മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

April 1st, 2019

mammukka-epathram

എ.കെ സാജൻ സംവിധാനനം ചെയ്ത് നയന്‍ താരയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചിരുന്നു. കാലിക പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഇപ്പോള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്.

നസറുദ്ദീൻ ഷായെ നായകനാക്കി ഒരുക്കിയ ‘എ വെനസ്ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നീരജ് പാണ്ഡേയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രം നിര്‍മ്മിക്കുന്നത്.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രത്‌ന മഹാ ദേവി യായി നയന്‍ താര സ്ക്രീനില്‍

October 6th, 2016

actress-nayan-thara-in-kashmora-movie-ePathram
പ്രമുഖ സംവിധായകനായ ഗോകുല്‍ ഒരുക്കി തമിഴ്, തെലുങ്ക്, ഭാഷ കളിലായി പുറ ത്തിറ ങ്ങുന്ന ‘കാഷ്‌ മോരാ’എന്ന പുതിയ ചിത്ര ത്തിൽ ശക്ത യായ രത്‌ന മഹാ ദേവി എന്ന രാജ കുമാരി യായി നയന്‍ താര സ്ക്രീനില്‍ എത്തുന്നു.

നായക നായ കാര്‍ത്തി യുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യം ഉള്ളതാണ് നയന്‍ താരയുടെ വേഷവും.

ഫാന്റസി, ഹൊറര്‍, ചരിത്രം, വര്‍ത്തമാനം എന്നിവ കൂട്ടി ഇണക്കിയ ചിത്ര ത്തില്‍ മുന്ന് വ്യത്യസ്ത കഥാ പാത്ര ങ്ങളാ യാണ് കാര്‍ത്തി പ്രത്യക്ഷ പ്പെടുന്നത്.

ഇതിൽ കാഷ്മോരാ, രാജ നായ കൻ എന്നീ രണ്ടു കഥാ പാത്രങ്ങ ളുടെ ഗെറ്റപ്പ് സ്റ്റിൽ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

kashmora-nayan-thara-karthi-ePathram

നീണ്ട താടി വളര്‍ത്തി തല മൊട്ടയടിച്ച് യോദ്ധാവായി കാര്‍ത്തി പ്രത്യ ക്ഷ പ്പെട്ട ഫസ്റ്റ്‌ ലുക്ക് സ്റ്റിൽ ഏറെ ചര്‍ച്ച ചെയ്യ പ്പെട്ടിരുന്നു. ഇപ്പോൾ, നയൻ താര അവതരി പ്പി ക്കുന്ന രത്ന മഹാ ദേവി എന്ന ധിക്കാരി യായ രാജ കുമാരി യുടെ വേഷ ത്തിന്റെ സ്റ്റിൽ പുറത്തിറങ്ങി. ശ്രീദിവ്യ യാണ് കാഷ്മോര യിലെ മറ്റൊരു നായിക.

സംഗീത സംവി ധാനം സന്തോഷ് നാരായണന്‍. നവീന സങ്കേതങ്ങള്‍ ഉപയോഗിച്ചു ചിത്രീ കരിക്കുന്ന ഏറെ പുതുമകളും പ്രത്യേകത കളും നിറഞ്ഞ ഈ ചിത്ര ത്തിന്റെ ഛായാഗ്രഹണം ഓം പ്രകാശ്, എഡിറ്റിങ് വി. ജെ. സാബു ജോസഫ്.

എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവ രാണ് ഡ്രീം വാരിയർ പിക്ചേഴ്സി ന്റെ ബാനറിൽ ‘കാഷ്‌മോരാ’ നിർമ്മിച്ചി രിക്കു ന്നത്. ദീപാ വലിക്ക് ചിത്രം പുറത്തിറങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കഹാനി തമിഴിലേക്ക്; നയന്‍‌താര നായിക

May 1st, 2013

വിദ്യാബാലന്‍ നായികയായി അഭിനയിച്ച ഹിന്ദി ചിത്രം കഹാനി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍‌താരയാണ് നായിക. അനാമിക എന്നാണ് നായികയുടെ പേര്‍. ശേഖര്‍ കമലയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.

കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന ഗര്‍ഭിണീയായ ഭാര്യയുടെ കഥയാണ് കഹാനി പറഞ്ഞത്. ബോളീവുഡില്‍ വന്‍ വിജയമായിരുന്നു ചിത്രം. വിദ്യാബാലന്റെ അഭിനയം ഏറേ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി നയന്‍സ് ധാരാളം ഒരുക്കുങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയന്‍‌താരയ്ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരറാണീയായിരിക്കുമ്പോളായിരുന്നു നയന്‍സ്-പ്രഭു പ്രണയവും തുടര്‍ന്ന് വന്‍ വിവാദങ്ങളും ഉണ്ടായത്. ഇരുവരും വിവാഹിതരാകും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വേര്‍ പിരിയുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നയന്‍സിനെ മിന്നുകെട്ടിയത് സിനിമയിലെന്ന് ആര്യ

April 21st, 2013

arya-nayanthara-wedding-marriage-photos-epathram

നയന്‍‌താരയെ താന്‍ മിന്നു കെട്ടിയത് സിനിമയില്‍ ആണെന്ന് തമിഴ് നടന്‍ ആര്യ. നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി വെള്ള ഗൌണിട്ട് വധുവായി നയന്‍‌താരയും സ്യൂട്ടിട്ട് ആര്യയും പുരാതന പള്ളിയില്‍ വെച്ച് മിന്നു കെട്ടുന്ന ദൃശ്യങ്ങള്‍ അതീവ രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന അടിക്കുറിപ്പോ‍ടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ആറ്റ്ലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ രാജ റാണിയിലെ ഭാഗങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി പുറത്ത് വിട്ടതാണെന്ന് ആര്യ പറഞ്ഞു.

പൂനെയിലെ അതിപുരാതനമായ ഒരു അംഗ്ലിക്കന്‍ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഇതാണ് പിന്നീട് ആര്യ – നയന്‍‌താര രഹസ്യ വിവാഹം നടന്നു എന്ന ഗോസിപ്പിനു വഴി വെച്ചത്. ത്രികോണ പ്രണയ കഥ പറയുന്ന രാജ റാണി ജൂണില്‍ പ്രദര്‍ശനത്തിനെത്തിക്കാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. പ്രണയ പരാജയത്തിനു ശേഷം അൽപ്പകാലം സിനിമയില്‍ നിന്നും മാറി നിന്ന നയന്‍സ് ശക്തമായ തിരിച്ചു വരവിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ്

October 14th, 2012

nayan-thara-epathram

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍‌താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്‍ എന്ന നയന്‍‌താര  ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം : മമ്മൂട്ടി അതിഥിയായി എത്തി
Next Page » ഇന്റര്‍‌നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണുന്നതിനു വിലക്ക് »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine