പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കഥയുടെ ഗന്ധര്‍വ്വനു ഓര്‍മ്മാഞ്ജലി

January 27th, 2009

മലയാള സിനിമയ്ക്കും കഥാ – നോവല്‍ എന്നിവക്കും ഭാവനയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയ മഹാനായ ആ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു വര്‍ഷങ്ങളായി. പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥ കളോടു കിട പിടിക്കുവാന്‍ പിന്നെ വന്നവര്‍ക്ക് ആയില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്ക് ഉണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവര്‍വ്വനോ, തൂവാനത്തുമ്പി കളിലെ ക്ലാരയോ മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രത്തിലെ കഥാ പാത്രങ്ങളെ പോലും നാം മറന്നു കഴിഞ്ഞു.

ഇലക്ട്രോണിക്‌ പ്രണയത്തിന്റെ നിര്‍ജ്ജീവതയില്‍ ശ്വാസം മുട്ടുന്ന ഈ യുഗത്തില്‍ ഹരിതാഭ മായതും ജീവസ്സുറ്റ തുമായ പ്രണയത്തിന്റെ മയില്‍ പ്പീലി സ്പര്‍ശമുള്ള പത്മരാജന്റെ കഥാ പാത്രങ്ങളുടെ പ്രണയം നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു…

മേഘ പാളികള്‍ ക്കിടയില്‍ നിന്നും ആ കഥയുടെ ഗന്ധര്‍വ്വന്‍ ഒരിക്കല്‍ കൂടെ അനശ്വര പ്രണയ കഥകള്‍ പറയുവാന്‍ ഇറങ്ങി വരുമോ?

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മലയാളത്തിന്റെ അന്തിക്കാടന്‍ ടച്ച്‌
കാവ്യാ മാധവന്‍ ഇനി മുതല്‍ കാവ്യാ നിഷാല്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine