സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍

January 6th, 2011

cornelius-dupree-jr-epathram

ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.

1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.

അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.

2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്‌. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

dallas-county-district-attorney-craig-watkins-epathram

ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്

ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത്‌ മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.

ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്‌. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.

cornelius-dupree-selma-perkins-epathram

അപൂര്‍വ പ്രണയ സാഫല്യം

തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ്‌ അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.

30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ്‌ ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.

“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ഡോ. ഹനീഫിനോട് ഓസ്ട്രേലിയ മാപ്പ് പറഞ്ഞു

December 23rd, 2010

dr-mohammed-haneef-epathram

മെല്‍ബണ്‍ : തീവ്രവാദി എന്ന് മുദ്ര കുത്തി അറസ്റ്റ്‌ ചെയ്യുകയും കുറ്റം ചാര്‍ത്തുകയും തടവില്‍ ഇടുകയും വിസ റദ്ദാക്കുകയും ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ മൊഹമ്മദ്‌ ഹനീഫിനോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഔപചാരികമായി മാപ്പ് പറഞ്ഞു. തെറ്റ് തിരുത്തല്‍ നടപടികളുടെ ഭാഗമായി ഡോ. ഹനീഫിന് ഒരു വന്‍ തുക നഷ്ട പരിഹാരമായി നല്‍കിയതിന് തൊട്ടു പുറകെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷമാപണം പുറത്തു വന്നത്. ഡോക്ടര്‍ ഹനീഫ്‌ നിരപരാധിയാണ് എന്നും ഇത് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന് പറ്റിയ ഒരു തെറ്റാണ് എന്ന് തങ്ങള്‍ സമ്മതിക്കുന്നു എന്നും ക്ഷമാപണത്തില്‍ വ്യക്തമാക്കുന്നു. ഡോ. ഹനീഫിന്റെ ജീവിതത്തിലെ ഈ ഒരു ദൌര്‍ഭാഗ്യകരമായ അദ്ധ്യായം അവസാനിപ്പിക്കാനും ജീവിതവുമായി മുന്നോട്ട് പോകുവാനും നഷ്ടപരിഹാര തുക അദ്ദേഹത്തിന് സഹായകരമാവും എന്ന് തങ്ങള്‍ പ്രത്യാശിക്കുന്നു എന്നും ക്ഷമാപണം തുടരുന്നു. ഡോ. ഹനീഫിന് നല്‍കിയ നഷ്ട പരിഹാര തുക എത്രയാണ് എന്ന വിവരം രഹസ്യമായി സൂക്ഷിക്കണം എന്നത് ക്ഷമാപണ കരാറിലെ ഒരു വ്യവസ്ഥയാണ്.

എന്നാല്‍ ഡോ. ഹനീഫിന് എതിരെ ഏറ്റവും കടുത്ത നിലപാടുമായി രംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ്‌ മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ഇപ്പോഴും തന്റെ നിലപാടില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഒത്തുതീര്‍പ്പ്‌ ചര്‍ച്ച പ്രകാരം ആന്‍ഡ്രൂസിനെതിരെ മാനനഷ്ടത്തിന് കേസ്‌ കൊടുക്കില്ല എന്ന് ഡോ. ഹനീഫ്‌ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നില നില്‍ക്കില്ല എന്നും തനിക്കെതിരെ മാന നഷ്ടത്തിന് കേസെടുത്താല്‍ അത് വിജയിക്കില്ല എന്നുമാണ് തനിക്ക്‌ ലഭിച്ച നിയമോപദേശം എന്ന് ആന്‍ഡ്രൂസ് പറഞ്ഞു.

ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്ക്‌ ശേഷം ബ്രിസ്ബേനില്‍ തന്നെ തുടരാനാണ് ഡോ. ഹനീഫിന്റെ തീരുമാനം. തനിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തന്നെ സമീപിച്ച അസംഖ്യം സാധാരണക്കാരായ ഓസ്ട്രേലിയന്‍ പൌരന്മാര്‍ ഹനീഫിന് ഏറെ മനോധൈര്യം പകര്‍ന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റോഡ്‌ ഹോഗ്സന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാറിടം കാണിച്ച് കൊള്ള

August 15th, 2010

girl-atm-machine-epathram

എ.ടി.എം. മെഷിനില്‍ നിന്നും പണം എടുക്കാന്‍ ചെന്ന ആളുടെ അടുത്ത് രണ്ടു സുന്ദരികളായ യുവതികള്‍ ചെന്നപ്പോള്‍ പണമെടുക്കാന്‍ കാര്‍ഡ്‌ ഇട്ട് പിന്‍ കോഡും അടിച്ച ആള്‍ ഇത്രയും കരുതിയില്ല. ഇരുപതുകാരിയായ സുന്ദരി പെട്ടെന്നാണ് തന്റെ വസ്ത്രം നീക്കി സ്വന്തം മാറിടം പ്രദര്‍ശിപ്പിച്ചത്. സുന്ദരിയായ യുവതിയുടെ മാറിടം കണ്ടു അത് നോക്കി നിന്ന നേരം കൊണ്ട് മറ്റേ യുവതി ഇയാളുടെ അക്കൌണ്ടില്‍ നിന്നും 300 യൂറോ എടുത്തത്‌ ഇയാള്‍ അറിഞ്ഞതേയില്ല. പണം കൈക്കലാക്കിയ ഉടന്‍ ഇരുവരും ഓടി പോയപ്പോഴാണ് താന്‍ കബളിക്കപ്പെട്ട കാര്യം ഇയാള്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടിയകന്നിരുന്നു.

പാരീസിലാണ് രസകരമായ ഈ സംഭവം നടന്നത്. സംഭവം അപ്പാടെ അവിടെ ഉണ്ടായിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ റെക്കോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ ആരെന്ന് തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

പണം പിന്‍വലിക്കാന്‍ ബാങ്കില്‍ വരുന്നവര്‍ അവര്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കണം എന്ന് സംഭവത്തെ തുടര്‍ന്ന് പോലീസ്‌ പൊതു ജനത്തിന് നിര്‍ദ്ദേശം നല്‍കി. എത്ര തന്നെ സുന്ദരമായ കാഴ്ചകള്‍ കണ്ടാലും തങ്ങളുടെ ശ്രദ്ധ മാറരുത് എന്നും പോലീസ്‌ ഉപദേശിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാന്‍ കലാപത്തില്‍ നൂറിലേറെ മരണം

June 15th, 2010

kyrgyzstan-riotsന്യൂഡല്‍ഹി : കിര്‍ഗിസ്ഥാനില്‍ നടന്ന വംശീയ കലാപത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓഷ്, ജലാലാബാദ്‌ പ്രദേശത്താണ് കലാപം. ഇവിടത്തെ കിര്‍ഗിസ് ഉസ്ബെക് വംശങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ചൂതാട്ട കേന്ദ്രത്തില്‍ തുടങ്ങിയ കശപിശയാണ് വന്‍ കലാപമായി മാറിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 78 വിദ്യാര്‍ഥികളെയും ഒരു ഇന്ത്യന്‍ അദ്ധ്യാപകനെയും ഇവിടെ നിന്നും രക്ഷപ്പെടുത്തി കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകില്‍ എത്തിച്ചിട്ടുണ്ട്. രണ്ടു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓഷില്‍ കുടുങ്ങി കിടക്കുകയാണ് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കലാപ ബാധിത പ്രദേശത്തു നിന്നും എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിച്ചതായാണ് ഇന്ത്യന്‍ എംബസിയും വിദേശ കാര്യ വകുപ്പും അവകാശപ്പെടുന്നത്.

കലാപത്തില്‍ 114 പേര്‍ കൊല്ലപ്പെട്ടതായും 80,000 ത്തിലധികം ഉസ്ബെക്കുകള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്

February 16th, 2010

Mahmoud-Al-Mabhouhദുബായ്‌ : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 


Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ പുലി തലവന്‍ പിടിയിലായെന്ന് ശ്രീലങ്ക

August 7th, 2009

wanted-interpolതമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍‌വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍‌വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍‌വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്റര്‍പോളി ന്റേയും സി.ബി.ഐ. യുടേയും വെബ് സൈറ്റുകളില്‍ ഇത് വ്യക്തമാക്കുന്ന ഫോട്ടോകളും ഉണ്ട്. കൊല്ലപ്പെട്ട പുലി തലവന്‍ പ്രഭാകരന്റെ അടുത്ത കൂട്ടാളി ആയിരുന്ന കുമാരന്‍ പത്മനാതന്‍ എന്ന 53 കാരനായ “കെ.പി.” ഗൂഡാലോചനാ കുറ്റത്തിനും സ്ഫോടക വസ്തു നിയമപ്രകാരവും സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയാണ്. രാജീവ് ഗാന്ധി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചു കൊടുത്തതാണ് പത്മനാതന്‍ സി.ബി.ഐ.യുടെ നോട്ടപ്പുള്ളി ആവാന്‍ കാരണമായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു

September 23rd, 2008

മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.

അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.

ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും

July 10th, 2008

ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു.

തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു.

ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്.

ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം:
http://www.greenpeace.org/international/news/activists-arrested-200608/release-our-activists

അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍

March 24th, 2008

ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഡാരല്‍ ഹെയറിനെ തിരിച്ചെടുത്തു
Next » ചൈനയും യു.എ.ഇ. യും കൂടുതല്‍ അടുക്കുന്നു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine