നമിതയുടെ പിറന്നാള്‍ മാധ്യമങ്ങള്‍ മറന്നുവോ?

May 14th, 2014

namitha-epathram

സിനിമാ താരങ്ങളുടെ പിറന്നാള്‍ വിശേഷങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയും ആശംസകള്‍ അര്‍പ്പിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ പക്ഷെ തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തയായ ഒരു താരത്തിന്റെ പിറന്നാള്‍ മറന്നതാണോ എന്ന ചോദ്യം ഉയരുന്നു. മാ‍ധ്യമങ്ങള്‍ മറന്നാലും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് നമിതയെ മറക്കാനാകില്ല എന്ന് ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ പ്രിയ താരത്തിനു പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും മറ്റും വ്യക്തമാക്കുന്നു. മെയ് പത്താം തിയതി തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന നമിതയുടെ 33 ആം പിറന്നാള്‍ ആയിരുന്നു.

മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ മേനിക്കൊഴുപ്പിന്റെ ധാരാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നമിത. അവരുടെ അര്‍ദ്ധ നഗ്നമായ ചിത്രങ്ങളും ഗോസിപ്പുകളും പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഒരു കാലത്ത് സിനിമാ പ്രസിദ്ധീകരണങ്ങളുടെ കവര്‍ പേജുകളിലും മറ്റും നിറഞ്ഞു നിന്ന നമിത കുറച്ചു നാളുകളായി സിനിമയൊന്നുമില്ലാതെ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നിന്നതോടെ തന്റെ മുന്‍ഗാമികളെ പോലെ തിരസ്കൃതയായിക്കൊണ്ടിരിക്കുന്നു. അടുത്തിടെയായി നമിതയെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും ഇല്ല.

പഞ്ചാബി കുടുംബാംഗമായ നമിത ഗുജറാത്തില്‍ ആണ് ജനിച്ചത്. 1998-ല്‍ മിസ് സൂറത്തായി തിരഞ്ഞെടുക്കട്ട നമിത 2001-ലെ മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണര്‍ അപ്പായി നാലാം സ്ഥാനവും കരസ്ഥമാക്കി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതൊടെ മോഡലിംഗിലേക്ക് തിരിഞ്ഞു. ഹിമാമി സോപ്പ്, അരുണ്‍ ഐസ്ക്രീം, മണിക് ചന്ദ് ഗുഡ്ക, നൈല്‍ ഹെര്‍ബല്‍ ഷാമ്പൂ എന്നിവയുടെ പരസ്യങ്ങളില്‍ അഭിനയിച്ചു.

വാണിജ്യ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു നമിത. നമിതയുടെ അഭിനയത്തേക്കാള്‍ തെന്നിന്ത്യന്‍ സിനിമ അവരുടെ മേനിക്കൊഴുപ്പിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഷക്കീലക്ക് ശേഷം മേനിക്കൊഴുപ്പു കൊണ്ട് തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് നമിത. ഒരു ഐറ്റം ഡാന്‍സ് ചെയ്താല്‍ പോലും ചിത്രം വന്‍ വിജയം കൈവരിക്കുമെന്ന് കണ്ടതോടെ അവരുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂ നിന്നു. എങ്കള്‍ അണ്ണ എന്ന ചിത്രത്തില്‍ വിജയകാന്തിന്റെ നായികയായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അഴകിയ തമിഴ് മകന്‍, ഇന്ദ്രവിഴ, ജഗന്‍ മോഹിനി, പെരുമാള്‍, തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടു. കലാഭവന്‍ മണിയും ബാലയും നായകന്മാരായ ബ്ളാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തില്‍ ലോറ ഫെര്‍ണാണ്ടസ് എന്ന ബാര്‍ നര്‍ത്തകിയുടെ വേഷമായിരുന്നു നമിതക്ക്. ചിത്രത്തിന്റെ ഗാന രംഗങ്ങളില്‍ നമിതയുടെ മേനി പ്രദര്‍ശനം വേണ്ടുവോളം ഉണ്ടായിരുന്നു. 2009-ല്‍ ബില്ല എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് സഹ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു

November 13th, 2012

namitha-epathram

ഒരു ഇടവേളയ്ക്ക് ശേഷം ആരാധകരെ ഹരം കൊള്ളിക്കുവാന്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത തിരിച്ചെത്തുന്നു. ഇളമൈ ഊഞ്ചല്‍ എന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് നമിതയ്ക്ക്. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ. ആര്‍. മനോഹരനാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പല ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് നമിത ചെയ്തിരിക്കുന്നത്. ഐറ്റം ഡാന്‍സുകളിലൂടേയും ഗ്ലാമര്‍ പ്രദര്‍ശനങ്ങളിലൂടെയും പ്രേക്ഷകരെ കോരിത്തരിപ്പിച്ചിട്ടുള്ള നമിത ഈ ചിത്രത്തിലും തന്റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്നാണ് സൂചന. ചിത്രത്തിനു വേണ്ടി തന്റെ വണ്ണം കുറച്ചതായും നടി വ്യക്തമാക്കുന്നു. മേഘന നായിഡു, കിരണ്‍, കീര്‍ത്തി ചൌള, ശിവാനി സിങ്ങ് തുടങ്ങിയവരും നമിതയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

അടുത്തയിടെ നമിതയെ ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമായി ഒരു ജപ്പാന്‍ ചാനല്‍ തിരഞ്ഞെടുത്തിരുന്നു. തടി കൂടിയതിനാലാണ് മാര്‍ക്കറ്റ് ഇടിഞ്ഞതെന്നും ഇത് തിരിച്ചറിഞ്ഞതോടെ തടി കുറച്ച് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുവാനാകും എന്നാണ് നടിയുടെ പ്രതീക്ഷ. ബ്ലാക്ക് സ്റ്റാലിയന്‍ എന്ന കലാഭവന്‍ മണി ചിത്രത്തിലൂടെ നമിത മലയാളത്തിലും അഭിനയിച്ചിരുന്നു. വളരെ സെക്സിയായാണ് ചിത്രത്തിലെ ഗാന രംഗങ്ങളില്‍ നമിത അഭിനയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

October 28th, 2010

namitha-epathram

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗ്ലാമര്‍ നടി നമിതയെ തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്ന് കാറില്‍ കടത്തി ക്കൊണ്ടു പോകാന്‍ ശ്രമിച്ചു. നമിതയുടെ ആരാധകനാണ് ഡ്രൈവര്‍ ചമഞ്ഞ് കാറില്‍ തട്ടിയെടുത്തത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

namitha-1-epathram

കൂടുതല്‍ കാണാന്‍ ക്ലിക്ക്‌ ചെയ്യൂ

ചലച്ചിത്ര നടന്‍ എസ്. എസ്. രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി, തമിഴ് സിനിമ യിലെ മാദക നടി നമിത ചെന്നൈ വിമാന ത്താവളത്തില്‍ നിന്ന് തിരുച്ചിറപ്പള്ളി യിലേക്ക് പോയതായിരുന്നു. നമിതയോടൊപ്പം മാനേജര്‍ ജോണുമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്നും നമിത പുറത്തേക്കിറങ്ങിയ ഉടന്‍ ഡ്രൈവറുടെ വേഷത്തില്‍ പെരിയ സ്വാമി എന്ന യുവാവ് എത്തി. നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ അയച്ചതാണെന്ന് അറിയിച്ചു.

നമിതയും ജോണും കാറില്‍ കയറി യാത്ര തുടരവെ, നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ നിയോഗിച്ച യഥാര്‍ത്ഥ കാര്‍ ഡ്രൈവര്‍ വിമാന ത്താവളത്തില്‍ എത്തി. നമിതയെ കയറ്റി ഒരു കാര്‍ വിമാന ത്താവളത്തില്‍ നിന്നു പോയതറിഞ്ഞ്, യഥാര്‍ത്ഥ ഡ്രൈവര്‍ നമിതയെ കയറ്റി ക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടര്‍ന്നു. തുടര്‍ന്ന് നമിത സഞ്ചരിച്ച കാറിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം പെരിയ സ്വാമിയെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

നമിതയോടുള്ള കടുത്ത ആരാധന കാരണമാണ് കടത്തി ക്കൊണ്ടു പോയതെന്ന് പെരിയ സ്വാമി പോലീസില്‍ മൊഴി നല്കി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം
ടോം ക്രൂസ് ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine