ജനീവ : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുവാന്‍ ഉള്ള വിവിധ രാജ്യ ങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച് ലോക ആരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കൊറോണയെ നേരിടുവാനുള്ള മുൻ കരുതലുകള്‍ ഇല്ലാതെ ലോക്ക് ഡൗണ്‍ പൂർണ്ണമായും നീക്കുന്നത് വൻ ദുരന്ത ത്തിന് വഴിയൊരുക്കും എന്ന് W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കി.
കൊവിഡ് വ്യാപനം അവസാനിച്ചു എന്നു പ്രഖ്യാപി ക്കുവാന്‍ ഒരു രാജ്യ ത്തിനും കഴിയില്ല എന്നിരിക്കെ നിയന്ത്രണങ്ങള്‍ ഇല്ലാതെ പൂർണ്ണമായി തുറന്നു കൊടു ക്കുന്നത് ദുരന്തത്തിലേക്ക് നയിക്കും. നിയന്ത്രണ ങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍, വൈറസ് വ്യാപനം പൂര്‍ണ്ണമായും ഒതുക്കുന്ന തിനെ കുറിച്ചും ഗൗരവ പൂര്‍വ്വം ആലോചിക്കണം.
വ്യാപകമായ പരിശോ ധനകള്‍ നടത്തുക, വൈറസ് വ്യാപനം തടയു വാന്‍ ശ്രമിക്കുക, രോഗ ബാധിതരെ വേഗ ത്തില്‍ കണ്ടെത്തി ഐസൊലേഷനില്‍ ആക്കുക, രോഗികളു മായി സമ്പര്‍ക്ക ത്തില്‍ ആയ വൈകാതെ തന്നെ ക്വാറന്റൈ നില്‍ പ്രവേശിപ്പിക്കുക, ദുര്‍ബ്ബല വിഭാഗ ങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷി ക്കുന്ന തിനുളള നടപടി കള്‍ ജനങ്ങള്‍ സ്വയം ആര്‍ജ്ജിക്കുക എന്നീ കാര്യ ങ്ങളില്‍ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.