വിക്കിലീക്സ് നിര്ത്തുന്നു

October 24th, 2011

wikileaks-epathram

ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിമൂലം  വിക്കിലീക്സിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍‌ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിലീക്സിന് നേരിടേണ്ടിവന്ന സാമ്പത്തിക ഉപരോധമാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയുടെ സാമ്പത്തിക കമ്പനികള്‍ നടത്തുന്ന ഉപരോധം നിയമവിധേയമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് വിക്കിലീക്സ് ആരോപിക്കുന്നത്. വിക്കിലീക്സ്‌സര്‍ വെളിപ്പെടുത്തലുകള്‍  ഏറ്റവും തലവേദന സൃഷ്ടിച്ചത് അമേരിക്കക്കായിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വിക്കിലീക്സിനെ തകര്‍ക്കാനാവില്ലെന്നും പ്രസിദ്ധീകരണം തല്‍ക്കാലം നിര്‍ത്തിയാലും കൂടുതല്‍ ശക്തമായി അധികം വൈകാതെ മടങ്ങിയെത്തുമെന്നും ജൂലിയന്‍ അസാന്‍‌ജ് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ തടയരുതെന്ന് പാക്കിസ്ഥാന്‍ കോടതി

September 21st, 2011

google-blocked-epathram

ലാഹോര്‍ : മത വിദ്വേഷം വളര്‍ത്തുന്ന വെബ്‌ സൈറ്റുകള്‍ തടയുന്നതിന് പകരം ഗൂഗിള്‍ പോലുള്ള സേര്‍ച്ച്‌ എഞ്ചിനുകള്‍ തടയുന്ന നടപടി ശരിയല്ല എന്ന് ലാഹോര്‍ ഹൈക്കോടതി വിധിച്ചു. ഫേസ്ബുക്ക് അടക്കമുള്ള ചില വെബ്‌ സൈറ്റുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഒരു ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. മത വിദ്വേഷം വളര്‍ത്തുന്ന വെബ്‌ സൈറ്റുകള്‍ തടയണം. എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള സേര്‍ച്ച്‌ എഞ്ചിനുകള്‍ തടയരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാളിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു

July 15th, 2011

credit-card-cracked-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ്‌ സംഭവം. യു. എസ്‌. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ്‌ നടത്തുന്ന കരാറുകാരന്‍ വഴിയാണ്‌ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്‌.

ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ലിന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു

June 11th, 2011

credit-card-cracked-epathram

ന്യൂയോര്‍ക്ക്‌ : സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചു കയറിയ ക്രാക്കര്‍മാര്‍ 2 ലക്ഷത്തോളം ഇടപാടുകാരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരുകള്‍ കരസ്ഥമാക്കി. വടക്കേ അമേരിക്കയിലെ ഇടപാടുകാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടത്‌. വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട ഇടപാടുകാരെ തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ് എന്ന് ബാങ്ക് അറിയിച്ചു. പേര്, അക്കൌണ്ട് നമ്പര്‍, ഈമെയില്‍ വിലാസം എന്നീ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്‌. സാധാരണ നിലയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല ആക്രമിക്കപ്പെട്ട വിവരം കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന ദിവസം, ക്രെഡിറ്റ്‌ കാര്‍ഡ്‌ സെക്യൂരിറ്റി നമ്പര്‍ മുതലായ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി

June 7th, 2011

khaled-said-epathram

കൈറോ : ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഖാലെദ്‌ സയിദ്‌ എന്ന യുവാവിന്റെ സ്മരണയ്ക്കായി ഇന്നലെ ഈജിപ്തില്‍ വന്‍ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. 2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തത് ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജനം പ്രതികരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചരിത്രമായി മാറിയ ഈജിപ്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതു ശബ്ദമായി മാറി.

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിമിനെയും പോലീസ്‌ പിടി കൂടി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ ആക്കിയിരുന്നു. ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വതന്ത്രന്‍ ആക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്: പരിശീലന മല്‍സങ്ങള്‍ ഇന്ന് തുടങ്ങും

February 12th, 2011

ചെന്നൈ: ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മല്‍സങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് അഞ്ച് മല്‍സരങ്ങളാണ് നടക്കുന്നത്. കരുത്തരായ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെ നേരിടുബോള്‍ ദക്ഷിണാഫ്രിക്ക നേരിടുന്നത് സിംബാബ്‌വെയാണ്. വെസ്റ്റിന്‍ഡീസിന്റെ എതിരാളി കെനിയയാണ്. ശ്രീലങ്ക നെതര്‍ലഡിസിനെയും ബംഗ്ലാദേശ് കാനഡയെയും നേരിടും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൊസ്നി മുബാറക്‌ രാജി വെച്ചു : കൈറോ ആഹ്ലാദ തിമിര്‍പ്പില്‍

February 12th, 2011

cairo-celebrating-mubaraks-defeat-epathram

കൈറോ : ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. അവസാനം വിപ്ലവം വിജയം കണ്ടപ്പോള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. 18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാന്‍ വേണ്ടി വന്നത് വെറും 30 സെക്കന്‍ഡ്‌ മാത്രം. ഈജിപ്തിലെ വൈസ്‌ പ്രസിഡണ്ട് ടെലിവിഷനില്‍ ആ വാര്‍ത്ത അറിയിച്ചു : മുബാറക്‌ രാജി വെച്ചു.

30 വര്‍ഷമായി ഈജിപ്തില്‍ വാണ ഹോസ്നി മുബാറക്‌ കൈറോയില്‍ നിന്നും പറന്നു പോയി. അധികാരം സൈന്യത്തിന് വിട്ടു കൊടുത്താണ് മുബാറക്‌ ഒഴിഞ്ഞത്‌. എന്നാല്‍ അധികാരം കൈയ്യാളാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല എന്ന് സൈന്യം വ്യക്തമാക്കി. നിയമപരമായ ഒരു സര്‍ക്കാരിന് തങ്ങള്‍ രാജ്യഭരണം കൈമാറും എന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിച്ചത്‌. വാഎല്‍ ഘോനിം എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ പോലീസിന്റെ ചവിട്ടേറ്റ്‌ മരിച്ച ഖാലെദ്‌ സയിദ്‌ന്റെ പേരില്‍ തുടങ്ങിയ ഒരു ഫേസ്ബുക്ക് പേജില്‍ നല്‍കിയ പ്രതിഷേധ പ്രകടനത്തിനുള്ള ആഹ്വാനമാണ് 30 വര്‍ഷത്തെ മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുന്ന വന്‍ ജനകീയ വിപ്ലവമായി രൂപം പൂണ്ടത്.

ഫെസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് കണ്ട സര്‍ക്കാര്‍ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം രാജ്യത്ത് നിരോധിച്ചു. എന്നിട്ടും മൊബൈല്‍ ഫോണ്‍ വഴിയും മറ്റും ഓണ്‍ലൈന്‍ പ്രക്ഷോഭം തുടര്‍ന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായി തന്നെ നിര്‍ത്തലാക്കി. എന്നാല്‍ ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ ലോകം മുഴുവന്‍ സഗൌരവം വീക്ഷിക്കുന്നുണ്ടായിരുന്നു. ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതും ലോക നേതാക്കളടക്കം അപലപിച്ചു.

ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ തന്നെ ആശ്രയിച്ചാണ് ഈജിപ്തിലെ വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിച്ചത്‌. ഈജിപ്തിന് പുറത്തു നിന്ന് ട്വിറ്ററില്‍ ഇവരുടെ ചെറു സന്ദേശങ്ങള്‍ വഴി ഈജിപ്തിലെ സ്ഥിതി ഗതികള്‍ അറിഞ്ഞു കൊണ്ടിരിക്കു ന്നതിനിടയില്‍ തന്നെ ഇവരില പലരും പോലീസിന്റെ ആക്രമണത്തിന് ഇരയായതും ലോകം ഞെട്ടലോടെ അറിഞ്ഞു.

മുബാറക്‌ രാജി വെക്കുമെന്ന് ലോകം മുഴുവന്‍ കരുതിയ പ്രഖ്യാപനം അല്‍ ജസീറ യൂട്യൂബ് വഴി തല്‍സമയം ലോകത്തിനു മുന്‍പില്‍ എത്തിച്ചതും ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.

സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും പ്രോക്സി സെര്‍വറുകള്‍ വഴിയും, സ്വകാര്യ ശൃംഖലകള്‍ വഴിയും ബ്ലാക്ക്‌ബെറിയിലെ ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ വഴിയും, ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിവുള്ള മറ്റ് സൈറ്റുകള്‍ വഴിയുമെല്ലാം വാര്‍ത്തകള്‍ തല്‍സമയം തന്നെ പുറം ലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ ഡിജിറ്റല്‍ വിപ്ലവം ലോകത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഓണ്‍ലൈന്‍ സാധ്യതകള്‍. ഒരു ജനതയെ ഒന്നിച്ചു നിര്‍ത്തുവാനും വിവരങ്ങള്‍ ധരിപ്പിക്കുവാനും കഴിവുള്ള ആധുനിക ലോകത്തിന്റെ കരുത്തുറ്റ ആയുധങ്ങളാണ് ഇവയെന്ന് ബോധ്യപ്പെടുത്താനും ഈ വിപ്ലവത്തിന് നിസ്സംശയം സാധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് ഉടമയ്ക്ക് ഇന്ത്യക്കാരന്റെ ഭീഷണി

February 10th, 2011

രോഗിണിയായ അമ്മയുടെ ചികില്‍‌സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ഉടമയായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെയും സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് പൊലീസിന്‍റെ താക്കീതും കോടതിയുടെ മുന്നറിയിപ്പും. ഇന്ത്യന്‍ വംശജനായ പ്രദീപ് മനുകൊണ്ടയോട് ഇനി സൂ‍ക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് താക്കീത് നല്‍‌കിയിരിക്കുന്നത്. മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്‍റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലെ കത്തുകളിലൂടെയും മെസേജുകളിലൂടെയുമാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തങ്ങളെ സഹായിക്കണമെന്ന് മനുകോണ്ട സൂക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഭാവനയായല്ല താന്‍ പണം പ്രതീക്ഷിക്കുന്നതെന്നും തന്‍റെ അമ്മയുടെ ചികില്‍‌സയ്ക്ക് ചെലവാകുന്ന എല്ലാ പണവും തിരിച്ചടയ്ക്കുമെന്നും മനുകോണ്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കുമാര്‍ എന്ന പേരിലും മനുകോണ്ട മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. “ഞാന്‍ പൂര്‍ണ്ണമായും അവശനായിരിക്കുന്നു. മാര്‍ക്ക്, പ്ലീസ്… എനിക്ക് സമയമില്ല. നിങ്ങളുടെ സഹായം എനിക്ക് അത്യാവശ്യമാണ്. സമയം വൈകുന്നതിന് മുമ്പ് ഒരു പ്രതികരണമറിയിക്കൂ” – ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കത്തിലെ വരികള്‍. ജീവിതത്തില്‍ മുഴുവന്‍ താന്‍ സൂക്കര്‍ ബര്‍ഗിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ വരെ താന്‍ ഒരുക്കമാണെന്നും മനുകോണ്ട വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് ഡവലപ്‌മെന്‍റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്‍റെ സഹോദരിയ്ക്കും മനുകോണ്ട ഇതേ രീതിയില്‍ തന്നെയാണ് കത്തുകളയച്ചിരുന്നത്. ജനുവരിയില്‍ സൂക്കര്‍ബര്‍ഗിന്‍റെ വീട്ടിലെത്തിയ മനുകോണ്ട പിന്നീട് ഇതേ ആവശ്യവുമായി പൌലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസിലുമെത്തി. സൂക്കര്‍ബര്‍ഗിന്‍റെ പരാതിയെത്തുടര്‍ന്ന് ജനുവരി 24-ന് സ്ഥലത്തെ പ്രാദേശിക പോലീസ് മനുകോണ്ടയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും ഫേസ്ബുക്ക് മേധാവിക്ക് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.

തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി ഫെബ്രുവരി 22ന് വീണ്ടും വാദം കേള്‍ക്കും. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി

February 9th, 2011

Wael-Ghonim-Khaled-Said-Mother-ePathram

കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.

We-are-all-Khaled-Said-ePathram

ഫേസ്ബുക്ക് പേജ്

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ്‌ എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.

ദുബായ്‌ ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ വെല്ലുവിളിക്കുന്നു; ക്രോം ഹാക്ക്‌ ചെയ്താല്‍ 20,000 ഡോളറും ലാപ്‌ടോപ്പും സമ്മാനം

February 9th, 2011

hack-google-chrome-challenge-epathram

ലണ്ടന്‍ : ഗൂഗിളിന്റെ പുതിയ വെല്ലുവിളി. തങ്ങളുടെ ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ളവര്‍ക്ക് 12,500 പൗണ്ടും ഒരു ലാപ്‌ടോപ്പും സമ്മാനം നല്‍കുമെന്ന്. മാര്‍ച്ചില്‍ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ നടക്കുന്ന ഹാക്കിംഗ്‌ മത്സരത്തില്‍ വെച്ചായിരിക്കണം ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ടു വരേണ്ടത്.

അടുത്ത മാസം ഒന്‍പതിനു നടക്കുന്ന കാന്‍സെക്‌ വെസ്‌റ്റ്‌ സെക്യൂരിറ്റി കോണ്‍ഫറന്‍സി നോടനുബന്ധിച്ചാണ്‌ പി. ഡബ്ലു. എന്‍. ടു ഓണ്‍ ഹാക്കിംഗ്‌ മല്‍സരം നടക്കുന്നത്‌. ഈ മല്‍സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന ത്തുകയാണിത്‌. മൈക്രോസോഫ്‌റ്റ്‌ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍, മോസില്ല ഫയര്‍ ഫോക്‌സ്‌, ആപ്പിള്‍ സഫാരി ബ്രൗസറുകള്‍ എന്നിവ ഹാക്ക്‌ ചെയ്യാനും മല്‍സരമുണ്ട്‌. ഇതില്‍ വിജയിക്കുന്നവര്‍ക്ക്‌ 15,000 ഡോളറാണ്‌ സമ്മാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5,000 ഡോളര്‍ കൂടൂതലാണിത്‌. ഇവരെയെല്ലാം കടത്തി വെട്ടി 20,000 ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത്‌ ഗൂഗിളിന്റെ ആത്മ വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് വിലയിരുത്തുന്നു.

വിന്‍ഡോസ്‌ സെവന്‍, മാക്‌ ഒ. എസ്‌. എക്‌സ്‌. എന്നിവയാവും ഹാക്കര്‍മാര്‍ ഉപയോഗിക്കുക. ഹാക്കിംഗ്‌ മല്‍സരത്തില്‍ മൊത്തത്തില്‍ 125,000 ഡോളറിന്റെ സമ്മാന ത്തുകയുണ്ടാകുമെന്ന്‌ അതിന്റെ സ്‌പോണ്‍സര്‍മാരായ എച്ച്‌. പി. ടിപ്പിംഗ്‌ പോയിന്റിലെ ആരോണ്‍ പോര്‍ട്‌നോയി പറഞ്ഞു. മൂന്നു ദിവസമാണ്‌ ഹാക്കിംഗ്‌ മല്‍സരം. ആദ്യ ദിനം ക്രോമിന്റെ കോഡിലെ രണ്ട്‌ പിഴവുകള്‍ ഹാക്കര്‍ കണ്ടെത്തി അത്‌ മുതലാക്കാനുള്ള മാര്‍ഗം ആവിഷ്‌കരിക്കണം. രണ്ടാം ദിനം പുറത്തു നിന്നുള്ള ഒരു ബഗ്‌ ഉപയോഗിച്ച്‌ ക്രോമിന്റെ പ്രതിരോധം തകര്‍ക്കുകയാണ്‌ ചെയ്യേണ്ടതെന്ന്‌ കമ്പ്യൂട്ടര്‍ വേള്‍ഡ്‌ ഡോട്‌ കോം റിപ്പോര്‍ട്ട്‌ ചെയ്‌തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

7 of 1067810»|

« Previous Page« Previous « ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്നചിത്രത്തിന് വില 7 കോടി
Next »Next Page » ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine