കൊച്ചി : നടൻ ഷമ്മി തിലകനെ താര സംഘടനയിൽ നിന്നും പുറത്താക്കി എന്ന വാര്‍ത്ത നിഷേധിച്ച് A M M A നേതൃത്വം. ഷമ്മി ഇപ്പോഴും താര സംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കുവാന്‍ അധികാരമില്ല.
ഇന്നത്തെ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിനു പറയാനുള്ളത് എന്താണ് എന്ന് കേട്ടിരുന്നില്ല. ഷമ്മി യുടെ വിശദീകരണം കൂടി കിട്ടിയതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നും A M M A ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന A M M A യുടെ യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം എന്നു തന്നെയാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.
2022 ജൂൺ 26 ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ സംഘടന യില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംഘടനാ ഭാരവാഹികൾ തന്നെ വാർത്താ സമ്മേളനം വിളിച്ച് പുറത്താക്കല്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
- Image Credit : A M M A (Association of Malayalam Movie Artists)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, amma, controversy, thilakan