മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

November 3rd, 2025

mammootty-shamla-hamza-55-th-state-award-winners-ePathram

അൻപത്തി അഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമ യുഗം’ എന്ന സിനിമ യിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടൻ ആയും ‘ഫെമിനിച്ചി ഫാത്തിമ’ യിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടി ആയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിനിമ: മഞ്ഞുമ്മല്‍ ബോയ്സ്. ഈ ചിത്രം ഒരുക്കിയ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇത് കൂടാതെ സ്വഭാവ നടൻ, ഛായാ ഗ്രാഹകൻ, തിരക്കഥ, കലാ സംവിധാനം, ഗാന രചയിതാവ്, ശബ്ദ മിശ്രണം, ശബ്ദ രൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ ചിത്രം പത്ത്‌ അവാർഡുകൾ നേടി.

മികച്ച രണ്ടാമത്തെ ചിത്രം. ഫെമിനിച്ചി ഫാത്തിമ. ഈ സിനിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനുമായി.

ജന പ്രീതിയും കലാമേന്മയുമുള്ള ചിത്രം : പ്രേമലു. മികച്ച സ്വഭാവനടി : ലിജോമോള്‍ (നടന്ന സംഭവം). മികച്ച സ്വഭാവ നടന്‍മാര്‍ : സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം).

അജയന്റെ രണ്ടാം മോഷണം (എ. ആർ.എം) എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസ്, കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ സിനിമ കളിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം : ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്).

മികച്ച ഗാന രചയിതാവ് : വേടന്‍ (മഞ്ഞുമ്മൽ ബോയ്സ്, കുതന്ത്രം), സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (ബോഗയ്ൻ വില്ല), മികച്ച ഗായകർ : കെ. എസ്. ഹരിശങ്കർ (ചിത്രം : എ. ആർ. എം), സെബാ ടോമി (ചിത്രം: അം അഃ). ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി : മമ്മൂട്ടി

October 4th, 2022

critics-award-winner-mammootty-epathram
കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിയെ അഭിമുഖം നടത്തുമ്പോള്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മമ്മൂട്ടി.

‘ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തീരുമാനം ശരിയല്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല’. മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്ക് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അത് തിരുത്തണം’ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

അവതാരകയെ അപമാനിച്ചു എന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്ക് എതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ നടനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പുതിയ സിനിമകളില്‍ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥ് ഭാസി ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂർത്തിയാക്കാൻ അനുവദിക്കും എന്നും തൽക്കാലം പുതിയ പടങ്ങൾ നൽകില്ല എന്നുമാണ് ശിക്ഷാ നടപടികള്‍ എന്ന് സംഘടന അറിയിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചാം വരവിന് ഒരുങ്ങി ‘സേതു രാമയ്യര്‍’

March 22nd, 2022

sethu-rama-ayyar-cbi-5-the-brain-ePathram
തിരക്കഥയുടെ കെട്ടുറപ്പും കഥാപാത്ര സൃഷ്ടിയിലെ വ്യക്തിത്വവും പശ്ചാത്തല സംഗീതത്തിന്‍റെ ചടുലതയും സംവിധാനത്തിലെ കയ്യടക്കവും അഭിനയത്തിന്‍റെ തന്‍ പോരിമയും വ്യക്തമാക്കുന്ന, രൂപം കൊണ്ടും ഭാവം കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും സേതു രാമയ്യര്‍ എന്ന കഥാപാത്രം നിറഞ്ഞാടിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പർ ഹിറ്റ് സിനിമ ‘ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്’ അഞ്ചാമതു സീരീസ് ‘സി. ബി. ഐ. 5 ദ് ബ്രയിന്‍’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ സ്റ്റില്‍, സിനിമയിലെ സേതു രാമയ്യരുടെ വേഷം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

സി. ബി. ഐ. മുന്‍ സീരീസുകള്‍ ഒരുക്കിയ മമ്മൂട്ടി – എസ്. എന്‍. സ്വാമി – കെ. മധു കൂട്ടു കെട്ടിലാണ് ‘സി. ബി. ഐ. 5 ദ് ബ്രയിന്‍’ ഒരുക്കിയിരിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ യോടെ യാണ് ചിത്രത്തെ കാത്തിരിക്കുന്നത്. സിനിമ യുടെ ഡബ്ബിംഗ് പുരോഗമിക്കുന്നു എന്നും ഏപ്രില്‍ അവസാന വാരം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിർമ്മാണം : സ്വർഗചിത്ര അപ്പച്ചൻ.

mammutty-as-sethu-rama-ayyar-cbi-5-the-brain-ePathram

മമ്മൂട്ടിയുടെ സേതുരാമയ്യരോട് ഒപ്പം നിന്ന വിക്രം എന്ന സി. ബി. ഐ. ഉദ്യോഗസ്ഥനായി മുന്‍ സിനിമ കളില്‍ വേഷം ചെയ്തിരുന്ന ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്ത് തിരികെ എത്തുന്നു എന്നതും ഒരു സവിശേഷതയാണ്.

കൂടാതെ സായ് കുമാര്‍, മുകേഷ്, രൺജി പണിക്കർ, പ്രതാപ് പോത്തന്‍, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, ഇടവേള ബാബു, രമേശ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്ണൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, സുദേവ് നായർ, ഹരീഷ് രാജു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വ നാഥ്, സ്വാസിക, സ്മിനു തുടങ്ങി വലിയ ഒരു താര നിര സിനിമയുടെ ഭാഗമാവുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

August 23rd, 2021

mohnlalmammootty
മലയാളത്തിന്റെ പ്രിയ താരങ്ങള്‍ മമ്മൂട്ടി, മോഹൻ ലാല്‍ എന്നിവര്‍ക്ക് യു. എ. ഇ. ഗോൾഡൻ വിസ നല്‍കി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദി യില്‍ നിന്നും ഗോള്‍ഡന്‍ വിസ പതിച്ച പാസ്സ് പോര്‍ട്ടുകള്‍ മമ്മൂട്ടിയും മോഹൻലാലും ഏറ്റു വാങ്ങി.

അഭിനയ പ്രതിഭ കളായ മമ്മൂട്ടിയുടെയും മോഹൻ ലാലി ന്റെ യും കലാ രംഗത്തെ സംഭാവന കളെ മുഹമ്മദ് അലി അൽ ഷൊറാഫ പ്രകീർത്തിച്ചു. കൂടുതൽ പ്രതിഭ കളെ യു. എ. ഇ. യിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി യാണ് ഗോൾഡൻ വിസ നല്‍കി വരുന്നത്. എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദി, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസുഫലി, സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, അബു ദാബി റെസഡൻസ് ഓഫീസ് അഡ്വൈസർ ഹാരിബ് മുബാറക് അൽ മഹീരി എന്നിവരും സംബന്ധിച്ചു.

വിസ അനുവദിച്ച യു. എ. ഇ. സര്‍ക്കാരിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും നന്ദി അറിയിച്ചു.

* GOLDEN VISA , VISUALS in YouTube,

Mammootty Twitter, Mohan Lal 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

June 20th, 2019

mammukka-epathram

സൗദി അറേബ്യ: ആദ്യമായി സൗദി മണ്ണിലെത്തിയ മലയാള സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’. അതിനുശേഷം ഇതാ മമ്മൂട്ടിയുടെ ‘ഉണ്ട’യും സൗദി റിലീസിനായെത്തുകയാണ്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം ആദ്യമായി റിലീസ് ചെയ്യുന്ന സന്തോഷത്തിലാണ് ഇവിടുത്തെ ഇക്കാ ഫാന്‍സുകാര്‍. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകള്‍ എത്തുന്ന തിയേറ്ററുകള്‍ സ്ഥിതിചെയ്യുന്നത്.

മമ്മൂക്കയുടെ പുതിയ ചിത്രമായ ഉണ്ടയിലെ റിലീസിന് മുന്നോടിയായി ഉണ്ട സ്പെഷൽ പോസ്റ്ററുകളും ടീസറുകളും സ്വന്തമായിറക്കിയിരിക്കുകയാണ് ഇവിടെയുള്ള മമ്മൂക്ക ഫാൻസുകാര്‍.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 9123...Last »

« Previous « ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ
Next Page » അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine