പെണ്ണില്ലാത്ത ഫേസ്ബുക്ക്‌

February 5th, 2012

female-facebook-epathram

ന്യൂയോര്‍ക്ക്: ഈ വാര്‍ത്ത നിങ്ങളെ അത്ഭുത പെടുത്തിയേക്കും. അതെ 800 മില്ല്യണ്‍ സ്ത്രീകള്‍ ഉപഭോക്താക്കളായുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ അംഗങ്ങളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരൊറ്റ വനിതാ അംഗം പോലുമില്ല. ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാപകന്‍ തന്നെയായ 27 കാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം. ഏഴ് അംഗങ്ങളാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ആപ്പിള്‍ ഒന്നാമത്‌

February 1st, 2012

ന്യൂയോര്‍ക്ക് : ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള മൊത്തം കമ്പ്യൂട്ടര്‍ വിപണിയില്‍ 16 വര്‍ധനയുണ്ടാക്കി ആഗോള കമ്പ്യൂട്ടര്‍ വിപണിയില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. ഐപാഡുകളുടെ മികച്ച വില്‍പ്പനയാണ് ആപ്പിളിന് ഗുണകരമായത്. ടാബ്‌ലെറ്റുകളെ കൂടാതെ വിപണി കൈവരിച്ച വളര്‍ച്ച 0.4 ശതമാനം മാത്രമാണ്. നാലാം പാദത്തില്‍ എച്ച്‌പിയെ (ഹ്യൂലറ്റ് പക്കാഡ്) പിന്നിലാക്കിയാണ് ആപ്പിള്‍ ഒന്നാം സ്ഥാനത്തേക്ക്‌ മുന്നേറിയത്. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ കനാലിസ് ഈ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എസില്‍ സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് ഉടനെ ഇല്ല

January 21st, 2012

Anti-piracy-legislation-epathram

വാഷിംഗ്‌ടണ്‍: ഓണ്‍ലൈന്‍ പൈറസിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ യു. എസ് സെനറ്റ് തയാറാക്കിയ സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (എസ്. ഒ. പി. എ), പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് (പി. ഐ. പി. എ) എന്നീ ബില്ലുകള്‍ പരിഗണിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി മാറ്റിവെച്ചു . ഇന്റര്‍നെറ്റില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ്
പകര്‍പ്പവകാശലംഘന ബില്ലുകള്‍ പരിഗണിക്കുന്നത്‌ യു. എസ്‌ നീട്ടിവെക്കാന്‍ കാരണം. വിക്കിപീഡിയ, ഗൂഗിള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ്‌ ലോകത്ത്‌ വ്യാപക നടന്ന പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുതിയ നിയമം കൊണ്ടുവരുന്നത്‌ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യത്തിന്‌ വിഘാതമാവും എന്നാണ്‌ പ്രതിഷേധക്കാരുടെ നിലപാട്‌. വ്യാപകമായ പ്രതിഷേധത്തെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല എന്നും അതിനാല്‍ ചൊവ്വാഴ്‌ച ബില്ല്‌ വോട്ടിനിടില്ല എന്നും യു. എസ്‌ നേതാക്കള്‍ അറിയിച്ചു. അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് തയ്യാറാക്കുന്ന ചൊവ്വാഴ്ചയാണ് ബില്ല് യു. എസ് കോണ്‍ഗ്രസില്‍ വോട്ടിനിടാനിരുന്നത്. ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തുന്നത് വരെ ബില്ല് പരിഗണിക്കില്ലെന്ന് ഡെമോക്രാറ്റ് നേതാവ് ഹാരി റെയ്ഡ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊഡാക്‌ കമ്പനി പാപ്പരാക്കണം എന്നാവശ്യപെട്ട് ഹര്‍ജി നല്‍കി

January 20th, 2012

ന്യൂയോര്‍ക്ക്‌:ഒരു നൂറ്റാണ്ടു മുമ്പു ഛായാഗ്രഹണം ജനകീയമാക്കിയ, ഫോട്ടോഗ്രഫി വിപ്ലവത്തിനു തുടക്കംകുറിച്ച ഈസ്‌റ്റ്മാന്‍ കൊഡാക്‌ പാപ്പരാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്  ഹര്‍ജി നല്‍കി. പാപ്പരായി പ്രഖ്യാപിച്ച്‌ നിയമസംരക്ഷണം നല്‍കണമെന്നാണ്‌ കമ്പനിയുടെ ആവശ്യം. സിറ്റി ഗ്രൂപ്പില്‍നിന്നു ലഭിച്ച 95 കോടി ഡോളര്‍ ഉപയോഗിച്ച്‌ ലാഭകരമായ പുനരുദ്ധാരണത്തിനു നടപടി തുടങ്ങിയ സാഹചര്യത്തിലാണ്‌ അവര്‍ നിയമസംരക്ഷണത്തിനായി കോടതിയെ സമീപിച്ചത്‌. തൊണ്ണൂറുകളില്‍ യു.എസ്‌. വിപണിയുടെ കുത്തകക്കാരായിരുന്നു കൊഡാക് ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തില്‍ കാലിടറുകയായിരുന്നു. എണ്‍പതുകളില്‍ 1.45 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ സാമ്പത്തിക മാന്ദ്യം വന്നതോടെ  ഇപ്പോള്‍ ശേഷിക്കുന്നത്‌ വെറും  19,000 പേര്‍ മാത്രമാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

യാഹുവിന്റെ സ്‌ഥാപകരില്‍ ഒരാളായ ജെറി യാങ്‌ രാജിവച്ചു

January 19th, 2012

jerry-yang-epathram

സാന്‍ഫ്രാന്‍സിസ്‌കോ: യാഹു ഇന്റര്‍നാഷണല്‍ കമ്പനിയില്‍നിന്ന്‌ സ്‌ഥാപകരിലൊരാളായ ജെറി യാങ്‌ രാജിവച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ സ്‌ഥാനമുള്‍പ്പെടെ യാഹുവിലെ എല്ലാ സ്‌ഥാനങ്ങളും നാല്‍പത്തിമൂന്നുകാരനായ യാങ്‌ ഒഴിഞ്ഞിട്ടുണ്ട്‌. യാങും സഹസ്‌ഥാപകനായ ഡേവിഡ്‌ ഫിലോയും ചീഫ്‌ യാഹൂ എന്നാണ്‌ ഔദ്യോഗികമായി അറിയപ്പെടുന്നത്‌. സ്‌കോട്‌ തോംപ്സണ്‍ കമ്പനിയുടെ സി.ഇ.ഒ. ആയി യാഹു നിയമിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷമാണ്‌ യാങിന്റെ രാജി. തൊണ്ണൂറുകളിലെ തിളക്കമാര്‍ന്ന കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ സി. ഇ. ഒയെ നിയമിച്ചത്‌ എന്നാല്‍ ബോര്‍ഡില്‍ അവശേഷിക്കുന്ന ഒമ്പതംഗങ്ങളും ഈ വര്‍ഷം വീണ്ടും തെരഞ്ഞെടുപ്പു നേരിടുകയാണ്‌. കമ്പനിയില്‍ യാങിന്‌ 3.69 ശതമാനം ഓഹരിയുണ്ട്‌. ഫിലോയ്‌ക്ക് ആറു ശതമാനവും. യാഹൂ ജപ്പാന്‍, ആലിബാബ ഗ്രൂപ്പ്‌ എന്നിവയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍നിന്നും യാങ്‌ രാജിവച്ചിട്ടുണ്ട്‌. അസംതൃപ്‌തരായ ഓഹരിയുടമകളെ സന്തോഷിപ്പി ക്കാനാണ്‌ യാങിന്റെ സ്‌ഥാന ത്യാഗമെന്നാണു സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തി പ്രതിഷേധിക്കുന്നു

January 17th, 2012

wikipedia-logo-epathram
ബാംഗ്ലൂര്‍: യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് യു. എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധസൂചകമായി ഇഗ്ലീഷ് വിക്കിപീഡിയ ജനുവരി 18ന് ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നു.പ്രതിഷേധം അറിയിക്കാനാണ് ഒരു ദിവസത്തെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. മറ്റ് ഒട്ടേറെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഈ നിയമങ്ങള്‍ക്കെതിരെ വിക്കിപീഡിയയോടൊപ്പം പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ ചര്‍ച്ചകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധമറിയിക്കാന്‍ പണിമുടക്കുമായി വിക്കിപീഡിയ മുന്നോട്ട് വന്നിരിക്കുന്നത്. വിക്കിപീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെ ഹോം വര്‍ക്കുകള്‍ നേരത്തെ ചെയ്തു തീര്‍ക്കണം എന്നാണ് പ്രതിഷേധ അവധി പ്രഖ്യാപിച്ചുകൊണ്ട് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സ് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒബാമയുടെ മകള്‍ക്ക് ഫേസ്ബുക്ക് വിലക്ക്

December 19th, 2011

the-new-obama-family-portrait-epathram

വാഷിങ്ടണ്‍ : അമേരിക്കയുടെ ആദ്യത്തെ സോഷ്യല്‍ മീഡിയാ പ്രസിഡണ്ട് എന്ന് അറിയപ്പെടുന്ന ബരാക്‌ ഒബാമ സ്വന്തം മക്കളെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത്‌ വൈരുദ്ധ്യമായി. അപരിചിതര്‍ തന്റെ കുടുംബ കാര്യങ്ങള്‍ അറിയുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഇത് സംബന്ധിച്ച് ഒബാമയുടെ വിശദീകരണം.

ഒബാമയുടെ മൂത്ത മകളായ മലിയയ്ക്ക് പതിമൂന്ന് വയസായി. ഫേസ്ബുക്ക് ഉപയോഗിക്കാവുന്ന പ്രായം. എന്നാല്‍ 4 വര്‍ഷമെങ്കിലും കഴിഞ്ഞ് മകള്‍ക്ക് 17 വയസാവട്ടെ, എന്നിട്ട് വേണമെങ്കില്‍ ഉപയോഗിച്ചു കൊള്ളട്ടെ എന്നാണ് ഒബാമ പറയുന്നത്. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷയ്ക്ക് വെറും 10 വയസു മാത്രമേ ആയിട്ടുള്ളൂ.

തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ യുവാക്കളെ ആകര്‍ഷിക്കാനായി വന്‍ തോതില്‍ ഫേസ്ബുക്ക് ഉപയോഗിച്ച വ്യക്തിയാണ് ഒബാമ. അടുത്ത തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് ഇഉപ്പോഴും അദ്ദേഹം ഫേസ്ബുക്ക് നന്നായി ഉപയോഗിക്കുന്നുമുണ്ട്. കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് ആല്‍ബത്തില്‍ തന്റെ ഏറ്റവും പുതിയ കുടുംബ ഫോട്ടോ (മുകളിലെ ഫോട്ടോ) ഒബാമ അപ് ലോഡ്‌ ചെയ്യുകയുണ്ടായി. ഇതിന് 71,000 ലൈക്കുകളാണ് ലഭിച്ചത്. ഒബാമയുടെ ഫേസ്ബുക്ക് പേജ് 2.4 കോടി പേരാണ് ലൈക്ക്‌ ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം; ഇന്ത്യക്കെതിരെ യു. എനും

December 11th, 2011

facebook-ban-in-india-epathram

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നു. അഭിപ്രായസ്വാതന്ത്യ്രവും ആവിഷ്കാരസ്വാതന്ത്യ്രവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളതലത്തില്‍ തന്ത്രപ്രധാന പങ്ക് വഹിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മനുഷ്യാവകാശദിനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്‌. കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തിനകത്ത് നിന്നുതന്നെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നത്. കോലാഹലങ്ങളുയരുന്നതിനിടെയാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യ്രവും വിമര്‍ശനാവകാശവും തടയാനുള്ള ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്ന്. ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രീയമത നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റുകള്‍ നീക്കം ചെയ്യമെന്നും നെറ്റ് വര്‍ക്കിംഗിന് സൈറ്റ് മേധാവികളോട് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.

-

വായിക്കുക: , ,

Comments Off on സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം; ഇന്ത്യക്കെതിരെ യു. എനും

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്സ് നിര്ത്തുന്നു

October 24th, 2011

wikileaks-epathram

ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിമൂലം  വിക്കിലീക്സിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍‌ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിലീക്സിന് നേരിടേണ്ടിവന്ന സാമ്പത്തിക ഉപരോധമാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയുടെ സാമ്പത്തിക കമ്പനികള്‍ നടത്തുന്ന ഉപരോധം നിയമവിധേയമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് വിക്കിലീക്സ് ആരോപിക്കുന്നത്. വിക്കിലീക്സ്‌സര്‍ വെളിപ്പെടുത്തലുകള്‍  ഏറ്റവും തലവേദന സൃഷ്ടിച്ചത് അമേരിക്കക്കായിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വിക്കിലീക്സിനെ തകര്‍ക്കാനാവില്ലെന്നും പ്രസിദ്ധീകരണം തല്‍ക്കാലം നിര്‍ത്തിയാലും കൂടുതല്‍ ശക്തമായി അധികം വൈകാതെ മടങ്ങിയെത്തുമെന്നും ജൂലിയന്‍ അസാന്‍‌ജ് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1056710»|

« Previous Page« Previous « തുര്‍ക്കി നടുങ്ങി രക്ഷാദൗത്യം തുടരുന്നു
Next »Next Page » ഗദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്തു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine