എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കോടതി വിധി അഭിനന്ദനാര്‍ഹം : അംബികാസുതന്‍ മാങ്ങാട്‌

October 2nd, 2011

mass-ambikasuthan-mangad-epathram

ഷാര്‍ജ : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന ഇരകളുടെ പക്ഷത്തു നിന്ന് ഡി. വൈ. എഫ്. ഐ. നടത്തിയ നിയമ യുദ്ധവും, അതിന്മേലുള്ള സുപ്രീം കോടതി വിധിയും സമൂഹത്തില്‍ എവിടെയൊക്കെയോ നന്മയുടെ പൊന്‍വെളിച്ചം അവശേഷിക്കുന്നു എന്നതിന്റെ തെളിവുകളാണെന്ന് അംബികാസുതന്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു. കലുഷിതമായ വര്‍ത്തമാന കേരളത്തില്‍ മൃഗീയമെന്നോ പ്രാകൃതമെന്നോ പോലും വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു അധ്യാപകന് നേരെ നടന്ന അക്രമം ഒരു ഭാഗത്ത് നമ്മെ ലജ്ജിപ്പിക്കുമ്പോള്‍, മറുഭാഗത്ത്‌ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഊര്‍ജം പകരുന്ന ഇത്തരം പ്രകാശങ്ങള്‍ ഉണ്ടാകുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. “മാസ് ഷാര്‍ജ”യുടെ കലാ വിഭാഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറയുന്ന തന്റെ “എന്മകജെ” എന്ന നോവലിന്റെ സൃഷ്ടിയില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ വിവരണാതീതമായിരുന്നു എന്ന് അദ്ദേഹം ഓര്‍മിച്ചു . എഴുതേണ്ടി വന്നത് സങ്കല്പ കഥാപാത്രങ്ങളെ കുറിച്ചല്ല മറിച്ചു നരക യാതന അനുഭവിച്ചു തീര്‍ക്കുന്ന കണ്മുന്പിലെ മനുഷ്യ ജീവിതങ്ങളെ കുറിച്ചായിരുന്നു. കരയാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങളെയും, കരഞ്ഞു കരഞ്ഞ്, കണ്ണീരു വറ്റിപ്പോയ അമ്മമാരെയും കുറിച്ചായിരുന്നു.

കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ പോന്കിരണങ്ങളെ തിരിച്ചു പിടിക്കാന്‍ ഉതകുന്നതായിരിക്കണം. മനുഷ്യ മനസ്സിനെ സംസ്കരിച്ചെടുക്കുന്നതോടൊപ്പം മാനവികതയുടെ മുന്നേറ്റത്തിനും രചനകള്‍ ഉപകരിക്കണം. മരണവും കാതോര്‍ത്തു റെയില്‍ പാളത്തില്‍ കിടന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സില്‍, കഴുത്തില്‍ മണിയുമായി തുള്ളിച്ചാടി നടന്ന ആടിന്കുട്ടിയിലെ ജീവന്റെ തുടിപ്പ് ഉണ്ടാക്കിയ മാനസിക പരിവര്‍ത്തനം നന്ദനാരുടെ കഥയെ ഉദാഹരിച്ചു കൊണ്ട് അംബികാസുതന്‍ മാങ്ങാട്‌ ചൂണ്ടിക്കാട്ടി .

“മാസ്” കലാ വിഭാഗം കണ്‍വീനര്‍ തുളസീദാസ്‌ സ്വാഗതം ആശംസിച്ച ചടങ്ങിനു പ്രസിഡണ്ട് ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ചു. .ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനില്‍ അമ്പാട്ട് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന യോഗത്തിന് ശേഷം മാസ് അംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പഞ്ചാരി മേളവും വിവിധ കലാ പരിപാടികളും അരങ്ങേറി. മാസ് ഷാര്‍ജയുടെ സ്നേഹോപഹാരം കൈരളി ടി. വി. യു. എ. ഇ. കോ ഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാടിന് സമ്മാനിച്ചു.

– അയച്ചു തന്നത് : ശ്രീപ്രകാശ്‌, ഷാര്‍ജ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘വേനല്‍ത്തുമ്പികള്‍’ ക്ക് ഒപ്പം സാഹിത്യ നായകര്‍

July 26th, 2011

ambikasudhan-mangad-ksc-summer-camp-ePathram
അബുദാബി : വേനല്‍ അവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ ‘വേനല്‍ത്തുമ്പികള്‍’ എന്ന പേരില്‍ സംഘടിപ്പിച്ചു വരുന്ന വേനലവധി ക്യാമ്പില്‍ നാട്ടില്‍ നിന്നുള്ള സാഹിത്യ നായകരുടെ സന്ദര്‍ശനം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.

കവികളായ എന്‍. പ്രഭാവര്‍മ്മ, പ്രൊഫ. ഏറ്റുമാനൂര്‍ സോമ ദാസന്‍, കഥാകൃത്ത് അംബികാ സുതന്‍ മാങ്ങാട് എന്നിവരാണ് ക്യാമ്പ് സന്ദര്‍ശിച്ചത്. അവര്‍ പറഞ്ഞു കൊടുത്ത കഥകളും ഉപദേശ ങ്ങളും വേനല്‍ തുമ്പി കള്‍ ഏറെ താത്പര്യ പൂര്‍വ്വമാണ് സ്വീകരിച്ചത്.

ettumanoor-somadasan-ksc-summer-camp-ePathram

ശാസ്ത്ര കൗതുക ലോകത്ത് നൂതന പരീക്ഷണ ങ്ങളിലൂടെ ശ്രദ്ധേയനായ നജീം കെ. സുല്‍ത്താന്‍, കുട്ടി കളുടെ തിയേറ്റര്‍ സംഘാടകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായ നിര്‍മല്‍ കുമാര്‍ എന്നി വരാണ് കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ക്ലാസുകള്‍ എടുക്കുന്നത്.

ജൂലായ് 29 വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളനവും കുട്ടികളുടെ കലാ പരിപാടി കളോടും കൂടി ഈ വര്‍ഷത്തെ ക്യാമ്പിന് സമാപനമാവും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.എന്‍. വിജയന്‍ അനുസ്മരണം നടന്നു

July 21st, 2011

mn-vijayan-epathram

അബുദാബി: അബുദാബി കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എം. എന്‍. വിജയന്‍ അനുസ്മരണം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വച്ച് നടന്നു. കേസരിക്കു ശേഷം മലയാളത്തിന്റെ ഏറ്റവും മികച്ച ധൈഷണിക സാന്നിധ്യമായിരുന്നു വിജയന്‍ മാഷെന്ന് അദ്ദേഹത്തിന്റെ രചനകളെയും പ്രസംഗങ്ങളെയും കുറിച്ചുള്ള പഠനം അവതരിപ്പിച്ചു കൊണ്ട് ഫൈസല്‍ ബാവ പറഞ്ഞു. സംസ്കാരം, വിദ്യാഭ്യാസം, ആത്മീയത, കല തുടങ്ങിയവയെ പറ്റി വേറിട്ട് ചിന്തിക്കുകയും തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മലയാളിയുടെ ബോധത്തിലേക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു വിജയന്‍ മാഷെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, ഫാസില്‍, കൃഷ്ണ കുമാര്‍, രാജീവ് മുളക്കുഴ, ഇസ്കന്തര്‍ മിര്‍സ, ടി. പി. ശശി, ഷഹിന്‍ഷ്, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍‌ചിറ ചര്‍ച്ച നിയന്ത്രിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എക്കാലത്തും മികച്ച ഒരു ഊര്‍ജ്ജ സ്രോതസ്സായിരുന്നു വിജയന്‍ മാഷെന്ന് ചര്‍ച്ചയില്‍ നിരീക്ഷിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിതയിലെ വെളിച്ചം: എം. എന്‍. വിജയന്‍ അനുസ്മരണം

July 19th, 2011

mn-vijayan-epathram

അബുദാബി:  നാം പാര്‍ക്കുന്ന ലോകങ്ങളെ പറ്റി, സംസ്കാരങ്ങളെ പറ്റി, വിദ്യാഭ്യാസത്തെ പറ്റി, ആത്മീയതയെ പറ്റി, നമ്മുടെ കലാ ദര്‍ശനത്തെ പറ്റിയെല്ലാം വേറിട്ട് ചിന്തിക്കുകയും, പറയുകയും ചെയ്ത എം. എന്‍. വിജയന്‍ മാഷിന്റെ നാലാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കോലായ സാഹിത്യ കൂട്ടായ്മ ജൂലായ്‌ 20 രാത്രി 8:30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഷീര്‍ അനുസ്മരണം അബുദാബിയില്‍

July 4th, 2011

vaikom-muhammad-basheer-ePathram

അബുദാബി: പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 15, വെള്ളിയാഴ്ച 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് അനുസ്മരണം.
യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ ബഷീറിന്റെ കാരിക്കേച്ചറും ബഷീര്‍ ‍കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തും. ശശിന്‍ .സാ, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, ഷാബു, ഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്നു ബഷീര്‍ ‍അനുസ്മരണ സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും. എന്‍. എസ്‌. ജ്യോതികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് പാടൂര്‍, അസ്മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, ശിവപ്രസാദ്, രാജീവ്‌ ചേലനാട്ട്, പി. എം. അബ്ദുല്‍ റഹ്മാന്‍, ഫാസില്‍, ഫൈസല്‍ ബാവ, ദേവിക സുധീന്ദ്രന്‍, റൂഷ്‌ മെഹര്‍, കൃഷ്ണകുമാര്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച അനല്‍ഹഖ് എന്ന നാ‍ടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 612345...Last »

« Previous Page« Previous « കൂട്ടുകുടുംബം അരങ്ങിലെത്തി
Next »Next Page » റിയാദിലെ തീപിടിത്തം : ലുലു ഗ്രൂപ്പ്‌ എം. ഡി. എം. എ. യൂസഫലി സഹായം നല്‍കി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine