കുവൈറ്റ് : കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. മലയാള ഖുതുബ നടക്കുന്ന പള്ളിക്ക് സമീപ മുള്ള സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഹാളില്‍ ഒരുക്കുന്ന പഠന ക്യാമ്പില്‍ ‘ഖുര്‍ആനില്‍ നിന്ന്‍’ (മുജീബ് സ്വലാഹി), ‘ആത്മ പരിശോധന’ (സിദ്ധീഖ് പാലത്തോള്‍), ‘പ്രവാചക സ്നേഹം’ (അബ്ദുസ്സലാം സ്വലാഹി), ‘നിത്യ ജീവിത ത്തിലെ സുന്നത്തുകള്‍’ ( സ്വലാഹുദ്ദീന്‍ സ്വലാഹി) എന്നീ വിഷയ ങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.
‘മുഹമ്മദ് (സ്വ) : വിമര്‍ശനങ്ങളും വസ്തുതകളും’ എന്ന വിഷയ ത്തില്‍ സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തും.
കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സെന്‍റര്‍ ദഅവ സെക്രട്ടറി റഫീഖ്‌മൂസ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 224 320 79, 23 9152 17, 2434 2948, 24 34 06 34
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ്, കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റര്‍, മതം