നടി പാര്‍വ്വതി അമ്മ യില്‍ നിന്നും രാജി വെച്ചു

October 13th, 2020

actress-parvathy-thiruvothu-ePathram
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്നും നടി പാര്‍വ്വതി തിരുവോത്ത് രാജി വെച്ചു. ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ യാണ് പാര്‍വ്വതി ഇക്കാര്യം അറിയിച്ചത്.

അമ്മ സംഘടനയുടെ നിലവിലെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖ ത്തിലെ പരാമര്‍ശം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അമ്മ യിൽ നിന്നും രാജി വെക്കുന്നത് എന്നും പാര്‍വ്വതി തിരുവോത്ത് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇവരുടെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതി കൂലിച്ചും നിരവധി ചല ച്ചിത്ര പ്രവര്‍ത്ത കര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

അതില്‍ ഏറെ ശ്രദ്ധേയമായത് പ്രശസ്ത കവിയും ഗാന രചയിതാവും നിര്‍മ്മാതാവും സംവിധായകനു മായ ശ്രീകുമാരന്‍ തമ്പി യുടെ പ്രതികരണം തന്നെയാണ്. സ്ത്രീ വിമോചനം വിഷയമാക്കി നായകന്‍ ഇല്ലാത്ത സ്ത്രീ പക്ഷ സിനിമ ‘മോഹിനിയാട്ടം’ ഒരുക്കിയ ചലച്ചിത്ര കാരനാണ് ശ്രീകുമാരന്‍ തമ്പി.  ചലച്ചിത്ര രംഗ ത്തെ സമഗ്ര സംഭാവന ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാര ജേതാവ് കൂടിയാണ് ശ്രീകുമാരന്‍ തമ്പി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമ്മ എന്നെ വിലക്കിയിട്ടില്ല : റോമ

July 10th, 2010

roma-speaking-epathramദുബായ്‌ : സ്റ്റെയ്ജ് ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും താര സംഘടനയായ അമ്മ തന്നെ വിലക്കിയിട്ടില്ല എന്ന് ചലച്ചിത്ര താരം റോമ വെളിപ്പെടുത്തി. ദുബായില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ വാര്‍സ് എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു റോമ. തന്നെ പോലുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള വിലക്കുകള്‍ അമ്മ ഏര്‍പ്പെടുത്തിയതായി തനിക്കറിയില്ല എന്നും റോമ അറിയിച്ചു.

എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇത് പോലുള്ള സ്റ്റേജ് ഷോകളില്‍ പ്രകടനം കാഴ്ച വെയ്ക്കുന്നതിന് വിലക്കുണ്ട് എന്ന് ഇതേ സ്റ്റേജ് ഷോയുടെ സംവിധായകനായ കോമഡി താരം നാദിര്‍ഷ അറിയിച്ചു. സൂപ്പര്‍ താരങ്ങള്‍ ഇത്തരം പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്യുകയോ ഇവയില്‍ കേവലം പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇത്തരം പരിപാടികള്‍ ടെലിവിഷനില്‍ പുന:സംപ്രേഷണം ചെയ്യുന്നത് അമ്മയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമാവും. സൂപ്പര്‍ താരങ്ങളുടെ ടെലിവിഷനിലെ അമിതമായ സാന്നിദ്ധ്യം അവരുടെ സിനിമകളിലെ സാന്നിദ്ധ്യത്തിന്റെ മാറ്റ് കുറയ്ക്കും എന്നതാണ് ഇത്തരമൊരു വിളക്കിന്റെ അടിസ്ഥാനമെന്നും നാദിര്‍ഷ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« പ്രകോപനപരമായ പ്രസംഗം : വിജയശാന്തി അറസ്റ്റില്‍
കാവ്യാ മാധവന്‍ പ്രിയനന്ദന്‍ ചിത്രത്തില്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine