ഞാൻ മരിച്ചിട്ടില്ല : ഷാവേസ്

April 25th, 2012

hugo-chavez-epathram

കാരക്കാസ്‌: കാന്‍സര്‍ ചികിത്സയ്‌ക്കായി ക്യൂബയ്‌ക്കു പോയ വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നില വഷളാണെന്നും മരിച്ചെന്നും വരെയുള്ള അഭ്യൂഹങ്ങള്‍ക്ക്‌ ഇടയിൽ താന്‍ മരിച്ചിട്ടില്ലെന്നും വ്യാഴാഴ്‌ച നാട്ടില്‍ തിരിച്ചെത്തുമെന്നുമുള്ള പ്രഖ്യാപനവുമായി ഷാവേസ്‌ ഔദ്യോഗിക ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ശത്രുക്കളും അനാരോഗ്യകരമായ മത്സരം നടത്തുന്ന ലബോറട്ടറികളുമാണ്‌ അഭ്യൂഹങ്ങള്‍ക്കു പിന്നിലെന്ന്‌ അദ്ദേഹം പറഞ്ഞു. നാളെ നാട്ടില്‍ തിരിച്ചെത്തുമെന്നും റേഡിയേഷന്‍ ചികിത്സയ്‌ക്കായി പിന്നീട്‌ ഒരു തവണ കൂടി ക്യൂബയ്‌ക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ എട്ടു ദിവസമായി ഷാവേസിനെ പറ്റി വിവരമൊന്നും പുറത്ത് വന്നിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ട്

April 6th, 2012

kareena-smoking-epathram

വാഷിംഗ്ടൺ : സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടാണ് എന്നത് ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ദ്ധരെ കുഴക്കിയ ഒരു സമസ്യയാണ്. പലപ്പോഴും സിഗരറ്റ് വലി നിർത്തുന്നതിനുള്ള ചികിൽസ സ്ത്രീകളിൽ പരാജയപ്പെടുന്നു. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന ഗവേഷകർ ഒടുവിൽ വിജയം കണ്ടതായാണ് യേൽ സർവ്വകലാശാലയിൽ നിന്നുമുള്ള റിപ്പോർട്ട്.

സിഗരറ്റ് വലിക്കുന്ന പുരുഷന്മാരുടെ തലച്ചോറിൽ നിക്കോട്ടിൻ സ്വീകരണികളുടെ എണ്ണം സിഗരറ്റ് വലിക്കാത്ത ആളേക്കാൾ കൂടുതലാണ്. ഈ സ്വീകരണികളാണ് നിക്കോട്ടിനുമായുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് സിഗരറ്റ് വലി ഒരു ശീലമാക്കി തീർക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇവയുടെ എണ്ണം സിഗരറ്റ് വലിക്കാത്തവരിലും വലിക്കുന്നവരിലും തുല്യമാണ് എന്നതാണ് പുതിയ കണ്ടെത്തൽ. അതിനാൽ സ്ത്രീകളിൽ പുകവലി ശീലം നിക്കോട്ടിൻ ആഭിമുഖ്യവുമായി ബന്ധപ്പെട്ടല്ല രൂപപ്പെടുന്നത് എന്നാണ് നിഗമനം. പുകയിലയുടെ ഗന്ധം, സിഗരറ്റ് കൈവിരലുകളിൽ പിടിക്കുന്നതിന്റെ രീതി, അതിന്റെ ശരീരഭാഷ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾക്ക് പുകവലി ഒരു ശീലമായി തീരുന്നത് എന്ന് ഗവേഷകർ അനുമാനിക്കുന്നു. അതിനാൽ തന്നെ നിക്കോട്ടിൻ ആഭിമുഖ്യം കുറയ്ക്കുക എന്ന പരമ്പരാഗതമായ പുകവലി വിരുദ്ധ ചികിൽസാ രീതികൾ സ്ത്രീകളിൽ വിജയം കാണുന്നില്ല എന്നും ഇവർ കണ്ടെത്തി. മറിച്ച് ജീവിത രീതി മാറ്റുക, വ്യായാമം, വിശ്രമ മുറകൾ പരിശീലിക്കുക എന്നിങ്ങനെ സ്വഭാവ പരിവർത്തന ചികിൽസാ വിധികളാണ് സ്ത്രീകളിൽ കൂടുതൽ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം

April 2nd, 2012

aung-san-suu-kyi-epathram

കാവ്ഹ്മു: മ്യാന്‍‌മറില്‍ നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ്‌ സാന്‍ സ്യൂചിക്ക് ജയം. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ സ്യൂചി കാവ്ഹ്മു മണ്ഡലത്തില്‍ നിന്ന് ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ . എല്‍ .ഡി.) പാര്‍ട്ടി അറിയിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചത്. സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.

1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല. പട്ടാള ഭരണകൂടം ഏറെ കാലം സ്യൂചിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഏറെ ലോക ശ്രദ്ധ നേടിയതോടെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തി.

മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി 44 സീറ്റുകളിലേക്കാണ് മത്സരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹ്യൂഗോ ഷവേസ് ചികിത്സ കഴിഞ്ഞ് വെനസ്വേലയിലേക്ക് തിരിച്ചു വരുന്നു

March 12th, 2012

hugo-chavez-epathramഹവാന: പ്രസിഡന്റ് ഹ്യൂഗോ ഷവേസ് അര്‍ബുദത്തിനുള്ള  ചികിത്സ കഴിഞ്ഞ് ക്യൂബയില്‍ നിന്നും വെനസ്വേലയിലേക്ക് തിരിച്ചു പോകുന്നു. ഹവാനയില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ചാനലില്‍  ഷാവേസ് തന്നെയാണ് താന്‍ സുഖം പ്രാപിക്കുന്നുവെന്നും തിരിച്ചു പോകാനൊരുങ്ങു എന്നുള്ള വിവരം അറിയിച്ചത്‌. റേഡിയേഷന്‍ ചികിത്സ തുടരും എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26ന് നടത്തിയ ശസ്ത്രക്രിയയില്‍ 2 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ എടുത്തു കളഞ്ഞിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ രോഗം അപകടകരം, ആയുസ്സ് ഒരു വര്‍ഷം കൂടി മാത്രം: ഡോക്ടര്‍

January 19th, 2012

Hugo-Chavez-epathram

കാരക്കസ്:  വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കൂടിവന്നാല്‍ ഒരു വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിയ്ക്കൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിന്റെ വന്‍കുടലിലും മൂത്രനാളിയിലുമാണു കാന്‍സര്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത്. എന്നാല്‍ അസ്ഥികളടക്കം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കാന്‍സര്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണെന്നും  ഷാവേസിനെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും, താന്‍ പൂര്‍ണമായും രോഗവിമുക്തനായെന്ന ഷാവേസിന്റെ വാദം ശരിയല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചു ബ്രസീലിയന്‍ മാസികയായ വെജ റിപ്പോര്‍ട്ടു ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ പിടിയിലായി

January 14th, 2012

stethescope-epathram

ന്യൂയോര്‍ക്ക് : തന്റെ പക്കല്‍ ചികിത്സയ്ക്ക് വന്ന മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായി. ഇവരെ താന്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും ഇയാള്‍ കുട്ടികള്‍ അറിയാതെ പകര്‍ത്തുകയും ചെയ്തു.

53 കാരനായ ഡോക്ടര്‍ രാകേഷ്‌ പണ്‍ ആണ് ന്യൂയോര്‍ക്കിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികില്‍സയ്ക്കായി വന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ചികിത്സയ്ക്കായാണ് കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചത്‌ എന്നും ഈ വിശ്വാസത്തെയാണ് ഡോക്ടര്‍ വഞ്ചിച്ചത് എന്നും ഡോക്ടര്‍ക്ക്‌ എതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനം എന്ന കുറ്റകൃത്യത്തിന് പുറമേ ലൈസന്‍സുള്ള ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇയാള്‍ “ആരെയും ഉപദ്രവിക്കില്ല” എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ ഇത് “ചികില്‍സ” ആണെന്ന് രേഖകള്‍ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു

December 23rd, 2011

silicone-breast-implants-epathram

പാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി.

sushmita-sen-silicone-implants-epathram

വിശ്വ സുന്ദരി സുഷ്മിത സെന്‍

30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

salma-hayek-silicone-breast-implants-epathramഹോളിവുഡ്‌ നടി സല്‍മാ ഹായെക്‌

കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി നീക്കം ചെയ്തു കൊടുക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ ഉല്‍പ്പന്നം അര്‍ബുദത്തിന് കാരണമാവും എന്നതിന് തെളിവില്ല എന്നാണ് ബ്രിട്ടീഷ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിലപാട്‌. എന്നാല്‍ ഇവ ഘടിപ്പിച്ച സ്ത്രീകള്‍ നിരന്തരമായ പരിശോധനകളിലൂടെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ്‌ വരുത്തണം എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ 250 ഓളം ബ്രിട്ടീഷ്‌ സ്ത്രീകള്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ അന്തരിച്ചു

December 20th, 2011

eva-ekvall-epathram

കരാക്കസ്: മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ (28) അന്തരിച്ചു. 2001-ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ തേര്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്ന ഇവര്‍ 2000-ല്‍, പതിനേഴാം വയസ്സില്‍ വെനിസ്വേലയിലെ സുന്ദരിയായി കിരീടം ചൂടി. സ്തനാര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഇവര്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. സ്തനാര്‍ബുദം സ്ഥിരീകരിച്ച എക്വാല്‍ ക്യാന്‍സര്‍ ബോധവത്കരണത്തിനായി പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ മോഡലും ടെലിവിഷന്‍ അവതാരകയുമായ ഇവര്‍ സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തെക്കുറിച്ച് ഫ്യൂറോ ഡി ഫോകോ (ഔട്ട് ഓഫ് ഫോക്കസ്) എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. മേക്കപ്പ് ഒന്നുമില്ലാതെ, തലമുടി കൊഴിഞ്ഞ നിലയില്‍ ആണ് ഇവര്‍ പുസ്തകത്തിന്‍റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹിതയായ ഇവര്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള മകളുണ്ട്.

-

വായിക്കുക: , ,

1 അഭിപ്രായം »

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

7 of 1167810»|

« Previous Page« Previous « കാശ്മീര്‍ : തുര്‍ക്കി മാപ്പ് പറഞ്ഞു
Next »Next Page » ബെര്‍ലുസ്കോണി പടി ഇറങ്ങും »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine