ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി

October 15th, 2012
യു.കെ: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരന്മാരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സന്നദ്ധപ്രവര്‍ത്തക മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് കൊണ്ടു പോയതായി പാക്കിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. സൈനിക ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് യു.എ.ഈ അനുവദിച്ച പ്രത്യേക ആംബുലന്‍സ് വിമാനത്തിലാ‍ണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടു പോയത്. ചികിത്സാ ചിലവ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച താലിബാന്‍ ഭീകരന്മാര്‍ മലാലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലയെ ആസ്പത്രിയില്‍ എത്തിച്ചു. പെഷവാറിലെ ആസ്പത്രിയില്‍ വച്ച്  നടത്തിയ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ തുളച്ചു കയറിയ  വെടിയുണ്ടകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റാവല്‍ പിണ്ടിയിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. മലാലയ്ക്കൊപ്പം രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു.
താലിബാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള മേഘലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലാലയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാലയുടെ പ്രവര്‍ത്തനങ്ങളോട് താലിബാന് ശക്തമായ എതിര്‍പ്പ് ഉണ്ട്. സുഖം പ്രാപിച്ചാല്‍ മലാലയെ ഇനിയും ആക്രമിക്കുമെന്ന് താലിബാന്‍ ഭീകരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷാക്കിറയുടെ അരക്കെട്ടിലെ രഹസ്യം പരസ്യമായി

September 22nd, 2012

shakira-hips-dont-lie-epathram

ഒടുവില്‍ ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷാക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.

“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷാക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ.  സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു.  ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മിസ് മലേഷ്യയെ 200 ഡോളറിനു ലേലത്തിനു വെച്ചു

September 17th, 2012

nadia-heng-epathram

കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യയ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വെച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് 200 യു. എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാൻഡില്‍ ലൈറ്റ് ഡിന്നർ കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്. എച്ച്. എം. ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന്‍ ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വെച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേല വസ്തുവായതില്‍ ദുഃഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുന്‍ മിസ് മലേഷ്യയെ 200 ഡോളറിനു ലേലലത്തിനു വച്ചു

September 17th, 2012
കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് 200 യു.എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാന്റില്‍ ലൈറ്റ് ഡിന്നറ് കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്.എച്ച്.എം ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന്‍ ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേലവസ്തുവായതില്‍ ദുഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഭാവി ബ്രിട്ടീഷ് രാഞ്ജി ‘അര്‍ദ്ധനഗ്നയാണ്‘

September 15th, 2012
ബ്രിട്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ ടണിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഒരു ഫ്രഞ്ച് മാഗസിന്‍ പ്രസിദ്ധീകരിച്ചു. ടെറസില്‍ കറുപ്പും വെളുപ്പും നിറമാര്‍ന്ന ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഭാവി രാഞ്ജിയെ കാണുക, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെ ആണ് ഫ്രഞ്ച് സെലിബ്രിട്ടി മാഗസിനായ ക്ലോസിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.  കവര്‍ പേജ് കൂടാതെ അഞ്ചോളം ഉള്‍പ്പേജുകളിലും കേറ്റ് മിഡില്‍ ടണിന്റെ വിവിധ പോസിലുള്ള അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ മാസസിന്‍ നല്‍കിയിട്ടുണ്ട്. മാഗസിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വലിയ തോതില്‍ പ്രചരിച്ചു കോണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയ കേറ്റിന്റെ ചിത്രങ്ങള്‍ പപ്പരാസികള്‍ രഹസ്യമായി പകര്‍ത്തിയതാകാം എന്ന് കരുതുന്നു. ഇതേ കുറിച്ച് രാജകുടുമ്പം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ ഹാരി രാജകുമാരന്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ ഒരു യുവതിയ്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് രാജകുടുമ്പത്തിനു വലിയ നാണക്കേട് വരുത്തിവച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീ ലൈംഗിക വിപ്ലവം : ഹെലെൻ ഓർമ്മയായി

August 14th, 2012

helen-gurley-brown-epathram

മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.

cosmopolitan-magazine-epathram

1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.

young-helen-gurley-brown-epathram
ഹെലെൻ : ഒരു പഴയ ഫോട്ടോ

സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.

യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുലയൂട്ടുന്ന വീഡിയോ അശ്ലീലമായി : യുവതി പരാതി നൽകി

August 11th, 2012

mary-nursing-jesus-epathram

ഫെയർലോൺ : തന്റെ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല വീഡിയോ ചിത്രത്തിന്റെ ഭാഗങ്ങൾ തിരുകിക്കയറ്റി ഒരു അശ്ലീല ചിത്രമായി തന്റെ പേര് സഹിതം യൂട്യൂബിലും മറ്റ് അശ്ലീല വീഡിയോ വെബ് സൈറ്റുകളിലും പ്രസിദ്ധ പ്പെടുത്തിയതിനെതിരെ അമേരിക്കൻ യുവതി പരാതി നൽകി. 35 കാരിയായ മേരി ആൻ സഹൂരിയാണ് തന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ തന്റെ പേരിലുള്ള അശ്ലീല വീഡിയോ രംഗങ്ങൾ കണ്ട് ഞെട്ടിയത്.

maryann-sahoury-epathram

തന്റെ മകൾക്ക് മുലയൂട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട മേരി ആൻ വിദഗ്ദ്ധ ചികിൽസ തേടിയിരുന്നു. മുലയൂട്ടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായകരമായ ഒരു വീഡിയോ നിർമ്മിക്കുന്നതിൽ സഹകരിക്കാമോ എന്ന് ഇവർ തന്നോട് ചോദിച്ചപ്പോൾ മറ്റുള്ള അമ്മമാർക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയാണ് താൻ തന്റെ മകൾക്ക് മുലയൂട്ടുന്നതിന്റെ വീഡിയോ രംഗങ്ങൾ പകർത്താൻ മേരി ആൻ സമ്മതിച്ചത്. എന്നാൽ പിന്നീട് ഈ രംഗങ്ങൾ അശ്ലീല രംഗങ്ങളുമായി കൂട്ടിക്കലർത്തി അശ്ലീല വീഡിയോ ആയി പ്രചരിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 1356710»|

« Previous Page« Previous « ചൈനയിൽ ചുഴലി : 5 മരണം
Next »Next Page » അണക്കെട്ട് തകര്‍ന്നു 10 പേർ കൊല്ലപ്പെട്ടു »



  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine