സൂ ചി പാർലമെന്റിൽ

May 2nd, 2012

aung-san-suu-kyi-epathram

നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.

എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം

April 29th, 2012
dental-epathram
22 ഫീമെയില്‍ കോട്ടയത്തിന്റെ കാലത്താണെങ്കിലും പോളണ്ടിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് പ്രണയ വഞ്ചന നടത്തിയ കാമുകനോടുള്ള പോളണ്ടുകാരിയുടെ  പ്രതികാ‍രത്തെ കുറിച്ച്. പ്രണയിക്കലും പറ്റിക്കലും നമ്മുടെ നാട്ടില്‍ മാത്രമല്ല പോളണ്ടിലും ഉണ്ട്. എന്നാല്‍ 22 ഫീമെയില്‍ കോട്ടയംകാരി കൊച്ചിനെ പോലെ പ്രേമിച്ച് പറ്റിച്ചവന്റെ ആറിഞ്ച് അവയവം മുറിച്ചു മാറ്റിയല്ല പ്രതികാരം ചെയ്തത്.
അന്നാ മകോവിയക് എന്ന മുപ്പത്തിനാലുകാരി ദന്ത ഡോക്ടര്‍ മറെക് ഓത്സെവ് സ്കി എന്ന 45 കാരനുമായി തീവ്ര പണയത്തിലായിരുന്നു. പ്രണയ പരവശയായി സ്വയം മറന്നു നടന്ന കാലത്താണ് തന്റെ പ്രിയകാമുകന്‍ മറ്റൊരുവളുമായി പ്രണയത്തിലാണെന്ന ഞെട്ടിക്കുന്ന സത്യം അന്ന അറിയുന്നത്. പുതിയ കാമുകിയുമായുള്ള ഉല്ലാസങ്ങള്‍ക്കിടയില്‍ മറെസ് ഓത്സവിനു മുമ്പില്‍ വില്ലന്‍ പല്ലുവേദനയുടെ രൂപത്തില്‍ എത്തിയതോടെ ആണ് കാര്യങ്ങള്‍ തലകീഴ് മറിഞ്ഞത്. അസഹ്യമായ പല്ലുവേദന അലട്ടുവാന്‍ തുടങ്ങിയതോടെ പരിഹാരം കാണുവാന്‍ മറെസ് ആദ്യകാമുകിയായ അന്നയെ തേടി എത്തിയെത്തി. കേടുവന്ന പല്ല് പറിച്ചു മാറ്റുവാന്‍ മരവിപ്പിക്കുവാനുള്ള കുത്തിവെയ്പ് നല്‍കി. തന്നെ വഞ്ചിച്ച് കടന്നു കളഞ്ഞ കാമുകന്‍ വായും പൊളിച്ച് മുന്നില്‍ ഇരുന്നപ്പോള്‍ അറിയാതെ അന്നയിലെ പ്രതികാരം ഉണര്‍ന്നു. താനൊരു ഡോക്ടറ് ആണെന്നും മുന്നിലിരിക്കുന്നതു രോഗിയാണെന്നുമെല്ലാം മറന്നു പോയ അന്ന മുറിവേറ്റ കാമുകിയായി മാറി. വായിലെ പല്ലുകള്‍ എല്ലാം ഒന്നൊന്നായി പറിച്ചു മാറ്റി. മരുന്നിന്റെ ശക്തിയില്‍ വായ് മൊത്തം മരവിച്ചിരുന്നതിനാല്‍
പാവം കാമുകന്‍ ഇതൊന്നുമറിയാതെ തന്റെ പഴയ കാമുകിയുടെ ആത്മാര്‍ഥമായ പരിചരണത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ തലയും കീഴ്ത്താടിയും ചേര്‍ത്ത് ബാന്റേജിട്ട് വളരെ കുഴപ്പം പിടിച്ച രോഗമാണ് മറെകിനുള്ളതെന്നും  ഉടനെ ഒരു വിദഗ്ദഡോക്ടറുടെ ചികിത്സ തേടണമെന്നും അവര്‍ ഉപേശിച്ചു വിട്ടു.
മരവിപ്പ് മാറി നാക്കുകൊണ്ട് വായില്‍ തപ്പി നോക്കിയപ്പോള്‍ ആണ് മറെക് ആ ഞെട്ടിക്കുന്ന യാദാര്‍ഥ്യം തിരിച്ചറിഞ്ഞത്. വായില്‍ ഒന്നല്ല ഒറ്റപല്ലു പോലും ഇല്ല. പഴയ കാമുകിയുടെ കൊടും പ്രതികാരത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തനാകും മുമ്പെ മറ്റൊരു ഞെട്ടിക്കുന്ന യാദാര്‍ഥ്യം കൂടെ മറെകിനെ തേടിയെത്തി. പല്ലില്ലാത്ത മറെകിനെ തനിക്ക് വേണ്ടെന്ന് പുതിയ കാമുകിയും തള്ളിപ്പറഞ്ഞു. വായിലെ പല്ലുകളും കാമുകിമാരും നഷ്ടപ്പെട്ട മറെക് അന്നയ്ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. താനൊരു നല്ല ദന്തഡൊക്ടറാണെന്നും എന്നാല്‍ ഒരുനിമിഷം തന്നെ വഞ്ചിച്ചവനെ കയ്യില്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടു പോയതാണെന്നും അന്ന പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on 34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം

സ്യൂ ചി പാർലമെന്റിലേക്ക്

April 10th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രതിപക്ഷ നേതാവ് ഓങ് സാൻ സ്യൂ ചി ഏപ്രിൽ 23ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കും. സ്യൂ ചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി 43 സീറ്റുകളാണ് ഏപ്രിൽ 1ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സ്യൂ ചി ക്ക് ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു.

അര നൂറ്റാണ്ടോളം പട്ടാള ഭരണത്തിൻ കീഴെയായിരുന്ന മ്യാന്മറിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മ്യാന്മർ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ട്

April 6th, 2012

kareena-smoking-epathram

വാഷിംഗ്ടൺ : സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടാണ് എന്നത് ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ദ്ധരെ കുഴക്കിയ ഒരു സമസ്യയാണ്. പലപ്പോഴും സിഗരറ്റ് വലി നിർത്തുന്നതിനുള്ള ചികിൽസ സ്ത്രീകളിൽ പരാജയപ്പെടുന്നു. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന ഗവേഷകർ ഒടുവിൽ വിജയം കണ്ടതായാണ് യേൽ സർവ്വകലാശാലയിൽ നിന്നുമുള്ള റിപ്പോർട്ട്.

സിഗരറ്റ് വലിക്കുന്ന പുരുഷന്മാരുടെ തലച്ചോറിൽ നിക്കോട്ടിൻ സ്വീകരണികളുടെ എണ്ണം സിഗരറ്റ് വലിക്കാത്ത ആളേക്കാൾ കൂടുതലാണ്. ഈ സ്വീകരണികളാണ് നിക്കോട്ടിനുമായുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് സിഗരറ്റ് വലി ഒരു ശീലമാക്കി തീർക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇവയുടെ എണ്ണം സിഗരറ്റ് വലിക്കാത്തവരിലും വലിക്കുന്നവരിലും തുല്യമാണ് എന്നതാണ് പുതിയ കണ്ടെത്തൽ. അതിനാൽ സ്ത്രീകളിൽ പുകവലി ശീലം നിക്കോട്ടിൻ ആഭിമുഖ്യവുമായി ബന്ധപ്പെട്ടല്ല രൂപപ്പെടുന്നത് എന്നാണ് നിഗമനം. പുകയിലയുടെ ഗന്ധം, സിഗരറ്റ് കൈവിരലുകളിൽ പിടിക്കുന്നതിന്റെ രീതി, അതിന്റെ ശരീരഭാഷ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾക്ക് പുകവലി ഒരു ശീലമായി തീരുന്നത് എന്ന് ഗവേഷകർ അനുമാനിക്കുന്നു. അതിനാൽ തന്നെ നിക്കോട്ടിൻ ആഭിമുഖ്യം കുറയ്ക്കുക എന്ന പരമ്പരാഗതമായ പുകവലി വിരുദ്ധ ചികിൽസാ രീതികൾ സ്ത്രീകളിൽ വിജയം കാണുന്നില്ല എന്നും ഇവർ കണ്ടെത്തി. മറിച്ച് ജീവിത രീതി മാറ്റുക, വ്യായാമം, വിശ്രമ മുറകൾ പരിശീലിക്കുക എന്നിങ്ങനെ സ്വഭാവ പരിവർത്തന ചികിൽസാ വിധികളാണ് സ്ത്രീകളിൽ കൂടുതൽ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ പെട്രോള്‍ കുടിക്കുന്ന പെണ്‍‌കുട്ടി

March 26th, 2012
girl-who-drinks-petrol-epathram
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഷാനോണ്‍ എന്ന കൌമാരക്കരി പെട്രോള്‍ കുടിക്കുന്നു.  ദിവസവും 12 ടീസ്പൂണ്‍ പെട്രോള്‍ വീതമാണ് ഷാനോണ്‍ കുടിക്കുന്നത്. കാനില്‍ നിന്നും നേരിട്ടു പെട്രോള്‍ കുടിക്കുവാന്‍ താന്‍ ഇഷ്ടപ്പെടുന്നതായും പെട്രോള്‍ കുടിക്കുന്നത് തനിക്ക് അത് ഊര്‍ജ്ജ്സ്വലത നല്‍കുന്നതായും പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചു ഗ്യാലന്‍ പെട്രോള്‍ ഷാനോണ്‍ കുടിച്ചതായി അവകാശപ്പെടുന്നു. പെട്രോള്‍ വായില്‍ എടുക്കുമ്പോള്‍ ചവര്‍പ്പും മധുരവും നല്‍കുന്നതായും അവര്‍ പറയുന്നു. ടി. എല്‍. സി എന്ന ചാനലില്‍ മൈ സ്ട്രേഞ്ച് അഡിക്ഷന്‍ എന്ന പരിപാടിയില്‍ ആണ് ഷാനോണ്‍

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒന്നാം പേജ് നഗ്ന ചിത്രം ഒഴിവാക്കൽ സ്വാഗതാർഹം

March 11th, 2012

bild-cover-girls-epathram

ജർമ്മനിയിലെ “ബിൽഡ്” ദിനപത്രത്തിന്റെ മുൻപ്പേജിൽ ദിവസവും സ്ത്രീകളുടെ നഗ്ന ചിത്രം അടിച്ചു വരുന്ന പതിവ് അവസാനിപ്പിച്ചു. ജർമ്മനിയിലെ ഒന്നാംകിട ടാബ്ലോയ്ഡ് ആയ ബിൽഡിന്റെ ഈ തീരുമാനത്തെ അവിടുത്തെ ഹിന്ദുക്കൾ സ്വാഗതം ചെയ്യുന്നതായി യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസത്തിന്റെ പ്രസിഡണ്ട് രാജൻ സെദ് പറഞ്ഞു.

28 വർഷമായി തുടർന്നുപോന്ന ഈ നഗ്നചിത്രമിടൽ നിർത്തിയത് വളരെ വൈകിവന്ന മനംമാറ്റമാണെങ്കിലും അത് ശരിയായ ദിശയിലേയ്ക്കുള്ള കാൽ വെപ്പാണ്. രാജ്യം ഇനിയും സ്ത്രികളുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് രാജന്റെ പറഞ്ഞു.

2012 ലോക വനിതാ ദിനമായ മാർച്ച് 8 ആണ് ബിൽഡ് ഈ നല്ല തീരുമാനം നടപ്പിലാക്കാൻ തിരഞ്ഞെടുത്ത ദിനം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു

February 12th, 2012

Whitney-Houston-epathram

ലോസ്‌ആഞ്ചല്‍സ്‌: പ്രശസ്ത അമേരിക്കന്‍ പോപ്‌ ഗായിക വിറ്റ്‌നി ഹൂസ്‌റ്റന്‍ (48)അന്തരിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു‌. മരണ കാരണം വ്യക്തമല്ല. ആറു ഗ്രാമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ്‌ വിറ്റ്‌നി. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്‌കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു’ എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. ഗാനരചയിതാവ്‌, സംഗീത സംവിധായിക, നടി, മോഡല്‍ എന്നീ മേഖലകളിലും വിറ്റ്‌നി പ്രശസ്‌തയായിരുന്നു. ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്‌നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്‌നി ലോസ് ആഞ്ചലസിലെത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു

February 6th, 2012

Diana-Princess-of-Wales-epathram

ലണ്ടന്‍: ബ്രിട്ടീഷ്‌ രാജകുമാരിയായിരുന്ന ഡയാനയുടെ ജീവിതത്തെ ആസ്പദമാകി സിനിമ വരുന്നു. സ്റ്റീഫന്‍ ഇവാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഡയാനയുടെ വേഷം അവതരിപ്പിക്കാനുള്ള നടിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. മകന്‍ ഹാരി ജനിച്ചതിന് ശേഷമുള്ള അവരുടെ ജീവിതത്തിലെ 11 വര്‍ഷങ്ങളാണ് ചിത്രത്തിന്റെ വിഷയത്തിനാധാരം. പപ്പരാസികളില്‍ നിന്നും രക്ഷ നേടാനുള്ള ഓട്ടത്തിനിടെ 1997 ആഗസ്റ്റില്‍ ഒരു കാറപകടത്തിലാണ് തന്റെ കാമുകനോടൊപ്പം അവര്‍ മരണപ്പെട്ടത്. ഡയാനയുടെ അംഗരക്ഷനായിരുന്ന കെന്‍ വാര്‍ഫിന്‍്റെ ‘ഡയാന: ക്ളോസ്ലി ഗാര്‍ഡഡ് സീക്രട്ട്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാര്യയുടെ മുന്‍ പ്രണയം തൊണ്ണൂറ്റൊമ്പതുകാരന്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു

January 3rd, 2012
Divorce-epathram
റോം: തന്റെ ഭാര്യക്ക് അറുപതു വര്‍ഷം മുമ്പ് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു എന്ന് അടുത്തിടെ കണ്ടെത്തിയ തൊണ്ണൂറ്റൊമ്പതുകാരന്‍  വിവാഹ മോചനത്തിനൊരുങ്ങുന്നു. ഇറ്റലിക്കാരനായ അന്റോണിയോ ആണ് തന്റെ ഭാര്യ  റോസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനുമായി നടത്തിയ  എഴുത്തുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  എഴുപത്തേഴ് വര്‍ഷം പിന്നിട്ട ദാമ്പത്ത്യത്തിനു വിരാമമിടുവാന്‍ കോടതിയെ സമീപിക്കുന്നത്. അടുത്തിടെ പഴയ അലമാരകള്‍ മാറ്റുന്നതിനിടയിലാണ് റോസിനു കാമുകന്‍ അയച്ച പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് അന്റോണിയോ വിവാഹമോചനത്തിനു അപേക്ഷിച്ചു കൊണ്ട് കോടതിയെ സമീപിച്ചത്. അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ തൊ ണ്ണൂറ്റാറുകാരിയായ റോസിനെ ഉപേക്ഷിക്കരുതെന്ന് മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അന്റോണിയോയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ല. റോസിന്റേയും അന്റോണിയോയുടേയും പ്രണയ വിവാഹമായിരുന്നു. എന്തായാലും അടുത്ത മാര്‍ച്ചില്‍ കേസില്‍ തീരുമാനമാകും. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും പ്രായമായ വ്യക്തികളുടേയും ഒപ്പം ദീര്‍ഘമായ ദാമ്പത്യത്തിന്റേയും പേരില്‍ ഈ വിവാഹ മോചന കേസ് ഗിന്നസ് ബുക്കിലും ഇടം പിടിച്ചേക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 12789»|

« Previous Page« Previous « ഹോര്മുസ്‌ കടലിടുക്ക്‌ അടയ്ക്കില്ല : ഇറാന്‍
Next »Next Page » നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine