‍. മരണാന്തര ജീവിതത്തെ കുറിച്ച് പറയുന്ന ജാക്‌സണിന്റെ ത്രില്ലര്‍ എന്ന ആല്‍ബത്തിലേതുപോലെ അദ്ദേഹം പാട്ടുപാടി നടക്കുന്നത് കണ്ടുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ജാക്‌സണിന്റെ ബംഗ്ലാവില്‍ ഇടയ്ക്കിടെ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടെന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കാറുണ്ടെന്നും അയല്‍വാസികള്‍ ഉറപ്പിച്ചു പറയുന്നു ജാക്‌സണ്‍ വിടപറഞ്ഞ് രണ്ട് വര്‍ഷം തികയുന്ന അവസരത്തില്‍ തന്നെ അദ്ദേഹത്തിന്റെ പ്രേതം വന്നുവെന്ന വാര്‍ത്ത അല്‍പ്പം അതിശയോക്തിയോടെയാണ് ലോകം കേട്ടത്. ജാക്സന്‍ എന്ന ഇതിഹാസം മരണമടഞ്ഞു രണ്ടു വര്‍ഷമായിട്ടും ജാക്സന്റെ പ്രേതവും ഇന്ന് ചര്‍ച്ചാ വിഷയമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്‌ ഇക്വഡോര്‍ എംബസിയില് അഭയം തേടി

June 21st, 2012
julian-assange-wikileaks-cablegate-epathram
‍ലണ്ടന്‍: നയതന്ത്ര സംരക്ഷണവും രാഷ്‌ട്രീയ അഭയവും തേടി ജാമ്യത്തില്‍ കഴിയുന്ന വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്‌ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചു. ഇക്വഡോറില്‍ രാഷ്‌ട്രീയ അഭയമാണ്‌ അസാന്‍ജെയുടെ ലക്‌ഷ്യം. എന്നാല്‍   ജാമ്യവ്യവസ്‌ഥ ലംഘിച്ച അസാന്‍ജിനെ അറസ്‌റ്റ് ചെയ്യാനാണു തീരുമാനം. രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട്‌ അസാന്‍ജ്‌ സ്‌ഥാപിച്ച വിക്കിലീക്‌സ് 2,50,000 അമേരിക്കന്‍ നയതന്ത്ര കേബിളുകള്‍ (രഹസ്യ സന്ദേശങ്ങള്‍) പുറത്തുവിട്ട്‌ അമേരിക്കയേയും ലോകരാജ്യങ്ങളേയും ഞെട്ടിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ വെട്ടയാടുന്നതിന്റെ പിന്നിലെന്ന് കരുതുന്നവരാണ് കൂടുതലും. എന്നാല്‍ ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്കു കൈമാറ്റം ചെയ്യാനിരിക്കുന്ന അസാന്‍ജ്‌ ഉപാധികളോടു കൂടിയ ജാമ്യത്തിലാണ്. ഈ വ്യവസ്ഥ ലംഘിച്ചു എന്നതാണു ഇപ്പോഴത്തെ അറസ്റ്റ് വാറണ്ടിനു  കാരണം ‌. ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജിനെ 2010 ഡിസംബര്‍ ഏഴിനാണു സ്വീഡിഷ്‌ സര്‍ക്കാരിനുവേണ്ടി ലണ്ടന്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ബലാത്സംഗം, ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണു ചാര്‍ത്തിയിരിക്കുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലെനിനിനു ഇനി അന്ത്യവിശ്രമം ആകാം

June 12th, 2012

lenin body-epathram

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം നടത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 1924 ജനുവരി 21നാണ് ലെനിന്‍  മരണമടഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. 1953ല്‍ സ്റ്റാലിന്റെ മൃതദേഹവും ഇതുപോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും. 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1156710»|

« Previous Page« Previous « ജമൈക്കന്‍ മയക്കുമരുന്ന്‌ രാജാവിന്‌ തടവുശിക്ഷ
Next »Next Page » സ്പെയിനിലെ ബാങ്കുകള്‍ നഷ്ടത്തില്‍; രക്ഷാപദ്ധതിയുമായി യൂറോ രാജ്യങ്ങള്‍ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine