കാഠ്മണ്ടു : ആറ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പെൺ വാണിഭ സംഘങ്ങൾക്ക് വിറ്റ നേപ്പാൾ സ്വദേശിക്ക് കോടതി 170 വർഷം തടവ് ശിക്ഷ വിധിച്ചു. 13 ലക്ഷം രൂപ പിഴ വിധിച്ച കോടതി ഇയാളുടെ കുറ്റകൃത്യത്തിന് ഇരകളായ പെൺകുട്ടികൾക്ക് ഒരോരുത്തർക്കും 1.5 ലക്ഷം രൂപ വീതം ഇയാൾ നഷ്ടപരിഹാരം നൽകണം എന്നും വിധിച്ചു. ഇന്ത്യയിലേക്ക് കടത്തിയ പെൺകുട്ടികൾ രക്ഷപ്പെട്ട് തിരികെ നേപ്പാളിൽ എത്തിയ ശേഷം ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തി വ്യാപാരം ചെയ്തത്.
ഇയാളുടെ രണ്ട് അനുയായികൾക്ക് 16ഉം 12ഉം വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാ കാലാവധിയാണ് 37 കാരനായ പ്രതി ബജീർ സിങ്ങിന് ലഭിച്ചിട്ടുള്ളത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, നേപ്പാൾ, പീഡനം, സ്ത്രീ
നല്ല ഇന്ത്യ
who is that Judge, one human never live 170 years. He is shame on judicatory system.