ലണ്ടൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് കൂടുതൽ മാരകം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ അതി തീവ്ര വൈറസ് രാജ്യത്തു പടർന്നു പിടിക്കുന്ന സാഹചര്യ ത്തില്‍ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ ജൂലായ് 17 വരെ ദീര്‍ഘിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വക ഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയർ ലൻഡിലും കൊവിഡ് പോസി റ്റീവ് ആവുന്നവരിൽ ഭൂരി ഭാഗം പേരിലും ഈ പുതിയ വൈറസാണ് കാണ പ്പെടുന്നത്. അമ്പതോളം രാജ്യങ്ങളി ലേക്ക് ഇതു പടർന്നിട്ടുണ്ട്. വൈറസ് ബാധിച്ച വരിൽ മരണ നിരക്ക് 30% കൂടുതലും ആയിട്ടുണ്ട് എന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി ക്കാണിച്ചു.
ഈ സാഹചര്യത്തില്‍ പബ്ബുകൾ, മാളുകള്‍, പൊതു ജനങ്ങൾ കൂടി ച്ചേരുന്ന ഇടങ്ങള്‍ എന്നിവ ജൂലായ് 17 വരെ അടച്ചിടും.
രാജ്യത്തെ ലോക്ക് ഡൗണ്‍ നിയമ ങ്ങൾ, കൊവിഡ് പ്രൊട്ടോക്കോള്‍ എന്നിവ വിപുലീകരി ച്ചിട്ടുണ്ട് എന്നും ‘ദ ടെല ഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനം രൂക്ഷമായ രാജ്യ ങ്ങളിൽ നിന്നും ബ്രിട്ടണില്‍ എത്തുന്ന വർക്ക് 10 ദിവസം നിരീക്ഷണം ഏർപ്പെടുത്തി.
രാജ്യത്ത് 2.3 മില്ല്യണ്‍ ആളുകള്‍ക്ക് കൊവിഡ് വാക്സി നേഷന്‍ നല്‍കി ക്കഴിഞ്ഞു എന്നും ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്നു ബ്രിട്ടണില്‍ നല്‍കി വരുന്ന ഫൈസർ, ഓക്സ്ഫഡ് വാക്സി നുകള്‍ ഫല പ്രദ മാണ് എന്നും പ്രധാന മന്ത്രി അറിയിച്ചു.