ബെയ്ജിംഗ് : കിഴക്കൻ ചൈനയിൽ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ 5 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. കൊടുങ്കാറ്റും പേമാരിയും ചൈനയിലെ ഒട്ടേറെ പ്രദേശങ്ങളെ ദുരിതത്തിൽ ആഴ്ത്തി. ചൈനയിലെ വാണിജ്യ നഗരമായ ഷാംഗ്ഹായിൽ 130 മില്ലീമീറ്ററോളം മഴ രേഖപ്പെടുത്തി എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ നിന്നും 2 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഹൈകുയി എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് ചൈനയിലെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ്.
- ജെ.എസ്.