ദുബായ്: ഐ. സി. സി. ക്രിക്കറ്റ് ലോക കപ്പ് 2011 ന്റെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിന്റെ മലയാളം റേഡിയോ സ്റ്റേഷനായ Gold 101.3 FM നു ലഭിച്ചു. മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലയിലെ പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണ അവകാശമാണ് ഗോള്ഫ് എഫ് എമ്മിന് ലഭിച്ചത്.
യു. എ. ഇ. യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനാണ് ഗോള്‍ഡ് എഫ്.എം. ലോക കപ്പിന്റെ പരിപൂര്ണ്ണ പ്രക്ഷേപണ അവകാശമുള്ള ചാനല്‍ 2, മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിലെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിനു നല്കുകയായിരുന്നു.
ഗോള്‍ഡ് എഫ്.എം. വാര്‍ത്താ വിഭാഗം മേധാവി കുഴൂര്‍ വിത്സണ്‍ (ഒരു ഫയല്‍ ചിത്രം)
2015 വരെ ഇന്റര്നെറ്റ്, മൊബൈല്‍ ഉള്പ്പടെയുള്ള എല്ലാ മാധ്യമങ്ങളിലും ലോക കപ്പ് ഓഡിയോ സ്ട്രീം ലഭ്യമാക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത് ചാനല്‍ 2 വിനാണ്. ഇംഗ്ലീഷിന് പുറമേ ഏഷ്യന്‍ ജനതയ്ക്കിടയിലും നല്ല സ്വാധിനമുള്ള ചാനല്‍ 4 നെ ക്രിക്കറ്റ് റേഡിയോ പങ്കാളിയായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ചാനല്‍ 2 ഗ്രൂപ്പ് ചെയര്മാനും എം .ഡി. യുമായ അജയ് സേതി പറഞ്ഞു.
ക്രിക്കറ്റിന്റെ ജീവിക്കുന്ന ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, ക്ലെവ് ലോയ്ഡ് തുടങ്ങിയവരുടെ സാന്നിധ്യം ക്രിക്കറ്റ് റേഡിയോ കമന്ററിയെ ഏറെ സമ്പന്നമാക്കുമെന്ന് ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്ക് മാതൃ സ്ഥാപനമായ അല്‍ മുറാദ് ഗ്രൂപ്പിന്റെ ചെയര്മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മുറാദ് പറഞ്ഞു.
ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കുമായും, ചാനല്‍ 2വുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ. സി. സി. വിപണന വിഭാഗം ജനറല്‍ മാനേജര്‍ കാംപെല്‍ ജമൈസണ പ്രതികരിച്ചു.
മത്സരങ്ങളുടെ ആവേശം ജനങ്ങളില്‍ എത്തിക്കുന്നതില്‍ റേഡിയോക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്ദേവ് അഭിപ്രായപ്പെട്ടു.
ലോകകപ്പ് ക്രിക്കറ്റ് പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനെന്ന ബഹുമതിയും ഇതോടെ ഗോള്‍ഡ് എഫ്. എമ്മിന് ലഭിക്കും. www.gold1013fm.com എന്ന വെബ്സൈറ്റിലൂടെ ലോകത്തെവിടെ യുമുള്ളവര്ക്കും തത്സമയ പ്രക്ഷേപണം കേള്ക്കാവുന്നതാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, മാധ്യമങ്ങള്‍