Monday, January 31st, 2011

സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു

kmcc-cm-kutty-award-epathram

ദുബായ് : വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ലീഗും പോഷക സംഘടന കളും നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ സമൂഹ ത്തിന് മാതൃക യാണെന്നും ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവര്‍ത്ത നങ്ങളാണ് പി. എ. ഇബ്രാഹിം ഹാജി നടത്തി ക്കൊണ്ടി രിക്കുന്ന തെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പറഞ്ഞു.
 
 
ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. മുന്‍ എം. എല്‍. എ. യും മുസ്ലിം ലീഗ് നേതാവു മായിരുന്ന ഡോ. സി. എം. കുട്ടിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിദ്യാഭ്യസ രംഗത്തെ സമഗ്ര സംഭാവന യ്ക്ക് പി. എ. ഇബ്രാഹിം ഹാജിക്ക് നല്‍കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

ന്യൂന പക്ഷങ്ങള്‍ കേരള ത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ ഇനിയും മുന്നോട്ടു പോകണം എന്നും ഇത്തരം ശ്രമങ്ങളി ലൂടെ ലോകത്തിനു തന്നെ മാതൃക യാവണം എന്നും വിദ്യാഭ്യാസ വകുപ്പ്‌ മുന്‍ മന്ത്രിയുമായ  ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
 
ദുബായ് കേരള ഭവന്‍ റസ്‌റ്റോറണ്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതം പറഞ്ഞു. ജൂറി അംഗവും സി. എം. കുട്ടി യുടെ കുടുംബാംഗ വുമായ അഡ്വ.  ഷബീല്‍ ഉമ്മര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.

ദുബായ് കെ. എം. സി. സി.  പ്രസിഡന്‍റ് എളേറ്റില്‍ ഇബ്രാഹിം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഉബൈദ് ചേറ്റുവ, ഖാദര്‍ഹാജി തിരുവനന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
 
അവാര്‍ഡ് സ്വീകരിച്ച് പി. എം.  ഇബ്രാഹിം ഹാജി സംസാരിച്ചു.

ട്രഷറര്‍ ഖമറുദ്ദീന്‍,  ഭാരവാഹികളായ അലി കാക്കശ്ശേരി, കെ. എ. ജബ്ബാര്‍,  ടി. കെ അലി, എന്‍. കെ. ജലീല്‍, ടി. എസ്. നൗഷാദ്, കെ. എസ്. ഷാനവാസ്, അഷ്‌റഫ് പിള്ളക്കാട് എന്നിവര്‍ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. എ. ഫാറൂഖ് നന്ദി പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു”

  1. muhammed kunhi says:

    ബഹുമാന്യനും ആദരണീയനുമായ ഇബ്രാഹിം ഹാജിയുടെ വിദ്യാഭ്യാസ, വ്യവസായ രംഗത്ത്‌ മാത്രമല്ല മാനുഷിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡും പ്രതിഫലവും അല്ലാഹു നല്കുമാറാകട്ടെ. ഇനിയും ഒരു പാട് അവാര്‍ഡുകളും ഉയരങ്ങളും അദ്ദേഹം കീഴടക്കട്ടെ. ആമീന്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine