ഷെര്‍ളിന്‍ ചോപ്ര നഗ്നയായി പ്ലേബോയ് മാസികയിൽ

July 29th, 2012

sherlyn-chopra-playboy-epathram

ലോസ് ഏഞ്ചലസ് : പ്ലേബോയ് മാസികയുടെ മോഡലാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഷെര്‍ളിന്‍ ചോപ്ര. ഇരുപത്തെട്ടുകാരിയായ ഷെര്‍ളിന്‍ നടിയും മോഡലും ഗായികയുമാണ്. ക്യാമറക്കു മുമ്പില്‍ നഗ്നയായി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല, എന്നാല്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് നാണമോ ബുദ്ധിമുട്ടോ തോന്നിയില്ലെന്നും ഷെര്‍ളിന്‍ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. പ്ലേബോയിക്കു വേണ്ടി നഗ്നയാകുന്ന ആദ്യ ഇന്ത്യക്കാരി താനാണെന്നും ആ പദവി മറ്റാര്‍ക്കും തട്ടിയെടുക്കുവാന്‍ ആകില്ലെന്നും ഷെര്‍ളിന്‍ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു ഫോട്ടോ ഷൂട്ട്.

സ്ത്രീകളുടെ നഗ്നതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന പ്ലേബോയ് മാസിക 1953-ല്‍ ഹഗ് ഹെര്‍ഫെനര്‍ ആണ് ആരംഭിച്ചത്. സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരു പറഞ്ഞ് പല ഏഷ്യന്‍ രാജ്യങ്ങളിലും ഈ മാസിക നിരോധിക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നടിമാരും മോഡലുകളും പ്രൊഫഷണലുകളും ഇവരുടെ മോഡലായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി പ്ലേ ബോയിയുടെ കവര്‍ പേജില്‍ സ്ഥാനം പിടിക്കുന്നത്.

1984-ല്‍ ഹൈദരാബാദില്‍ ജനിച്ച ഷെര്‍ളിന്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് യാഷ് ചോപ്ര ഫിലിം പ്രോഡക്ഷന്‍സിന്റെ “ദില്‍ ബോലെ ഹഡിപ്പ“ പോലുള്ള ചിത്രങ്ങളില്‍ അവസരം ലഭിച്ചു. വളരെ സെക്സിയായ വേഷങ്ങളാണ് ഈ ചിത്രത്തില്‍ ഷെര്‍ളിന്‍ ധരിച്ചിരുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇതിനിടെ പ്ലേ ബോയ് മാസികയ്ക്കു വേണ്ടി ഷെർളിൻ നടത്തിയ നഗ്നതാ പ്രദര്‍ശനം വന്‍ വിവാദമായിരിക്കുകയാണ്. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ ഷെര്‍ളിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ വന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

സിറിയ ബലാൽസംഗം ആയുധമാക്കുന്നു

July 13th, 2012

syria-women-raped-epathram

ദമാസ്കസ് : വിമതരെ ഒതുക്കാൻ സർക്കാർ സൈനികർ ബലാൽസംഗം ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിമത സൈനികരെ പിടികൂടാൻ എന്ന പേരിൽ വീടുകളിൽ കയറുകയും സംഘം ചേർന്ന് വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയുമാണ് സർക്കാർ സൈനികർ ചെയ്യുന്നത് എന്ന് വിമൻ അണ്ടർ സീജ് എന്ന സംഘടന പറയുന്നു. ഇത്തരം 81സംഭവങ്ങൾ എങ്കിലും വ്യക്തമായി തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് ഇവർ അറിയിച്ചു. സൈന്യത്തിന് ഇത്തരമൊരു നിർദ്ദേശം നൽകിയതായി തെളിവില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഈ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഇവർ പറയുന്നു. ബലാൽസംഗത്തിന് ശേഷം സ്ത്രീകളെ പലപ്പോഴും ഇവർ കൊല്ലുകയും ചെയ്യും. ഇതും ശത്രുവിനെ ഭയ ചകിതനാക്കാനുള്ള ഒരു യുദ്ധതന്ത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെൺ വാണിഭം : പ്രതിക്ക് 170 വർഷം തടവ്

July 12th, 2012

violence-against-women-epathram

കാഠ്മണ്ടു : ആറ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പെൺ വാണിഭ സംഘങ്ങൾക്ക് വിറ്റ നേപ്പാൾ സ്വദേശിക്ക് കോടതി 170 വർഷം തടവ് ശിക്ഷ വിധിച്ചു. 13 ലക്ഷം രൂപ പിഴ വിധിച്ച കോടതി ഇയാളുടെ കുറ്റകൃത്യത്തിന് ഇരകളായ പെൺകുട്ടികൾക്ക് ഒരോരുത്തർക്കും 1.5 ലക്ഷം രൂപ വീതം ഇയാൾ നഷ്ടപരിഹാരം നൽകണം എന്നും വിധിച്ചു. ഇന്ത്യയിലേക്ക് കടത്തിയ പെൺകുട്ടികൾ രക്ഷപ്പെട്ട് തിരികെ നേപ്പാളിൽ എത്തിയ ശേഷം ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തി വ്യാപാരം ചെയ്തത്.

ഇയാളുടെ രണ്ട് അനുയായികൾക്ക് 16ഉം 12ഉം വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാ കാലാവധിയാണ് 37 കാരനായ പ്രതി ബജീർ സിങ്ങിന് ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ചൈനീസ് ബഹിരാകാശ യാത്രിക തിരിച്ചെത്തി

July 1st, 2012

chinese-female-astronaut-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ഭൂമിയിൽ തിരിച്ചെത്തി. 13 ദിവസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ മൂന്നംഗ സംഘം വെള്ളിയാഴ്ച രാവിലെയാണ് മംഗോളിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നത്. കാപ്സൂൾ രൂപത്തിലുള്ള ബഹിരാകാശയാനം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇത് ഭാവിയിലെ ചൈനയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രോട്ടോടൈപ്പ് ആണെന്ന് ചൈന അറിയിച്ചു. മംഗോളിയയിലെ ഹരിതാഭമായ പുൽമേടിൽ പാരഷൂട്ടിൽ വന്നിറങ്ങിയ കാപ്സൂളിൽ നിന്നും ഒരു മണിക്കൂറിന് ശേഷമാണ് കമാണ്ടർ ജിങ് ഹായ്പെങ് പുറത്തിറങ്ങിയത്. തുടർന്ന് ലിയു വാങ്, ലിയു യാങ് എന്നിവരും പുറത്തിറങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഖ്യാത തിരക്കഥാകൃത്ത് നോറാ എഫ്രോണ്‍ അന്തരിച്ചു

June 28th, 2012
nora-ephron-epathram
ന്യുയോര്‍ക്ക്: കാല്‍പനിക ഹാസ്യത്തിന് പേരു കേട്ട ഇംഗ്ലീഷ്‌ ചലച്ചിത്രങ്ങളായ ‘വെന്‍ ഹാരി മെറ്റ് സാലി’, ‘സ്ലീപ് ലെസ്സ് ഇന്‍ സിയാറ്റില്‍’, ‘സില്‍ക്ക്‌ വുഡ്‌’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ നോറ എഫ്രോണ്‍ അന്തരിച്ചു. ഇവര്‍ക്ക് മൂന്നു തവണ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്ന നോറ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ചു ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളിലും നോറ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനിത വീണ്ടും ബഹിരാകാശത്തിലേക്ക്

June 23rd, 2012

sunita-williams-epathram

വാഷിംഗ്ടൺ : ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്ല്യംസ് വീണ്ടും ബഹിരാകാശ സഞ്ചാരത്തിന് ഒരുങ്ങുന്നു. 2006ൽ ആറു മാസം തുടർച്ചയായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ് റെക്കോർഡ് ഭേദിച്ച സുനിത വീണ്ടും അവിടേക്ക് തന്നെയാണ് മടങ്ങുന്നത്. ഖസാക്കിസ്ഥാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജൂലൈ 14ന് സുനിത ബഹിരാകാശത്തേക്ക് തിരിക്കും. കൂടെ റഷ്യാക്കാരൻ യൂറി മലെൻഷെൻകോയും ജപ്പാൻകാരൻ അകിഹികോ ഹൊഷീദെയും ഉണ്ടാകും. ബഹിരാകാശ കേന്ദ്രത്തിൽ എത്തിയ ശേഷം സുനിത എക്സ്പെഡിഷൻ 33 ന്റെ കമാൻഡർ ആയി ചുമതലയേൽക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനീസ് വനിത ബഹിരാകാശത്തിൽ

June 17th, 2012

liu-yang-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തിൽ എത്തി. ഇന്നലെ വൈകീട്ട് 6:37ന് ഗോബി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഷെൻഷൌ-9 എന്ന ചൈനയുടെ നാലാം ബഹിരാകാശ യാത്രായാനം ശൂന്യാകാശത്തിലേക്ക് കുതിച്ചത്. മൂന്ന് പേരടങ്ങുന്ന യാത്രാ സംഘത്തിൽ ലിയു യാങിനെ കൂടാതെ ഇതിനു മുൻപ് രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയ സമ്പന്നനായ ജിങ് ഹായ്പെങ്, ലിയു വാങ് എന്നിവരുമുണ്ട്. ബഹിരാകശ യാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയായ 33 കാരി ലിയു വെങിന് മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും വൻ പിന്തുണയാണ് ലഭിച്ചത്. ബഹിരാകശത്തിൽ ഇവർ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

June 17th, 2012

suu-kyi-nobel-prize-epathram

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടാഷ ട്രെത്വി ഇനി അമേരിക്കയുടെ ആസ്ഥാന കവയത്രി

June 12th, 2012

natasha-trethewey-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ആസ്ഥാന കവി പട്ടത്തിലേക്ക് നടാഷ ട്രെത്വി നിയമിതയായി. അമേരിക്കയുടെ 19ാമത്തെ ആസ്ഥാന കവയത്രിയായി ചുമതല ഏല്‍ക്കുന്ന   46കാരിയായ ഇവര്‍ ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.  നടാഷ ട്രെത്വി ഇപ്പോള്‍ അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രഫസറായി സേവനം ചെയ്തുവരുകയാണ്.  അടുത്ത സെപ്റ്റംബരില്‍ ഇവര്‍ ഈ പദവിയില്‍  ചുമതലയേല്‍ക്കും. അടുത്തവര്‍ഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകള്‍ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകള്‍ രചിച്ച നടാഷയുടെ ‘ദ നാറ്റീവ് ഗാര്‍ഡ്’ എന്ന കാവ്യസമാഹാരം 2007ല്‍ പുലിറ്റ്സര്‍ അവാര്‍ഡ് നേടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവാഹച്ചടങ്ങില്‍ നൃത്തമാടിയ 4 സ്ത്രീകളെ വധിച്ചു

June 5th, 2012

women-killed-for-dancing-with-men-epathram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പുരുഷന്മാര്‍ക്കൊപ്പം നൃത്തമാടിയ നാല് സ്ത്രീകളെയും അവര്‍ക്ക് പിന്തുണയേകി ഒപ്പം നൃത്തം ചവിട്ടിയ രണ്ടു പുരുഷന്മാരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഗോത്രമേഖലയിലാണ് ഈ ക്രൂരമായ സംഭവം ഉണ്ടായത്‌. കുടുംബത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിധി നടപ്പിലാകിയ ഒരു മതപണ്ഡിതനെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1267810»|

« Previous Page« Previous « യാത്രാവിമാനം തകര്‍ന്നു വീണു പേര്‍ 153 മരിച്ചു
Next »Next Page » ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine