ശ്യാമിലിയും ശാലിനിയും : വൈറല്‍ ഫോട്ടോ

January 28th, 2021

shyamili-shalini-viral-photo-ePathram
മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും (ശാലിനിയും ശ്യാമിലിയും) വളര്‍ന്നു കഴിഞ്ഞു ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയ യില്‍ പങ്കു വെച്ചിരു ന്നത് വൈറലായി മാറി. ഒരു ചടങ്ങിൽ വെച്ച് ഒന്നിച്ചു നിന്ന് എടുത്ത ഫോട്ടോ, Just another evening‼️ എന്ന തലക്കെട്ടു നല്‍കി ശ്യാമിലി തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നത് നിമിഷങ്ങള്‍ ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു.

പിന്നീട് ഇതേ ചിത്രം ശാലിനി യുടെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലും പങ്കു വച്ചിട്ടുണ്ട്. ഈ പോസ്റ്റിലും ഇവരുടെ ആരാധകര്‍ കമന്റുകളുമായി എത്തുകയും നിരവധി പേര്‍ പങ്കു വെക്കുകയും ചെയ്തു.

ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടി യമ്മക്ക്’ (1983) എന്ന സിനിമ യിലൂടെ യാണ് ബേബി ശാലിനി അഭിനയ രംഗത്ത് എത്തുന്നത്. സിനിമ സൂപ്പര്‍ ഹിറ്റ് ആയതോടെ വിവിധ ഭാഷകളില്‍ റിമേക്ക് ചെയ്യുകയും മാമാട്ടു ക്കുട്ടി യമ്മയുടെ റോളില്‍ ബേബി ശാലിനി ശാലിനി എത്തുകയും ചെയ്ത തോടെ ഈ അത്ഭുത പ്രതിഭ തെന്നിന്ത്യ യിലെ തന്നെ ഏറ്റ വും വില പിടിപ്പുള്ള താരം ആയി മാറി എന്നത് പിന്നീടുള്ള ചരിത്രം!

വിവിധ ഭാഷകളിലായി അമ്പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വിദ്യാ ഭ്യാസ ത്തില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചു അഭിനയ രംഗത്തു നിന്നും താല്‍ക്കാലികമായി മാറി നിന്നു.

ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ (1997) എന്ന സിനിമ യില്‍ നായികയായി വീണ്ടും എത്തുകയും സിനിമാ പ്രേമികളുടെ ഇഷ്ടക്കാരി ആവുകയും ചെയ്തു.

ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. കാതലുക്ക് മരിയാദൈ എന്ന പേരില്‍ അനിയത്തി പ്രാവ് തമിഴില്‍ റിമേക്ക് ചെയ്തതോടെ ശാലിനി തമിഴിലും മലയാള ത്തിലും താരമായി മാറുകയും ചെയ്തു. എന്നാല്‍ നടന്‍ അജിത്തു മായുള്ള വിവാഹ ത്തോടെ ശാലിനി അഭിനയ രംഗം വിട്ടു.

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി (1992) എന്ന സിനിമ യി ലൂടെ ബാല താര മായി  ശ്യാമിലി  മലയാള ത്തില്‍ എത്തുന്നത്. അതിനു മുന്‍പു തന്നെ മണി രത്നം ഒരുക്കിയ അഞ്ജലി എന്ന തമിഴ് സിനിമ യിലൂടെ അഭിനയ ത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥ മാക്കിയി രുന്നു.

പിന്നീട്  ബാല നടിയായി തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങിയ ബേബി ശ്യാമിലി രംഗം വിടുകയും പിന്നീട് മുതിര്‍ന്നപ്പോള്‍ ‘ഒയേ’ എന്ന തെലുങ്കു സിനിമ യി ൽ നായികയായി എത്തി. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന മലയാള ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്യാമിലി ‘തല വേദന’ ആകുന്നു എന്ന വാര്‍ത്ത തെറ്റ് : നിര്‍മ്മാതാവ്

December 21st, 2015

shamili-epathram
ബാല താരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ശ്യാമിലി നായിക യായി അഭിനയിച്ചു തുടങ്ങിയ പ്പോള്‍ തലക്കനം ആയി എന്നും സിനിമാ സെറ്റില്‍ താരം നിര്‍മ്മാതാവിനു തല വേദന ഉണ്ടാക്കുന്നു എന്നും ശ്യാമിലികു എതിരെ രൂക്ഷമായ അപവാദ പ്രചരണ ങ്ങളു മായി ഒരു ഓണ്‍ ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തി രുന്നു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് നിര്‍മ്മാതാവ് രംഗത്തു വന്നു. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമാ സെറ്റി ലാണ് ശ്യാമിലി പ്രശ്ന ങ്ങള്‍ ഉണ്ടാ ക്കിയത് എന്ന് ഈ മാധ്യമം അവകാശ പ്പെട്ടി രുന്നത്. ഈ വാര്‍ത്ത അടിസ്ഥാന രഹിത മാണ് എന്ന് നിര്‍മാതാവ് ഫൈസല്‍ ലത്തീഫ് തന്റെ ഫേയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടു.

“സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ്‌ അസൗകര്യങ്ങളോ നോക്കാതെ സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെ കുറിച്ച്‌ ഇത്തരത്തിലൊരു വിവാദം കാണാനും കേള്‍ ക്കാനും ഇട യായ തില്‍ ചിത്ര ത്തിന്റെ നിര്‍മ്മാതാവ് എന്ന നില യിലും, ഈ മാധ്യമ ത്തെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയിലും ഞാന്‍ വളരേ യധികം ഖേദിക്കുന്നു” എന്നാണ് അദ്ദേഹം കുറിച്ചിട്ടത്.

- pma

വായിക്കുക: , ,

Comments Off on ശ്യാമിലി ‘തല വേദന’ ആകുന്നു എന്ന വാര്‍ത്ത തെറ്റ് : നിര്‍മ്മാതാവ്

ഈ കൊച്ചു സുന്ദരിയെ ഓര്‍ക്കുന്നോ?

September 19th, 2009

syamiliഈ സുന്ദരിക്കുട്ടിയെ കാണുമ്പോള്‍ നമ്മുടെ ശാലിനിയെ ഓര്‍മ്മ വരുന്നോ? പഴയ മാമാട്ടുക്കുട്ടിയമ്മ, അനിയത്തി പ്രാവായി വന്നു മലയാളി മനസ്സില്‍ വീണ്ടും ഇടം നേടിയത് സിനിമാ ആസ്വാദകര്‍ മറന്നിട്ടില്ലല്ലോ? തമിഴ് നടന്‍ അജിത്തിനെ വിവാഹം ചെയ്തു കുടുംബിനിയായി കഴിയുകയാണു നമ്മുടെ അനിയത്തി പ്രാവ്.
 
പിന്നെ ഈ കൊച്ചു സുന്ദരി ആരാണെന്നല്ലെ? ഇതാണ് നമ്മുടെ മാളൂട്ടി. ഭരതന്‍ സംവിധാനം ചെയ്ത മാളൂ‍ട്ടിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചു മിടുക്കി ബേബി ശ്യാമിലി.
 

baby_shamili

മാളൂട്ടി

 
ശാലിനിക്കു ശേഷം, കൊച്ചു വര്‍ത്തമാനങ്ങളും കുസൃതി ച്ചിരിയുമായി നമ്മുടെ മനസ്സില്‍ കുടിയേറിയതും ഇവള്‍ തന്നെ. ആ കുഞ്ഞു താരം ഇന്നു ഇമ്മിണി വലിയ താരമായി ക്കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നഡത്തിലും ബാല താരമായി വിലസിയ ശ്യാമിലി, തെലുങ്ക് സിനിമയായ “ഓയ്” ലൂടെ നായികയായി വീണ്ടും വരുന്നു.
 

syamili--harikrishnans

ശ്യാമിലി ഹരികൃഷ്ണന്‍സില്‍

 
മലയാളത്തിലെ സൂപ്പര്‍ താരങ്ങ ളോടൊപ്പം ‘ഹരി കൃഷ്ണന്‍സി’ ലൂടെ ഇതിനിടെ മലയാളത്തില്‍ വീണ്ടും ഒന്നു മുഖം കാണിച്ചിരുന്നു ശ്യാമിലി.
 

shamili--anjali

അഞ്ജലി

 
മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’ യിലെ അഭിനയത്തിനു മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഈ മിടുക്കി ക്കുട്ടി നായിക യായി രംഗ പ്രവേശം ചെയ്യുമ്പോള്‍ തന്റെ അഭിനയ പാടവം കൊണ്ട് വീണ്ടും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്.
 

syamily

 
പഠിക്കുമ്പോള്‍ തന്നെ നിരവധി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് അവസരങ്ങള്‍ തേടി എത്തിയി രുന്നെങ്കിലും അതൊന്നും സ്വീകരിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തി യാക്കുക യായിരുന്നു. മലയാളത്തിലും ശ്യാമിലിയെ നായിക യാക്കാന്‍ ശ്രമിച്ചിരുന്നു. തമിഴിലും നായികാ പദവിയുമായി സംവിധായകര്‍ ശ്യാമിലിയെ സമീപിച്ചു കഴിഞ്ഞു.
 

syamily

 
നായികാ ദാരിദ്ര്യം എന്നു മുറവിളി കൂട്ടുന്ന മലയാളത്തിലെ സംവിധായകര്‍ ശ്യാമിലിയെ തേടി എത്തുമെന്നും, അധികം വൈകാതെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് നമ്മുടെ പഴയ മാളൂട്ടിയെ നായികയായി കാണാനാവുമെന്നും ഉറപ്പുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« കാഞ്ചീവരം മികച്ച ചിത്രം
‘പെരുന്നാള്‍ നിലാവ്’ ജീവന്‍ ടി. വി. യില്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine