മമ്മൂട്ടിഫാന്‍സിനിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് “മമ്മൂട്ടി ടൈംസ്” എന്ന ദ്വൈവാരിക നിര്‍ത്തുന്നു. മമ്മൂട്ടി എന്ന നടനുമായി ബന്ധപ്പെട്ട വിശേഷങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രമോഷന്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങളാണ് ഈ മാഗസിന്റെ പ്രധാന ഉള്ളടക്കം. പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുവാന്‍ ഇരിക്കെയാണ് താരത്തിന്റെ ഫാന്‍സുസ് അംഗങ്ങള്‍ക്കിടയിലെ ചേരിപ്പോരു മൂലം നിര്‍ത്തേണ്ടി വരുന്നത്. മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ്ജും അദ്ദേഹത്തിന്റെ അടുപ്പക്കാരനായ നിര്‍മ്മാതാവ് ആന്റോ ജോര്‍ജും അടുത്തിടെ നിര്‍മ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നം രൂക്ഷമാക്കിയത്.
മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ആന്റോജോസഫ് അടുത്തിടെ ജയറാമിനെ നായകനാക്കി ഭാര്യ അത്ര പോര എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഇമ്മാനുവല്‍ നിര്‍മ്മിച്ചത് ജോര്‍ജ്ജാണ്. ആ ചിത്രം വന്‍ വിജയമായി ഇപ്പോളും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ഈ സമയത്താണ് ആന്റോ ജോസഫിന്റെ ജയറാം ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിനു വേണ്ടി ചില തീയേറ്ററുകളില്‍ നിന്നും ഇമ്മാനുവെല്‍ മാറ്റിയെന്നും ചിത്രത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു വെന്നും ഫാന്‍സില്‍ ഒരു വിഭാഗം ആരോപിക്കുന്നു. തുടര്‍ന്ന് ആന്റോ ജോസഫിനെ അനുകൂലിച്ചും ജോര്‍ജ്ജിനെ അനുകൂലിച്ചും മമ്മൂട്ടി ഫാന്‍സ് ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് തീയേറ്റര്‍ പരിസരങ്ങളും ഫേസ്ബുക്കിലും പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു. ഇതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട കത്തുകള്‍ “മമ്മൂട്ടി ടൈംസില്‍” പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് മാഗസിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നതിലേക്ക് എത്തിച്ചത്. പ്രസിദ്ധീകരണം നിര്‍ത്തുവാന്‍ മമ്മൂട്ടി നേരിട്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.