മമ്മൂട്ടി രഞ്ജിത്ത് ടീം വീണ്ടും

August 29th, 2012

critics-award-winner-mammootty-epathram
മമ്മൂട്ടി രഞ്ജിത്ത് ടീം വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാന ചെയ്ത സ്പിരിറ്റിന്റെ ചിത്രീകരണവേളയിലാണ് ഈ ചിത്രത്തെ പറ്റി രഞ്ജിത്ത് പറഞ്ഞത്.  ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത് തന്നെയാണ് ബാവുട്ടിയുടെ നാമത്തില്‍ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം  നിര്‍മ്മിക്കുന്നത്. മലബാര്‍ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. ജി. എസ് വിജയന്‍-രഞ്ജിത് ടീമിന്റെ ഈ ചിത്രം പ്രാഞ്ചിയേട്ടന്റെ വിജയത്തിനു ശേഷം മറ്റൊരു മെഗാഹിറ്റ് ആകും എന്ന പ്രതീക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകര്‍.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on മമ്മൂട്ടി രഞ്ജിത്ത് ടീം വീണ്ടും

റംസാന് മമ്മൂട്ടിയുടെ താപ്പാനയെത്തുന്നു

August 15th, 2012

critics-award-winner-mammootty-epathram

മമ്മൂട്ടി നായകനാകുന്ന താപ്പാന റംസാന് റിലീസ് ചെയ്യുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക ചാര്‍മിയാണ് നായിക. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സിന്ധുരാജാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചിത്രത്തിനു വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറക്കാരും മമ്മൂട്ടിയുടെ ആരാധകരും നല്‍കുന്നത്. അടുത്ത കാലത്ത് ഈ മെഗാ താരത്തിന്റെ എട്ടോളം ചിത്രങ്ങളാണ് പരാജയത്തിന്റെ രുചിയറിഞ്ഞത്. ചിത്രത്തെ സ്വീകരിക്കുവാന്‍ വന്‍ ഒരുക്കങ്ങളാണ് ഫാന്‍സുകാര്‍ നടത്തുന്നത്. റംസാന് റിലീസ് ആയതിനാല്‍ ചിത്രത്തിനു ഇനീഷ്യല്‍ കളക്ഷന്‍ നേടുവാന്‍ ആകുമെന്നാണ് കണക്കു കൂട്ടല്‍. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

താപ്പാനയ്ക്ക് പിന്നാലെ മോഹന്‍‌ലാലിന്റെ ജോഷി ചിത്രമായ റണ്‍ ബേബി റണ്‍ ഓണം റിലീസായി എത്തുന്നു. സച്ചി രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം തിരുവോണത്തിനാണ് തീയേറ്ററുകളില്‍ എത്തുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മമ്മൂട്ടി ആയുര്‍വേദ വ്യവസായത്തിലേക്ക്

June 28th, 2012
mammukka-epathram
കൊച്ചി: ആയുര്‍വേദം മഹത്തായ പാരമ്പര്യമാണെന്നും അത്  പ്രോത്സാഹിപ്പിക്കേണ്ട ചുമതല ഏവര്‍ക്കും ഉണ്ടെന്നും നടന്‍ മമ്മൂട്ടി. കുറ്റിപ്പുറം ആസ്ഥാനമായുള്ള പതാഞ്‌ജലി ഹെര്‍ബല്‍ എക്സ്ട്രാക്ട്സ് എന്ന കമ്പനിയില്‍ അദ്ദേഹം ഓഹാരി പങ്കാളിത്തം എടുത്തു. എം. ടി. വാസുദേവന്‍ നായരാണ്  പതാന്ജലിയെ മമ്മൂട്ടിക്ക്‌ പരിചയപ്പെടുത്തി കൊടുത്തത്.
ചര്‍മ്മ-മുടി സംരക്ഷണത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പതാഞ്‌ജലി പുറത്തിറക്കുന്നത്.  പനമ്പിള്ളി നഗറില്‍ വിതരണ കേന്ദ്രവും ഓണ്‍ലൈന്‍ സ്റ്റോറുമാണ് കമ്പനി ആദ്യം തുറക്കുന്നത്. പാലക്കാടാണ് നിര്‍മ്മാണ യുണിറ്റ്‌. ഷൂട്ടിങ്ങിനിടെ മുഖത്ത് പൊള്ളലേറ്റ ഒരു സഹപ്രവര്‍ത്തകന് എം. ടി. മുഖേന
മമ്മൂട്ടി പതാഞ്ജലിയുടെ ഒരു മരുന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇത്  ഫലപ്രദമായതിനെ തുടര്‍ന്ന് പതാഞ്ജലി ഉല്‍പ്പന്നങ്ങളുടെ പ്രൊമോട്ടര്‍ ആകാന്‍ മമ്മൂട്ടി സ്വയം മുന്നോട്ട് വരികയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

മമ്മൂട്ടിക്കായി രഞ്ജിത്ത് ‘ലീല’ മാറ്റിവെച്ചു

May 20th, 2012

mammootty2-epathram

മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത്ത് തന്റെ സ്വപ്ന പദ്ധതി മാറ്റി വെക്കുന്നു. ഇനി മോഹല്‍ ലാല്‍ ചിത്രം ‘സ്പിരിറ്റ് ‘ ഇറങ്ങിയ ഉടനെ മമ്മൂട്ടി ചിത്രം തുടങ്ങാനാണ് പരിപാടി അതിനായി രഞ്ജിത്ത് തന്റെ സ്വപ്ന ചിത്രമായ ‘ലീല’ മാറ്റിവെക്കുന്നു. ഈയിടെ ഇറങ്ങിയ കോബ്രയും ബോക്സോഫീസില്‍ മൂക്കുകുത്തി വീണതോടെ മമ്മൂട്ടിക്ക് ഉടന്‍ ഒരു വിജയചിത്രം അത്യാവശ്യമാണ്. തന്‍റെ പരാജയകഥകള്‍ തുടരാന്‍ മെഗാസ്റ്റാര്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രഞ്ജിത്തിനെ പ്രത്യേകം വിളിച്ചുവരുത്തി ഒരു പുതിയ പ്രൊജെക്ടിനെ പറ്റി ഉടന്‍ ചിന്തിച്ചത്‌, കയ്യൊപ്പ്‌, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ എന്നീ നല്ല ചിത്രങ്ങള്‍ ഒരുക്കിയ രേഞ്ഞിത്തിനെ കൊണ്ട് തന്നെ വേണം തന്റെ അടുത്ത ചിത്രമെന്ന മമ്മൂട്ടിയുടെ ആഗ്രഹത്തിന് മുന്നില്‍ രഞ്ജിത്ത് സമ്മതിക്കുകയായിരുന്നു അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ പ്ലാനിംഗില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ നടത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘സ്പിരിറ്റ്’ റിലീസിനായി ഒരുക്കുന്ന രഞ്ജിത്തിനെ മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറ്റി തന്‍റെ പുതിയ സിനിമയ്ക്കായി കൂട്ടുവിളിച്ചിരിക്കുകയാണ് മമ്മൂട്ടി. ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയില്‍ രഞ്ജിത് മമ്മൂട്ടിച്ചിത്രം ഒരുക്കുന്നു എന്നാണ് സൂചന. അനൂപ് മേനോന്‍ പറഞ്ഞ കഥയാണ് ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടി – രഞ്ജിത് ടീം വീണ്ടും

April 27th, 2012

mammootty2-epathram

മമ്മൂട്ടി രഞ്ജിത് ടീം വീണ്ടും ഒന്നിക്കുന്നു. കോക്‍ടെയില്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ഹിറ്റ് സിനിമകളെഴുതിയ അനൂപിന്‍റെതാണ് തിരക്കഥ. കൈയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനു മുമ്പ്‌ ഇറങ്ങിയ രഞ്ജിത്ത് മമ്മൂട്ടി ചിത്രങ്ങൾ. വന്‍ വിജയമായ പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിയുമായി ഒരു ചെറിയ ഇടവേളയെടുത്താണ് രഞ്ജിത് വീണ്ടും ഒന്നിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ സ്പിരിറ്റിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് രഞ്ജിത്. അതിന് ശേഷം ‘ലീല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുരളി മൂവീസിന്‍റെ ബാനറില്‍ മാധവന്‍ നായരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 9« First...345...Last »

« Previous Page« Previous « മമ്മൂട്ടിയുടെ മകന്‍ മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നു
Next »Next Page » ബേബി ശ്യാമിലി വീണ്ടും മലയാളത്തില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine