
ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍ പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്. എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്. ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.








ടോക്യോ : ജനസമ്മതി കുറഞ്ഞതിനെ തുടര്‍ന്ന് ജപ്പാന്‍ പ്രധാന മന്ത്രി യുകിയോ ഹടോയാമ രാജി വെച്ചു. 2009 ല്‍ അര നൂറ്റാണ്ടിലേറെ അധികാരത്തില്‍ ഇരുന്ന ലിബറല്‍ ഡമോക്രാറ്റുകളെ പുറത്താക്കിയാണ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്റെ നേതാവായ ഹടോയാമ അധികാരത്തില്‍ എത്തിയത്. ഒക്കിനോവയിലെ യു. എസ്. സൈനിക താവളം മാറ്റുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഹടോയാമയെ വല്ലാതെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.
ജപ്പാനിലെ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രശസ്തമായ പ്രിയസ് (prius) ഹൈബ്രിഡ് കാറുകളില്‍ ശബ്ദം പുറത്തു വരാതിരിക്കാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ശബ്ദ രഹിതമായ ഹൈബ്രിഡ് കാറുകളില്‍ ശബ്ധം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്ന ആവശ്യം പരിഗണിച്ചു വരുകയാണ്.

























