ഭീകരാക്രമണത്തിനു ശേഷം അമേരിക്ക ഒറ്റക്കെട്ട് : ഒബാമ

September 11th, 2010

barack-obamaവാഷിംഗ്ടണ്‍ : സെപ്റ്റംബര്‍ പതിനൊന്നിന് വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നേരിടേണ്ടി വന്ന പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിട്ടത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്നു എന്ന് 9/11ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വൈറ്റ് ഹൌസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. രാജ്യം നേരിടുന്ന ഭീഷണികളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. എന്നാല്‍ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ചു കൊണ്ട് പ്രതിഷേധിക്കുമെന്ന പാസ്റ്ററുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തെ പറ്റി മോശം ധാരണ പരത്താനേ സഹായിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്ക ഇന്നും ഭീകരാക്രമണ ഭീഷണിയില്‍ തന്നെ

September 11th, 2010

september-11-attack-epathram

ന്യൂയോര്‍ക്ക്‌ : 2001 സെപ്റ്റംബര്‍ പതിനൊന്നിന് വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു നേരെ നടന്ന ഭീകരാക്രമണം ലോക പോലീസ്‌ വേഷം കെട്ടി ലോകമെമ്പാടും യുദ്ധ ഭീഷണി മുഴക്കി നടന്ന അമേരിക്കയുടെ ഹുങ്ക് ഒരു പരിധി വരെ അവസാനിപ്പിച്ചു എന്ന് പ്രതിയോഗികള്‍ വാദിക്കുമ്പോഴും ഇന്നും അമേരിക്ക അല്‍ ഖ്വൈദയില്‍ നിന്നും സമാനമായ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഘടിത തീവ്രവാദ സംഘങ്ങളില്‍ നിന്ന് മാത്രമല്ല പ്രത്യേക രൂപങ്ങളില്ലാത്ത തീവ്രവാദ സംഘങ്ങളില്‍ നിന്നും ഭീഷണികള്‍ ഉണ്ടെന്നും എന്നാല്‍ അമേരിക്കന്‍ പൌരന്‍മാരുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഭീഷണിയെ ഫലപ്രദമായി നേരിടാനാകൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.

9/11 ആക്രമണം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാവേര്‍ ആക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന്‍ അമേരിക്കന്‍ ചാരന്‍ – ഫിദല്‍ കാസ്ട്രോ

August 28th, 2010

fidel-castro-epathram

ഹവാന : സെപ്തംബര്‍ പതിനൊന്ന് ഭീകര ആക്രമണങ്ങളുടെ സൂത്രധാരനായ ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ ചാരനാണെന്ന് ക്യൂബന്‍ നേതാവും മുന്‍ ക്യൂബന്‍ പ്രസിഡണ്ടുമായ ഫിദല്‍ കാസ്ട്രോ ആരോപിച്ചു. ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു എന്നും കാസ്ട്രോ വെളിപ്പെടുത്തി.

അമേരിക്കന്‍ ചാര സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് ഒട്ടേറെ കഥകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇതില്‍ പലതും സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരില്‍ കാസ്ട്രോ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. സി.ഐ.യുടെ “കഴിവു” കളെ കുറിച്ച് കാസ്ട്രോയേക്കാള്‍ നന്നായി വേറെ ആര്‍ക്കാണ് അറിവുണ്ടാവുക? അറുപതുകളില്‍ ബോംബ്‌ വെച്ച ഒരു ചുരുട്ട് കൊണ്ട് സി. ഐ. എ. ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ് എന്നത് ഓര്‍ക്കുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയയില്‍ ഇന്ത്യന്‍ ഭീകരര്‍ പിടിയില്‍

August 23rd, 2010

somalian-militants-epathramമൊഗാദിഷു : സോമാലിയന്‍ തലസ്ഥാനത്തില്‍ അബദ്ധത്തില്‍ ബോംബുകള്‍ പൊട്ടി കൊല്ലപ്പെട്ട പതിനൊന്ന് ഭീകരരില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടെന്ന് സൂചന. ഇന്ത്യയില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്ന ഈ കണ്ടെത്തല്‍ അതീവ ഗൌരവമായിട്ടാണ് കാണുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത്‌. ഒരു കാര്‍ ബോംബ്‌ നിര്‍മ്മിക്കു ന്നതിനിടയില്‍ അബദ്ധത്തില്‍ ബോംബ്‌ പൊട്ടി 10 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റൊരു സംഭവത്തില്‍ റോഡരികില്‍ കുഴി ബോംബ്‌ സ്ഥാപിക്കു ന്നതിനിടയില്‍ ബോംബ്‌ പൊട്ടിയാണ് മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ ഭീകര ബന്ധം ഉപേക്ഷിക്കണം – കാമറോണ്‍

July 29th, 2010

david-cameron-manmohan-singh-epathramബാംഗ്ലൂര്‍ : പാക്കിസ്ഥാന്‍ ആഗോള ഭീകര കേന്ദ്രമായി വര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ഭീകരരുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറോണ്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ അധികൃതരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ ഈ പരാമര്‍ശം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരെ സഹായിക്കുന്നതിന്റെ തെളിവുകള്‍ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റ്‌ പുറത്തു വിട്ടതിന്റെ പിന്നാലെ ആണെന്നത് ശ്രദ്ധേയമാണ്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായി പാക്കിസ്ഥാന് സുദൃഡമായ ബന്ധമാണ് ഉള്ളത് എന്നതിനാല്‍ അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ പാക്കിസ്ഥാന് ഒരു മുഖ്യ പങ്ക് വഹിക്കാനാവും. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മിക്ക നേതാക്കളും പാക്കിസ്ഥാനിലാണ് ഒളിച്ചു കഴിയുന്നത് എന്നും സൂചനകളുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹമാസ്‌ കമാണ്ടറുടെ ഘാതകരെ ദുബായ്‌ പോലീസ്‌ തിരിച്ചറിഞ്ഞു

January 30th, 2010

Mahmoud-Al-Mabhouhദുബായ്‌ : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ്‌ കമാണ്ടര്‍ മഹ്മൂദ്‌ അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ്‌ പോലീസ്‌ കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
 
ഇസ്രയേലി ഇന്റലിജന്‍സ്‌ വിഭാഗമായ മൊസാദ് ആണ് കൊലക്ക്‌ പിന്നില്‍ എന്ന് ഹമാസ്‌ പറയുന്നു.
 
ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.
 
ഇതിനു മുന്‍പ്‌ രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ്‌ ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍.
 
തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത്‌ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു.
 
മറൊരു പേരിലാണ് മഹ്മൂദ്‌ ദുബായില്‍ പ്രവേശിച്ചത്‌. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉല്‍ഫ നേതാവുമായി മുഷറഫ് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തി

January 10th, 2010

ധാക്ക : ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതാവ് അനൂപ് ചേട്ടിയയുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയതായി ഷെയ്ഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയായ സയ്യദ് അഷ്‌റഫുള്‍ ഇസ്ലാം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് സൌകര്യം ഒരുക്കി കൊടുത്തത് മുന്‍ സര്‍ക്കാരിനെ നയിച്ച ഖാലിദാ സിയ ആണെന്നും മന്ത്രി അറിയിച്ചു. 1998 മുതല്‍ അനൂപ് ചേട്ടിയ ബംഗ്ലാദേശില്‍ ജയിലില്‍ ആണെന്നാണ് ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചിരുന്നത്. 2002 ജൂലായില്‍ ആണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശന വേളയില്‍ പര്‍വേസ് താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഉല്‍ഫ നേതാവുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.എസ്.ഐ. കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം

November 13th, 2009

pakistan-bomb-blastപാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 കാരന്റെ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു

October 13th, 2009

swat-taliban-attackപാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
 


Suicide bomber kills 41 in Pakistan


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി ആക്രമിച്ചത് താലിബാന്‍

October 9th, 2009

kabul-bomb-attackഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

16 of 211015161720»|

« Previous Page« Previous « അല്‍ ഖൈദ ചൈനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
Next »Next Page » ഒബാമയ്ക്ക് സമാധാനത്തിന് നൊബേല്‍ സമ്മാനം »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine