എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കണം : എം. ഇ. എസ്സ്. കോളേജ് അലുംനി

April 27th, 2011

endosulfan-abdul-nasser-epathram
ദുബായ് : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മനുഷ്യ ജീവനും മാനവ രാശിക്കും ഭീഷണിയാണ് എന്ന് നിസ്തര്‍ക്കം തെളിയിക്ക പ്പെടുകയും മാരകമാണ് എന്നതിന്‍റെ പേരില്‍ 84 രാജ്യങ്ങളില്‍ ഇതിനകം നിരോധിക്കുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍ എന്ന  ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും  പൊന്നാനി എം. ഇ. എസ്സ്. കോളേജ്  അലുംനി  യു. എ. ഇ. ചാപ്റ്റര്‍ എക്സ്ക്യൂട്ടിവ് യോഗം കേന്ദ്ര സര്‍ക്കാറി നോട് ആവശ്യപ്പെട്ടു.

കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന  എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചു കൊണ്ട്  നാരായണന്‍ വെളിയംകോട് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

ജനറല്‍ സെക്രട്ടറി അബുബക്കര്‍ സ്വാഗതം  പറഞ്ഞു. പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ പാറമ്മേല്‍  നന്ദി പറഞ്ഞു.

 

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ഇ. എസ്സ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റര്‍ : വാര്‍ഷിക ജനറല്‍ ബോഡി

April 27th, 2011

mes-ponnani-college-alumni-logo-epathramദുബായ് : പൊന്നാനി എം. ഇ. എസ്സ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹി കളുടെ തിരഞ്ഞെടുപ്പും ഏപ്രില്‍ 29 വെള്ളിയാഴ്ച 4 മണിക്ക് ഖിസൈസ് നെല്ലറ റസ്റ്റോറന്‍റില്‍ വെച്ച് നടത്തുന്നു

മുഴുവന്‍ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തിച്ചേരണം എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എന്‍. വി. അബുബക്കര്‍  050 – 65 01 945,  ഇക്ബാല്‍ മൂസ്സ : 050- 45 62 123

-

വായിക്കുക:

അഭിപ്രായം എഴുതുക »

യുവ ചിന്തകരുടെ സമ്മേളനം അബുദാബിയില്‍

April 24th, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. എ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ (ബാല ശാസ്ത്ര സമ്മേളനം) ഏപ്രില്‍ 29ന് അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവ ചിന്തകര്‍  ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാവും.

(അയച്ചു തന്നത് : ഒമര്‍ ഷെറീഫ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിന്‍റ്റ് മീറ്റ് 2011

April 6th, 2011

ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ എപ്രില്‍ 8 നു ദുബായ് റാഷിദിയ യിലുള്ള മുഷരിഫ് പാര്‍ക്കില്‍ വെച്ച് വിവിധ കലാ- കായിക പരിപാടി കളോടെ വിന്‍റ്റ് മീറ്റ് 2011 സംഘടിപ്പി ക്കുന്നു.
 
രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചന മത്സരവും ക്വിസ് പ്രോഗ്രാമും ഉണ്ടായിരിക്കും.  യു. എ. ഇ. യിലുള്ള എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കള്‍ എല്ലാവരും  ഈ സ്നേഹസംഗമ ത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒമ്പതു മണിക്കു തന്നെ മുഷരിഫ് പാര്‍ക്കില്‍ എത്തിച്ചേരണം എന്ന്‍ സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക. ഇക്ബാല്‍ മൂസ്സ   050 – 45 62 123,  അബുബക്കര്‍ 050 65 01 945.
 
 
-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍മാരായി 5 അംഗങ്ങളെ തെരഞ്ഞെടുത്തു

March 28th, 2011

മസ്ക്കറ്റ്‌ : ഒമാനിലെ 17 ഇന്ത്യന്‍ സ്ക്കൂളുകളുടെ സംയുക്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മസ്ക്കറ്റ്‌ ഇന്ത്യ സ്ക്കൂളില്‍ നിന്നുമുള്ള 5 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനാല്‌ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്ത്‌ ഉണ്ടായിരുന്നു. എം. അംബുജാക്ഷന്‍, എസ്. മുത്തുകുമാര്‍, അലക്സാണ്ടര്‍ ജോര്‍ജ്ജ്, മൈക്കല്‍, ചന്ദ്രഹാസ്‌ അഞ്ചന്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍.

ambujakshan-indian-school-muscat-epathramഎം. അംബുജാക്ഷന്‍

ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌ നടക്കുന്നത് എന്നതിനാല്‍ തികച്ചും ഗൌരവമേറിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് എന്ന് പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. അംബുജാക്ഷന്‍ e പത്രത്തോട്‌ പറഞ്ഞു. സ്ക്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും എന്നും ഒമാനിലെ സാമൂഹ്യ രംഗത്ത്‌ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള അംബുജാക്ഷന്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളാ വിംഗ് അംഗമായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ എന്നിവയിലും സജീവമാണ്. 2010 ല്‍ ഒമാനില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം ഏറെ പിന്തുണ നല്‍കിയിരുന്നു. പാലക്കാട്‌ എന്‍. എസ്. എസ്. കോളേജ്‌ ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണികസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഒമാന്‍ ഡെവെലപ്മെന്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « സിറിയന്‍ പ്രക്ഷോഭം പടരുന്നു
Next »Next Page » ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine